- Home
- /
- Kuwait
- /
- Association
വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ്ണ പരീക്ഷ-വെളിച്ചം ആറാം ഘട്ടം സെപ്തംബര്‍ 1 ന് ആരംഭിക്കും
കുവൈത്ത് സിറ്റി : ലോക സന്മാര്ഗ്ഗ ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനിന്റെ സമ്പൂര്‍ണ്ണ പരീക്ഷ - വെളിച്ചം കുവൈത്ത് ഓണ്‍ലൈന്‍ ഖുര്‍ആന്‍ പഠന പദ്ധതിയുടെ ആറാം ഘട്ടം സെപ്തംബര്‍ 1 ന് ആരംഭിക്കും. മര്‍ഹൂം അമാനി മൗലവിയുടെ (റഹിമഹുല്ലാഹ്) തഫ്സീറിനെ ആസ്പദമാക്കി സൂറ അന്നാസ് മുതല്‍ സൂറ മസദ് വരെയാണ് മത്സരത്തിനുള്ള പാഠ ഭാഗം. ഉത്തരങ്ങള്‍ അയക്കേണ്ട അവസാന തിയ്യതി 30 സെപ്തംബര്‍. പരീക്ഷ രൂപം നിശ്ചിത പാഠഭാഗങ്ങള്‍ വായിച്ച് കൂടെ നല്കുന്ന ഓണ്‍ലൈന്‍ ലിങ്കില്‍ കയറി റെജിസ്ട്രേഷന് […]
- Share
- Tweet
- Telegram
- LinkedIniiiii
കുവൈത്ത് സിറ്റി : ലോക സന്മാര്ഗ്ഗ ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനിന്റെ സമ്പൂര്‍ണ്ണ പരീക്ഷ - വെളിച്ചം കുവൈത്ത് ഓണ്‍ലൈന്‍ ഖുര്‍ആന്‍ പഠന പദ്ധതിയുടെ ആറാം ഘട്ടം സെപ്തംബര്‍ 1 ന് ആരംഭിക്കും. മര്‍ഹൂം അമാനി മൗലവിയുടെ (റഹിമഹുല്ലാഹ്) തഫ്സീറിനെ ആസ്പദമാക്കി സൂറ അന്നാസ് മുതല്‍ സൂറ മസദ് വരെയാണ് മത്സരത്തിനുള്ള പാഠ ഭാഗം. ഉത്തരങ്ങള്‍ അയക്കേണ്ട അവസാന തിയ്യതി 30 സെപ്തംബര്‍.
പരീക്ഷ രൂപം നിശ്ചിത പാഠഭാഗങ്ങള്‍ വായിച്ച് കൂടെ നല്കുന്ന ഓണ്‍ലൈന്‍ ലിങ്കില്‍ കയറി റെജിസ്ട്രേഷന് പൂര്‍ത്തിയാക്കി പിന്നീട് കാണുന്ന പത്ത് ചോദ്യങ്ങള്‍ക്ക് ഉത്തരം സെലെക്ട് ചെയ്ത് സബ്മിറ്റ് ചെയ്യുക മാത്രമാണ്.വിജയികള്‍ക്ക് ഓരോ മാസവും ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും, മൂന്ന് മാസത്തിലൊരിക്കല്‍ സംഗമവും പ്രത്യേക സമ്മാനങ്ങളും വിതരണം ചെയ്യും. കുവൈത്തില്‍ താമസക്കാരക്കാരായ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം, റെജിസ്ട്രേഷന് ഐഡിയായി സ്വന്തം മൊബൈല്‍ നമ്പര്‍ മാത്രം നല്കിയാല് മതി. പാഠഭാഗത്തിന്റെ പുസ്തകം ആവശ്യമുള്ളവര്ക്കൊഴികെ മറ്റെല്ലാവര്‍ക്കും തീര്‍ത്തും സൗജന്യമായി ലഭിക്കും. 9 മാസം കൊണ്ട് മുപ്പതാമത് ജുസ്അ് പൂര്‍ണ്ണമായും പഠിക്കാന്‍ സാധിക്കുന്നു.
എല്ലാ ഏരിയകളിലും വെളിച്ചം ടീമിന്റെ പൂര്‍ണ്ണ സഹായ സഹകരണങ്ങള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 55685576, 99060684, 66560439, 9977612. വെളിച്ചം പദ്ധതിയുടെ പ്രധാന ലിങ്കുകള്‍
1- പാഠഭാഗം 01
https://drive.google.com/file/d/1l9EIdEJNLhVrB9jePFKv3FhqLK1uOCX_/view?usp=drive_link
2- റെജിസ്ട്രേഷന് ഫോമും ചോദ്യങ്ങളും
https://forms.gle/v8pb8LyvSX2oMN2q8
കോർപ്പറേറ്റ് ട്രെയ്നറും കൺസൾട്ടന്റുമായ അജാസ് ടി എ വിവിധ ബിസിനസ് സ്ഥാപനങ്ങൾക്ക് പരിശീലനവും നേതൃതലത്തിലുള്ളവർക്ക് കോച്ചിംഗും നൽകിവരുന്നു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ജൈവികമായ വളർച്ച കണ്ടെത്താനുള്ള 'ഓർഗാനിക് ഗ്രോത്ത്' എന്ന ആശയത്തിന്റെ ഉപജ്ഞാതാവുകൂടിയാണ് ഇദ്ദേഹം.