- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിഷന്‍ മദര്‍ മേരി - മിഷന്‍ ഗ്രൂപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു

കുവൈറ്റ് സിറ്റി:-ഹോളി ഫാമിലി കോ കത്തീഡ്രലില്‍ വച്ച് നടന്ന ചടങ്ങില്‍ നോര്‍ത്തേണ്‍ അറേബ്യ അപ്പസ്‌തോലിക് വികാരി എച്ച് ഇ ബിഷപ്പ് ആള്‍ദോ ബെറാര്‍ഡി ഒ എസ് എസ്.ടി നിര്‍വ്വഹിച്ചു. 2023 ല്‍ ബിഷപ്പ് ആള്‍ദോയുടെ ആശീര്‍വാദത്തോടെ കുവൈറ്റില്‍ ആരംഭിച്ച മിഷന്‍ ഇപ്പോള്‍ കുവൈറ്റ്, ഇന്ത്യ, ന്യൂസിലാന്റ്, യു എസ് എ( USA), ഒമാന്‍, യു എ ഇ ( UAE) , അയര്‍ലാന്‍്, എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.
പരിശുദ്ധ കന്യകാമറിയത്തിലൂടെ യേശു ക്രിസ്തുവിലേക്ക് എന്ന് ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അതിന്റെ ഭാഗമായി വിശ്വാസികള്‍ ജപമാലയും, പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രത്യക്ഷീകരണ പ്രാര്‍ത്ഥനകളും, അതോടൊപ്പം പ്രേഷിത കാരുണ്യ പ്രവൃത്തികളും എറ്റെടുത്തു നടത്തുന്നു. ഇന്ത്യയില്‍ ഭക്ഷണ വിതരണം, രോഗികള്‍ക്കുള്ള ചികിത്സാ സഹായം, കുട്ടികള്‍ക്കുള്ള സൗജന്യ പഠന കിറ്റ് വിതരണം, ഭവന നിര്‍മ്മാണം ഉള്‍പ്പെടെയുള്ള സഹായങ്ങളും മിഷന്‍ ഗ്രൂപ്പില്‍ അംഗമായ കുടുംബങ്ങള്‍ ചെയ്യുന്നു.ഒക്ടോബര്‍ മാസത്തില്‍ ആദ്യമായി അറേബ്യന്‍ മാതാവിന്റെ മൈനര്‍ ബസിലിക്കയിലേക്ക് മരിയന്‍ തീര്‍ത്ഥാടന അഖണ്ഡ ജപമാല റാലിയും സംഘടിപ്പിച്ചിരുന്നു.
ചടങ്ങില്‍ മിഷന്‍ സ്ഥാപക കോ ഓര്‍ഡിനേറ്റര്‍ ബാബു ഫ്രാന്‍സീസ്, സെക്രട്ടറി പ്രിന്‍സ് കൊല്ലപ്പിള്ളില്‍, കോര്‍ കമ്മിറ്റി അംഗങ്ങളായ മരിയ ലോറന്‍സ്,ജോഷി കുര്യന്‍, ഷീബ ജോബി, പ്രിന്‍സി പ്രിന്‍സ്, സുമ ലോറസ് സിമി ജിജു, ഗ്രെറ്റി ജിന്‍സോ എന്നിവരും , രാജീവ് ജോണ്‍, ബിട്ടു അബ്രഹാം, ഷെറി വര്‍ഗ്ഗീസ്എന്നിവരും പങ്കെടുത്തു. 3 വര്‍ഷത്ത മിഷന്റെ പ്രവര്‍ത്തനങ്ങ ളെ ബിഷപ്പ് അഭിനന്ദിക്കുകയും,പ്രാര്‍ത്ഥനാശംസകള്‍ നേരുകയും ചെയ്തു.
വീഡിയോ ലിങ്ക്
https://we.tl/t-qba0KV6ROn


