- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതൃഭൂമി വികാരം ആളിക്കത്തിച്ച് സ്വന്തം ഇഷ്ടപ്രകാരം മത്സരിച്ച് ജയിച്ചത് 'വേതനം' ഇല്ലാത്ത പദവിയിലേക്ക്; സംഘടനയിൽ അധികാരം കിട്ടിയപ്പോൾ ജോലി ഇല്ലെന്ന് പരിതപിച്ച് എഴുതിയെടുക്കുന്നത് പ്രതിമാസം 10000രൂപയും; ഡൽഹിയിലെ അഴിമതിയെ വിശുദ്ധമാക്കുന്ന ജനറൽ സെക്രട്ടറിയുടെ ശമ്പള കഥ കേട്ട് ഞെട്ടി മലയാള പത്രലോകം; കെയുഡബ്ലുജെയെ പിടിച്ചുലയ്ക്കാൻ മറ്റൊരു വിവാദം കൂടി
കൊച്ചി: പത്രപ്രവർത്തക യൂണിയന്റെ ഡൽഹി ഘടകത്തിനെതിരായ അഴിമതി ആരോപണങ്ങൾ മാധ്യമ ലോകത്ത് വലിയ ചർച്ചയാവുകയാണ്. കേരളത്തിലെ പല ചാനലുകളിലും മാധ്യമ പ്രവർത്തകർ ശമ്പളമില്ലാതെയാണ് ജോലി നോക്കുന്നത്. റിപ്പോർട്ടറും ജയ് ഹിന്ദും ജീവൻ ടിവിയും അടക്കമുള്ള ചാനലുകളിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. മംഗളത്തിലും സ്ഥിതി വ്യത്യസ്തമല്ല. പല മാധ്യമ പ്രവർത്തകരും ആത്മഹത്യയുടെ വക്കിലുമാണ്. ഇതിനിടെയാണ് യൂണിയനിലെ ഒരു വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയുടെ 'ശമ്പളം വാങ്ങൽ' വിവാദമാക്കുന്നത്. സി നാരായണനാണ് കെയുഡബ്ല്യുജെയുടെ ജനറൽ സെക്രട്ടറി. നിലവിൽ ഒരു സ്ഥാപനത്തിലും ജോലി ചെയ്യുന്നില്ല. മാതൃഭൂമിയിൽ നിന്ന് ഡിസ്മിസ് ചെയ്തതാണ് നാരായണനെ. ഇതിന്റെ പേരിൽ നിയമപോരാട്ടം തുടരുകയാണ്. അതുകൊണ്ട് മാധ്യമ പ്രവർത്തനം ചെയ്യുന്നില്ലെങ്കിലും നാരായണന് പത്രപ്രവർത്തക യൂണിയനിൽ അംഗമാകാൻ അവകാശമുണ്ട്. ഈ അവകാശം ഉപയോഗിച്ചാണ് യൂണിയന്റെ ജനറൽ സെക്രട്ടറിയായത്. ആദ്യം ദേശാഭിമാനിയുടെ പിന്തുണയോടെ ജയിച്ചു. ഇത്തവണ സ്വന്തം നിലയിൽ വമ്പൻ ഭൂരിപക്ഷത്തിലായിരുന്നു നാരായണന്റ
കൊച്ചി: പത്രപ്രവർത്തക യൂണിയന്റെ ഡൽഹി ഘടകത്തിനെതിരായ അഴിമതി ആരോപണങ്ങൾ മാധ്യമ ലോകത്ത് വലിയ ചർച്ചയാവുകയാണ്. കേരളത്തിലെ പല ചാനലുകളിലും മാധ്യമ പ്രവർത്തകർ ശമ്പളമില്ലാതെയാണ് ജോലി നോക്കുന്നത്. റിപ്പോർട്ടറും ജയ് ഹിന്ദും ജീവൻ ടിവിയും അടക്കമുള്ള ചാനലുകളിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. മംഗളത്തിലും സ്ഥിതി വ്യത്യസ്തമല്ല. പല മാധ്യമ പ്രവർത്തകരും ആത്മഹത്യയുടെ വക്കിലുമാണ്. ഇതിനിടെയാണ് യൂണിയനിലെ ഒരു വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയുടെ 'ശമ്പളം വാങ്ങൽ' വിവാദമാക്കുന്നത്.
സി നാരായണനാണ് കെയുഡബ്ല്യുജെയുടെ ജനറൽ സെക്രട്ടറി. നിലവിൽ ഒരു സ്ഥാപനത്തിലും ജോലി ചെയ്യുന്നില്ല. മാതൃഭൂമിയിൽ നിന്ന് ഡിസ്മിസ് ചെയ്തതാണ് നാരായണനെ. ഇതിന്റെ പേരിൽ നിയമപോരാട്ടം തുടരുകയാണ്. അതുകൊണ്ട് മാധ്യമ പ്രവർത്തനം ചെയ്യുന്നില്ലെങ്കിലും നാരായണന് പത്രപ്രവർത്തക യൂണിയനിൽ അംഗമാകാൻ അവകാശമുണ്ട്. ഈ അവകാശം ഉപയോഗിച്ചാണ് യൂണിയന്റെ ജനറൽ സെക്രട്ടറിയായത്. ആദ്യം ദേശാഭിമാനിയുടെ പിന്തുണയോടെ ജയിച്ചു. ഇത്തവണ സ്വന്തം നിലയിൽ വമ്പൻ ഭൂരിപക്ഷത്തിലായിരുന്നു നാരായണന്റെ രണ്ടാം വിജയം. ഇതോടെ സംഘടന കൈയിലാവുകയും ചെയ്തു. ഡൽഹിയിലെ അഴിമതി ആരോപണങ്ങളിൽ പക്ഷം പിടിച്ച നിലപാടാണ് നാരായണൻ എടുത്തത്. ഇതോടെയാണ് കെയുഡബ്ലുജെയിലെ ഒരു വിഭാഗം നാരായണൻ യൂണിയനിൽ നിന്ന് ശമ്പളം വാങ്ങുന്നുവെന്ന് കണ്ടു പിടിച്ചത്.
ജോലിയില്ലെന്ന ന്യായം പറഞ്ഞാണ് നാരായണൻ യൂണിയനിൽ നിന്ന് പ്രതിമാസം പതിനായിരം രൂപ എഴുതിയെടുക്കുന്നത്. യൂണിയൻ ജനറൽ സെക്രട്ടറിയെന്ന നിലയിൽ സംഘടനയ്ക്ക് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾക്ക് പണം വാങ്ങാൻ ഏതൊരു ഭാരവാഹിക്കും കഴിയും. ഇത് നാരായണനും വാങ്ങുന്നുണ്ടാകാം. ഇതിനൊപ്പമാണ് പതിനായിരം രൂപ ശമ്പളം പോലെ എല്ലാ മാസവും വാങ്ങുന്നത്. ഇത് പത്രപ്രവർത്തക യൂണിയൻ കീഴ് വഴക്കങ്ങൾക്ക് നിരക്കുന്നതല്ലെന്നാണ് പൊതുവേ ഉയരുന്ന വികാരം. ഇന്ത്യാവിഷൻ ചാനൽ പൂട്ടി. ഇതോടെ നിരവധി പേർക്ക് ജോലി പോയി. ഇത്തരം മാധ്യമ പ്രവർത്തകർ യൂണിയന്റെ ഭാഗമാണ് ഇപ്പോഴും. ഇവർക്ക് ഒരു സാമ്പത്തിക ആനുകൂല്യവും സംഘടന നൽകുന്നില്ല. അതുകൊണ്ട് തന്നെ ജനറൽ സെക്രട്ടറിയുടെ പ്രതിമാസ വേതനം പറ്റൽ അനീതിയാണെന്ന് അവർ പറയുന്നു.
കഴിഞ്ഞ ഭരണസമിതിയാണ് നാരായണന് 10000 രൂപ നൽകാൻ തീരുമാനിച്ചത്. ദേശാഭിമാനി പാനലിൽ മത്സരിച്ച് ജയിച്ചവർക്കായിരുന്നു അന്ന് മുൻതൂക്കം. അതുകൊണ്ട് തന്നെ നാരായണന് ശമ്പളം നൽകാനുള്ള തീരുമാനം സമിതി എടുത്തു. ആരും എതിർപ്പ് പറഞ്ഞതുമില്ല. അംഗങ്ങൾക്കിടയിൽ ഇക്കാര്യം അറിയിച്ചതുമില്ല. എന്നാൽ കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഒപ്പമുണ്ടായ പലരും ഡൽഹി വിഷയത്തോടെ നാരായണന് എതിരായി. അവരാണ് നാരായണൻ പ്രതിമാസം ജോലി ഇല്ലെന്ന് പറഞ്ഞ് 10,000 രൂപ എഴുതിയെടുക്കുന്ന കാര്യം പുറംലോകത്ത് എത്തിച്ചത്. ഇത് കേട്ട് ഞെട്ടുകയായിരുന്നു പത്രലോകം. സാമ്പത്തികമായി മെച്ചപ്പെട്ട ചുറ്റുപാടുള്ള വ്യക്തിയാണ് നാരായണൻ. എന്നാൽ ഒരു നിവർത്തിയുമില്ലാതെ കഷ്ടപ്പെടുന്ന നിരവധി മാധ്യമപ്രവർത്തകരുണ്ട്. അവർക്കൊന്നും ഇല്ലാത്ത ആനുകൂല്യം ജനറൽ സെക്രട്ടറി നേടുന്നത് എങ്ങനെയാണെന്നാണ് ഉയരുന്ന ചോദ്യം.
വിവാദം ഉയർത്തുന്നവർക്ക് വേതനകാര്യത്തിൽ പറയാൻ കൃത്യമായ വാദവുമുണ്ട്. ജനറൽ സെക്രട്ടറിയായി മത്സരിക്കാൻ യൂണിയനിലെ അംഗങ്ങൾ ഒന്നടങ്കം നാരായണനോട് ആവശ്യപ്പെട്ടിരുന്നില്ല. മറിച്ച് നാരായണൻ സ്വന്തം ഇഷ്ട പ്രകാരം നോമിനേഷൻ കൊടുത്ത് മത്സരിച്ചതാണ്. ഈ പദവിക്ക് ശമ്പളമില്ലെന്ന് അറിഞ്ഞു കൊണ്ടായിരുന്നു മത്സരിക്കാനെത്തിയത്. അങ്ങനെ ജയിച്ച ശേഷം പ്രവർത്തിക്കണമെങ്കിൽ പ്രതിമാസം നിശ്ചിത തുക വേണമെന്ന് പറയുന്നത് ശരിയല്ലെന്നാണ് ഉയരുന്ന വാദം. ശമ്പളമില്ലാതെ ജോലി ചെയ്യുന്ന നിരവധി ഭാരവാഹികൾ യൂണിയന്റെ ജില്ലാ കമ്മറ്റികളിലുണ്ട്. ഇവരെല്ലാം ശമ്പളം വേണമെന്ന ആവശ്യം ഉയർത്തിയാൽ ജനറൽ സെക്രട്ടറി എന്തു പറയുമെന്നാണ് ഉയരുന്ന ചോദ്യം. അതുകൊണ്ട് തന്നെ നാരായണന്റെ വേതനം ചർച്ചയാക്കുകയാണ് ലക്ഷ്യം.
അതിനിടെ കെയുഡബ്ല്യൂജെയുടെ സംസ്ഥാന കമ്മറ്റിയിലേക്ക് ചില അംഗങ്ങളെ നോമിനേറ്റ് ചെയ്യാനുള്ള അവകാശം ജനറൽ സെക്രട്ടറിക്കുണ്ട്. ഇതുപയോഗിച്ച് സംസ്ഥാന സമിതിയിലേക്ക് മത്സരിച്ച് തോറ്റവരെ കഴിഞ്ഞ തവണ നാമനിർദ്ദേശം ചെയ്തിരുന്നു. ഇത്തവണയും തോറ്റ രണ്ടു പേരെ നാമനിർദ്ദേശം ചെയ്യാൻ ജനറൽ സെക്രട്ടറി ശ്രമിക്കുന്നതായും സൂചനയുണ്ട്. വേതന വിഷയം സംസ്ഥാന സമിതിയിൽ ചർച്ചയായാൽ ഭൂരിപക്ഷം നേടാനാണ് ഇതെന്നാണ് ഉയരുന്ന വിലയിരുത്തൽ.