കുവൈറ്റിലെ വയനാട് പ്രവാസികളുടെ ചിരകാല സ്വപ്‌നമായിരുന്ന കുവൈറ്റ് വയനാട് അസോസിയേഷൻ യാഥാർത്ഥ്യമായി. കുവൈറ്റിലെ ഭൂരിപക്ഷം വയനാട്ടുകാരും ഒരുമിച്ച് ചേർന്ന് രൂപീകരിച്ച കുവൈറ്റ് വയനാട് അസോസിയേഷന്റെ രക്ഷാധികാരികളായി അയ്യുബ് (ഗ്രാൻഡ്‌ഹൈപർമാർക്കറ്റ്),

ബാബുജിബത്തേരി (സാമൂഹ്യപ്രവർത്തകൻ) എന്നിവരെയും,പ്രസിഡണ്ടായി റോയ് മാത്യു ബത്തേരി, വർക്കിങ്ങ് പ്രസിഡണ്ടായിഅക്‌ബർ വയനാട്, ജനറൽ സെക്രട്ടറിയായി റെജി കാക്കവയലിനെയും,ട്രെഷറർ ആയി എബി വടുവഞ്ചാലിനെയും, തിരഞ്ഞെടുത്തു.

വൈസ്പ്രസിഡണ്ടുമാരായി അലക്‌സ്മാനന്തവാടി, മിനികൃഷ്ണ.ജോയിന്റ് സെക്രട്ടറിമാരായി രതീഷ് പുൽപള്ളി, ജലീൽ വെള്ളമുണ്ട,ഓർഗനൈസിങ് സെക്രട്ടറിമാരായി ബ്ലെസ്സൺ ചുള്ളിയോട്,
മാണി ചാക്കോ നടവയൽ എന്നിവരെയും, ഓഡിറ്ററായി ജോമോൻ പുൽപള്ളിയെയും യോഗം തിരഞ്ഞെടുത്തു.

കുവൈറ്റ് വയനാട് അസോസിയേഷൻ, പ്രവാസികളായ വയനാട്ടുകാരുടെപ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും ഒരുമിച്ച്‌നിന്നു കൊണ്ട് ഒരുകുടുംബംപോലെ പ്രവർത്തിക്കുമെന്ന് ബാബുജിബത്തേരി എല്ലാവയനാട്ടുകാരോടുംആഹ്വാനംചെയ്തു.

വയനാട്ടുകാരായ ഏതൊരു പ്രവാസിക്കും ഉണ്ടാകുന്ന പ്രശ്‌നങ്ങളിൽപരിഹാരമുണ്ടാക്കാൻ മുൻപന്തിയിൽ താനുണ്ടാകുമെന്നു അയ്യുബ്എല്ലാ അംഗങ്ങൾക്കും ഉറപ്പുനല്കി.

പ്രവാസികളായ വയനാട്ടുകാരുടെ ഏക ആശ്രയമായ കരിപൂർ വിമാനത്താവളംഭാഗികമായി അടക്കാനുള്ള അധികൃതരുടെ തീരുമാനത്തിനെതിരെ ശക്തമായിപ്രതിഷേധിച്ചു യോഗം പ്രമേയം പാസാക്കി .റെംസി വയനാട് നയിച്ച ശ്രുതിലയ ഓർക്കസ്ട്രയുടെ ഗാനമേളയുംചടങ്ങിനോടൊപ്പം സംഘടിപ്പിച്ചു .