- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് സിറ്റിമാര്‍ത്തോമാ ഇടവകയുടെ പാരിഷ് ഫെസ്റ്റിവല്‍ 2025 -കൊയ്ത്തുല്‍സവം നവംബര്‍ 21ന്
കുവൈറ്റ് സിറ്റിമാര്‍ത്തോമാ ഇടവകയുടെ പാരിഷ് ഫെസ്റ്റിവല്‍ 2025 നവംബര്‍ മാസം ഇരുപത്തിയൊന്നാം തീയതി രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു.
ദൈവമേ ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ (സങ്കീര്‍ത്തനങ്ങള്‍: 80: 3) എന്ന ചിന്താവിഷയത്തെ അടിസ്ഥാനപ്പെടുത്തി, ഹൊസ്‌ദോ : ദി ഫീസ്റ്റ് ഓഫ് റിട്ടേര്‍ണിംഗ് എന്ന അര്‍ത്ഥം വരുന്ന സുറിയാനി വാക്കാണ് പാരീഷ് ഫെസ്റ്റിവലിനു വേണ്ടി തെരഞ്ഞെടുത്തിരിക്കുന്ന ചിന്താവിഷയം.
രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ മലങ്കര മാര്‍ത്തോമ സുറിയാനി സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്ത റൈറ്റ്.റവ.ഡോ.യൂയാക്കിം മാര്‍ കൂറിലോസ് തിരുമേനി മുഖ്യാതിഥിയായിരിക്കും കൂടാതെ മറ്റ് വിശിഷ്ട വ്യക്തികള്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നു. ഗായകരായ രഞ്ജിനി ജോസ്, ലിബിന്‍ സ്‌കറിയ, അനുപ് കോവളം, കൂടാതെ കോമഡി ആര്‍ട്ടിസ്റ്റ് സുധി കലാഭവന്‍ എന്നിവര്‍ അണിനിരക്കുന്ന ഗാനവിരുന്നും, കോമഡി പരിപാടിയും പാരിഷ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നു. വിവിധ കലാപരിപാടികള്‍, സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ്, അത്ഭുത ചെപ്പ്, ബിങ്കോ, നിരവധി വ്യത്യസ്തമായ വിഭവങ്ങള്‍ ഒരുക്കുന്ന ഭക്ഷണശാലകള്‍, നാടന്‍ തട്ടുകട, എന്നിവയും ക്രമീകരിച്ചിരിക്കുന്നു
ഇടവക വികാരി റവ. ഡോ. ഫിനോ എം. തോമസിന്റെയും, ജനറല്‍ കണ്‍വീനര്‍ ശ്രീ. ജോബി കാരമേല്‍ന്റെയും, ഇടവക ചുമതലക്കാരുടെയും നേതൃത്വത്തില്‍ വിപുലമായ 18 കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.




