- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
ലോക മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് പ്രസംഗമത്സരം : സാജു സ്റ്റീഫനും ഷീബ പ്രമുഖിനും മൂന്നാം സ്ഥാനം
എറണാകുളം : ലോക മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് പ്രസംഗമത്സരത്തില്‍ കുവൈറ്റിനെ പ്രതിനിധീകരിച്ച് മത്സരിച്ച സാജു സ്റ്റീഫനും ഷീബ പ്രമുഖും വിവിധ വിഭാഗങ്ങളില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. എറണാകുളം മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് വേദിയില്‍ നടന്ന 'അക്ഷരായനം 2024' ഫൈനലിലാണ് ഭവന്‍സ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബ് അംഗങ്ങളായ ഇരുവരും വിജയികളായത്. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബുകളുടെ പൊതുവേദിയാണ് ലോക മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ്. 16 രാജ്യങ്ങളിലായി 40 […]
എറണാകുളം : ലോക മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് പ്രസംഗമത്സരത്തില്‍ കുവൈറ്റിനെ പ്രതിനിധീകരിച്ച് മത്സരിച്ച സാജു സ്റ്റീഫനും ഷീബ പ്രമുഖും വിവിധ വിഭാഗങ്ങളില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. എറണാകുളം മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് വേദിയില്‍ നടന്ന 'അക്ഷരായനം 2024' ഫൈനലിലാണ് ഭവന്‍സ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബ് അംഗങ്ങളായ ഇരുവരും വിജയികളായത്.
വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബുകളുടെ പൊതുവേദിയാണ് ലോക മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ്. 16 രാജ്യങ്ങളിലായി 40 ക്ലബ്ബുകള്‍ ആണ് ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.
അന്താരാഷ്ട്ര പ്രസംഗ മത്സര വിഭാഗത്തിലാണ് ഷീബ പ്രമുഖ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. തിരുവനന്തപുരം സ്വദേശിയായ ഷീബ ഭവന്‍സ് സ്മാര്‍ട്ട് ഇന്ത്യന്‍ സ്കൂളില്‍ കേംബ്രിഡ്ജ് വിഭാഗം അധ്യാപികയായി ജോലി ചെയ്യുന്നു. ഭവന്‍സ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. 2020-21 പ്രവര്‍ത്തന വര്‍ഷം ഡിസ്ട്രിക്ട് 20 ലെ മികച്ച ഏരിയ ഡയറക്ടര്‍ക്കുള്ള പുരസ്കാരവും കരസ്ഥമാക്കിയിരുന്നു.
പന്തളം സ്വദേശിയായ സാജു സ്റ്റീഫന്‍ തല്‍സമയ വിഷയപ്രസംഗം, മൂല്യനിര്‍ണയ പ്രസംഗം എന്നീ മത്സരങ്ങളില്‍ ആണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. ആരോഗ്യമന്ത്രാലയത്തില്‍ നഴ്സ്സായി ജോലി ചെയ്തിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് കുവൈറ്റ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെ ഭാഗമായിരുന്ന അദ്ദേഹം ഭവന്‍സ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബ് വിദ്യാഭ്യാസ വിഭാഗം ഉപാധ്യക്ഷന്‍, അംഗത്വ വിഭാഗം ഉപാധ്യക്ഷന്‍, സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
പൊതു പ്രഭാഷണത്തിലും നേതൃത്വ വൈദഗ്ദ്യത്തിലും മലയാളത്തില്‍ വിദ്യാഭ്യാസ പരിശീലനം നല്കുന്ന കുവൈറ്റിലെ ഏക ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബാണ് ഭവന്‍സ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് (ബി കെ എം ടി സി). ലോകമെമ്പാടുമുള്ള ക്ലബ്ബുകളുടെ ശൃംഖലയിലൂടെ പൊതു പ്രഭാഷണവും നേതൃത്വ നൈപുണ്യവും പഠിപ്പിക്കുന്ന ലാഭരഹിത വിദ്യാഭ്യാസ സംരംഭമാണ് ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റര്‍നാഷണല്‍. വിശദ വിവരങ്ങള്‍ക്കും അംഗത്വം നേടുവാനും ബന്ധപ്പെടുക ഷബീര്‍ സി എച്ച് ( 9891 3887 ) , പ്രമുഖ് ബോസ് ( 9902 4673).