കുവൈറ്റ്:കുവൈറ്റിൽ ആഭ്യന്തരമന്ത്രാലയം വിവിധ സേവനഫീസുകൾ വർദ്ധിപ്പിച്ചു. രാജ്യത്തെ സിവിൽ ഐഡി ആദ്യമായി ലഭിക്കുന്നതിനും പുതുക്കുന്നതിനും ഫോട്ടോയും മറ്റ് വിവരങ്ങളും മാറ്റുന്നതിനും അഞ്ച് കുവൈറ്റ് ദിനാറും സിവിൽ ഐഡി മാറ്റിയെടുക്കുന്നതിന് 20 കുവൈറ്റ് ദിനാറുമായിരിക്കും പുതുക്കിയ നിരക്ക്.

കൂടാതെ ഇലക്ട്രോണിക് ചിപ്പില്ലാതെ സിവിൽ ഐഡി ലഭിക്കുന്നതിന് രണ്ട് കുവൈറ്റ് ദിനാറുമാണ് ഫീസ്. കുവൈറ്റ് സിവിൽ ഇൻഫർമേഷൻ പബ്ലിക് അഥോറിറ്റി ബോർഡ് ചെയർമാൻ ഷെയ്ഖ് മുഹമ്മദ് അൽ അബ്ദുള്ളയാണ് ഇക്കാര്യം അറിയിച്ചത്.പുതുക്കിയ ഫീസ് നിരക്കുകൾ ഏപ്രിൽ ഒന്ന് മുതൽ നിലവിൽവരും.