- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രക്ഷിതാക്കൾക്ക് ആശ്വസിക്കാം; കുവൈത്തിലെ സ്വകാര്യ സ്‌കൂളുകളിൽ അടുത്ത വർഷം ഫീസ് വർദ്ധന ഉണ്ടാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം
കുവൈത്ത്: പ്രവാസികൾ ഉൾപ്പെട്ട രക്ഷിതാക്കൾക്ക് ആശ്വാസവുമായി വിദ്യാഭ്യാസ മന്ത്രാലയം. കുവൈത്തിലെ സ്വകാര്യ സ്‌കൂളുകളിൽ വിദ്യാഭ്യാസ മന്ത്രിയുടെ മുൻ തീരുമാനപ്രകാരം അടുത്ത വർഷം ഫീസ് വർദ്ധന ഉണ്ടാകില്ലെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി ഹൈതം അൽ അധരി അറിയിച്ചു. സ്വകാര്യ സ്‌കൂൾ അധികൃതരുമായി സംസാരിച്ച ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനം പ്രഖ
കുവൈത്ത്: പ്രവാസികൾ ഉൾപ്പെട്ട രക്ഷിതാക്കൾക്ക് ആശ്വാസവുമായി വിദ്യാഭ്യാസ മന്ത്രാലയം. കുവൈത്തിലെ സ്വകാര്യ സ്‌കൂളുകളിൽ വിദ്യാഭ്യാസ മന്ത്രിയുടെ മുൻ തീരുമാനപ്രകാരം അടുത്ത വർഷം ഫീസ് വർദ്ധന ഉണ്ടാകില്ലെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി ഹൈതം അൽ അധരി അറിയിച്ചു.
സ്വകാര്യ സ്‌കൂൾ അധികൃതരുമായി സംസാരിച്ച ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. അതേസമയം സ്‌കൂളുകളുടെ സൗകര്യം, വിദ്യാഭ്യാസ നിലവാരം എന്നിവയുടെ പരിശോധന തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇത്തരം നിയമം ലംഘിക്കുന്ന സ്‌കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. സ്‌കൂൾ ഫീസ് സംബന്ധിച്ച കാര്യത്തിൽ തീരുമാനമായതോടെ കുവൈത്തിലെ മലയാളികൾ ഉൾപ്പെട്ട രക്ഷിതാക്കൾക്ക് ഏറെ ആശ്വാസമായിരിക്കുകയാണ്.
Next Story