തിരുവനന്തപുരം:കേരള പത്രപ്രവർത്തക യൂണിയന്റെ 2017ലെ ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ, ദേശാഭിമാനിയിലെ സുരേഷ് വെള്ളിമംഗലം നയിച്ച പാനലിന് ഉജജ്വല വിജയം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി , ട്രഷറർ എന്നിങ്ങനെ 15 ൽ 14 സീറ്റുകളും പിടിച്ചെടുത്തു.

പ്രസിഡന്റായി ദേശാഭിമാനിയിലെ സുരേഷ് വെള്ളിമംഗലവും, സെക്രട്ടറിയായി ന്യൂസ് 18 ലെ ആർ.എസ്.കിരൺ ബാബുവിനെയും തെരഞ്ഞെടുത്തു.മാധ്യമത്തിലെ നൗഷാദ് പെരുമാതുറ, മാത്യഭൂമിയിലെ രമ്യ എന്നിവരാണ് വൈസ് പ്രസിഡന്റ്ുമാർ.ജില്ല ട്രഷററായി ഏഷ്യാനെറ്റ് ന്യൂസിലെ പ്രിൻസ് പാങ്ങാടനെ തെരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറി അഭിജിത്.ബി.

കണ്ണൂരിൽ,പ്രതീക്ഷകൾക്ക് വിരുദ്ധമായി ദേശാഭിമാനി പാനൽ പരാജയപ്പെട്ടു.പ്രസിഡന്റായി മാധ്യമത്തിലെ ഹാരിസ് എ.കെയും, സെക്രട്ടറിയായി മക്തബിയിലെ പ്രശാന്ത് പുത്തലത്തിനെയും തെരഞ്ഞെടുത്തു. ദീപികയിലെ സി.ജി.ഉലഹന്നാൻ ട്രഷററായും, ചന്ദ്രികയിലെ ശശി.കെയെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.കണ്ണൂർ പ്രസ്സ് ക്ലബിന്റെ ചരിത്രത്തിലാദ്യമായാണ് ദേശാഭിമാനി പ്രതിനിധി പരാജയപ്പെട്ടത. പാർട്ടി താത്പര്യം കൂടി മാനിച്ചാണ് ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നിർദ്ദേശ പ്രകാരം ജയകൃഷ്ണൻ നരിക്കുട്ടി സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചത്. എതിർസ്ഥാനാർത്ഥി ഒരു പ്രാദേശിക പത്രത്തിന്റെ പ്രതിനിധിയായ പ്രാശാന്ത് പുത്തലത്ത് 33 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ദേശാഭിമാനി പാനലിനെ തോൽപ്പിച്ചത്.

പത്തനംതിട്ടയിൽ മനോരമയിലെ ബോബി പ്രസിഡന്റും, ദീപികയിലെ ബിജു കുര്യൻ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.ആലപ്പുഴയിൽ ദീപികയിലെ വി എസ്.ഉന്മേഷിനെ പ്രസിഡന്റായും,മംഗളത്തിലെ ജി.ഹരികൃഷ്ണനെ സെക്രട്ടറിയായും, മനോരമയിലെ അംജിത്തിനെ ട്രഷററായും തെരഞ്ഞെടുത്തു.

ഇടുക്കി പ്രസ്‌ക്ലബ്ബിൽ ദൃശ്യമാധ്യമങ്ങൾക്കാണ് മുൻകൈ.സെക്രട്ടറിയായി ജയ്ഹിന്ദ് ന്യൂസിലെ എം.എൻ.സുരേഷിനെയും,ജോയിന്റ് സെക്രട്ടറിയായി ഏഷ്യാനെറ്റ് ന്യൂസിലെ കെ.വി.സന്തോഷ് കുമാറിനെയും തെരഞ്ഞെടുത്തു.മാധ്യമത്തിലെ അഷറഫ് വട്ടപ്പാറയാണ് പ്രസിഡന്റ്.വൈസ് പ്രസിഡന്റായി ജീവൻ ടിവിയിലെ തങ്കച്ചൻ പീറ്റർ, ട്രഷററായി മംഗളം ന്യൂസിലെ സന്ദീപിനെയും തെരഞ്ഞെടുത്തു.എക്‌സിക്യൂട്ടീവിൽ ആറിൽ മൂന്നും ചാനൽ പ്രതിനിധികളാണ്.

എറണാകുളത്ത് ദേശാഭിമാനിയിലെ ഡി.ദിലീപിനെ പ്രസ്‌ക്ലബ്ബ് പ്രസിഡന്റായി തെരഞ്ഞെടുത്തു.സെക്രട്ടറി: സുഗുതൻ പി ബാലൻ - മാധ്യമം
വൈസ് പ്രസിഡന്റ് :അരുൺ ചന്ദ്രബോസ് -ഡെക്കാൻ ക്രോണിക്കൾ,ജോയിന്റ് സെക്രട്ടറി: മനു സി കുമാർ - മനോരമ ന്യൂസ്.തൃശൂരിൽ വീക്ഷണത്തിലെ വിനീത പ്രസിഡന്റായും, ദേശാഭിമാനിയിലെ പ്രഭാത് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.

മലപ്പുറത്ത് മാധ്യമത്തിലെ ഐ.സമീൽ പ്രസിഡന്റായും, സെക്രട്ടറിയായി ജനയുഗത്തിലെ സുരേഷ് എടപ്പാളിനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ്-കെ.പി.ഒ.റഹ്മത്തുല്ല(തേജസ്),ബി.എസ്.മിഥില(മനോരമ ന്യൂസ്), ജോയിന്റ് സെക്രട്ടറി-അജയ്കുമാർ(ജയ്ഹിന്ദ് ടിവി) ട്രഷറർ-എസ്.മഹേഷ് കുമാർ(മനോരമ ന്യൂസ്)

പാലക്കാട് മലയാള മനോരമയിലെ ഷില്ലർ സ്റ്റീഫനെ പ്രസിഡന്റായി തെരഞ്ഞെടുത്തു.ചന്ദ്രികയിലെ എൻ.എം.ജാഫറാണ് സെക്രട്ടറി.ദീപികയിലെ എം വിവസന്താണ് ട്രഷറർ.മറ്റു ഭാരവാഹികൾ: പ്രസാദ് ഉടുമ്പിശ്ശേരി-ന്യൂസ് 18, പി.എസ് സിജ-ജന്മഭൂമി (വൈസ് പ്രസി.), ഇ.എൻ അജയകുമാർ-ദേശാഭിമാനി (ജോ.സെക്ര.), എക്സിക്യൂട്ടീവ് അംഗങ്ങൾ: ബി ശ്രീജിത്ത് (കേരളകൗമുദി), ബിനോയ് രാജൻ (മനോരമ ന്യൂസ്), പി.വി എസ് ശിഹാബ് (സുപ്രഭാതം), എ.സതീഷ് (ന്യൂ ഇന്ത്യൻ എക്സ്പ്രസ്).

കാസർകോഡ് പ്രസിഡന്റായി ടി.എ.ഷാഫിയയും, സെക്രട്ടറിയായി ദേശാഭിമാനിയിലെ വിനോദ് പായത്തെയും, ട്രഷററായി ഏഷ്യാനറ്റ് ന്യൂസിലെ സുനിൽ ബേപ്പിനെയും തെരഞ്ഞെടുത്തു.വൈസ് പ്രസിഡന്റായി ഷഫീഖ് നസ്റുല്ല (മീഡിയ വൺ), ജോയിന്റ് സെക്രട്ടറിയായി പത്മേഷ് (ജനയുഗം) എന്നിവർ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എക്സിക്യൂട്ടീവ് അംഗങ്ങളായി അബ്ദുല്ലക്കുഞ്ഞി ഉദുമ (ചന്ദ്രിക), ഷാഫി തെരുവത്ത് (തേജസ്), ഷൈജു കെ കെ (കൈരളി ടിവി), ബി എം പുരുഷോത്തമ (വിജയവാണി) എന്നിവരെയും തിരഞ്ഞെടുത്തു.

 വയനാട് ജില്ലാ കമ്മിററിയിൽ മലയാള മനോരമയിലെ രമേശ് എഴുത്തച്ഛനെ പ്രസിഡന്റ്ായും,ദേശാഭിമാനിയിലെ പി.ഒ.ഷീജയെ സെക്രട്ടറിയായും തെരഞ്ഞൈടുത്തു.മാതൃഭൂമിയിലെ പി.ജയേഷ് ആണ് ട്രഷറർ