- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവ് കുടവയർ കുറയ്ക്കുന്നില്ലെന്ന പരാതിയുമായി യുവതി കോടതിയിൽ; വിവാഹ മോചനത്തിന് ഉത്തരവിട്ട് കുവൈത്ത് കോടതി
കുവൈത്ത് സിറ്റി: ഇന്നത്തെ കാലത്ത് വിവാഹമോചനത്തിന് പ്രേത്യേകിച്ച് കാരണങ്ങൾ ഒന്നും വേണ്ട. വിവാഹവും വിവാഹമോചനവും തുടർ പ്രക്രിയയായി മാറിയിരിക്കുന്നു. കുടുംബ പ്രശ്‌നങ്ങളും,അവിഹിത ബന്ധങ്ങളും, ലൈംഗിക പ്രശ്‌നങ്ങളും, സോഷ്യൽ മീഡിയയും ഒക്കെ വിവാഹമോചനത്തിന് വഴി തെളിച്ച വാർത്തകൾ നമ്മൾ വായിച്ചിട്ടുള്ളതാണ്. എന്നാൽ കുവൈത്ത് സ്വദേശിയായ യുവത
കുവൈത്ത് സിറ്റി: ഇന്നത്തെ കാലത്ത് വിവാഹമോചനത്തിന് പ്രേത്യേകിച്ച് കാരണങ്ങൾ ഒന്നും വേണ്ട. വിവാഹവും വിവാഹമോചനവും തുടർ പ്രക്രിയയായി മാറിയിരിക്കുന്നു. കുടുംബ പ്രശ്‌നങ്ങളും,അവിഹിത ബന്ധങ്ങളും, ലൈംഗിക പ്രശ്‌നങ്ങളും, സോഷ്യൽ മീഡിയയും ഒക്കെ വിവാഹമോചനത്തിന് വഴി തെളിച്ച വാർത്തകൾ നമ്മൾ വായിച്ചിട്ടുള്ളതാണ്. എന്നാൽ കുവൈത്ത് സ്വദേശിയായ യുവതിയുടെ പരാതി ഇതൊന്നുമല്ല.
ഭർത്താവ് കുടവയർ കുറയ്ക്കുന്നില്ലെന്നായിരുന്നു വിവാഹമോചനം തേടിയെത്തിയ യുവതിയുടെ പരാതി.വയർ കുറയ്ക്കാൻ പ്രത്യേക ഭക്ഷണക്രമവും വ്യായാമവുമെല്ലാം നിർദേശിച്ചു നോക്കിയിട്ടും മടിയനായ ഭർത്താവ് കേട്ടില്ല. കുടവയർ കാരണം ഭർത്താവിനു ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയുന്നില്ലെന്നും യുവതി കോടതിയിൽ പരാതിപ്പെട്ടു.
മൊഴിചൊല്ലാൻ യുവതി പലതവണ ആവശ്യപ്പെട്ടെങ്കിലും ഭർത്താവ് അംഗീകരിച്ചില്ല. ഇതോടെയാണ് യുവതി കോടതിയിലെത്തിയത്. കേസ് കേട്ട കോടതി ആദ്യം ഒന്നമ്പരന്നെങ്കിലും വാദം തുടങ്ങിയതോടെ ഭാര്യയുടെ അവകാശവാദം കോടതിക്ക് അംഗീകരിച്ചുകൊടുക്കേണ്ടിവന്നു.