- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള പത്ര പ്രവർത്തക യൂണിയന് ആദ്യമായി വനിതാ അദ്ധ്യക്ഷ; വീക്ഷണത്തിലെ വിനീത എം വിക്ക് അട്ടിമറിജയം; വിനീത യൂണിയന്റെ പ്രസിഡന്റാവുന്ന ആദ്യ വനിത; 78 വോട്ടിന് തോൽപിച്ചത് മാതൃഭൂമിയിലെ എംപി.സൂര്യദാസിനെ; ആർ.കിരൺ ബാബു ജനറൽ സെക്രട്ടറി
തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റായി വീക്ഷണം ദിനപത്രത്തിലെ എം വി വിനീത തെരഞ്ഞെടുക്കപ്പെട്ടു. 65 വർഷം പൂർത്തിയായ കേരള പത്രപ്രവർത്തക യൂണിയന്റെ പ്രഥമ വനിതാ പ്രസിഡന്റാണ് വിനീത. തൃശൂർ വീക്ഷണം റിപ്പോർട്ടറാണിവർ.
78 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മാതൃഭൂമിയിലെ എംപി സൂര്യദാസിനെയാണ് വിനീത തോൽപ്പിച്ചത്. ആകെ പോൾ ചെയ്ത 3001ൽ 1515 വോട്ടുകൾ വിനീത നേടി. 48 വോട്ടുകൾ അസാധുവായി. ദേശാഭിമാനിയുടെ പിന്തുണയോടെ, മാതൃഭൂമിയിലെയും മനോരമയിലെയും പ്രതിനിധികൾ സംയുക്തമായി പിന്തുണച്ച സ്ഥാനാർത്ഥിയായിരുന്നു എം പി സൂര്യദാസ്. എന്നാൽ, 78 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിനീത ജയിച്ചു.
അന്തിമ വോട്ട്
വിനീത 1515
സൂര്യദാസ് 1437
ഭൂരിപക്ഷം 78
അസാധു 49
അക വോട്ട് 3001
ജനറൽ സെക്രട്ടറിയായി ആർ. കിരൺബാബുവിനെ തെരഞ്ഞെടുത്തു. ന്യൂസ് 18 കേരള പ്രിൻസിപ്പൽ കറസ്‌പോണ്ടന്റാണ്. മാധ്യമത്തിലെ കെ പി റെജിയെയും ജനയുഗത്തിലെ സുരേഷ് എടപ്പാളിനെയുമാണ് പരാജയപ്പെടുത്തിയത്. കിരൺ 1239 വോട്ടുകളും കെ പി റെജി 878 വോട്ടുകളും സുരേഷ് എടപ്പാൾ 818 വോട്ടുകളും നേടി.
മറുനാടന് മലയാളി ബ്യൂറോ