- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകന്റെ പ്രണയ വിവാഹം ഒരുക്കിയ മാനഹാനി ഒഴിവാക്കാൻ ഇരട്ടപിറന്ന പെൺമക്കൾക്കും ഭാര്യയ്ക്കും ഒപ്പം ആത്മഹത്യ ചെയ്തയാൾ മരണാനന്തര ചടങ്ങിനുള്ള പണം കീശയിൽ സൂക്ഷിച്ചു; ആത്മഹത്യാക്കുറിപ്പിൽ അത് എഴുതി വ്യക്തമാക്കുകയും ചെയ്തു
കുഴൽമന്ദം: മകന്റെ പ്രണയവിവാഹം വരുത്തിവച്ച മാനഹാനിയെ തുടർന്ന് കൂട്ട ആത്മഹത്യ ചെയ്ത പാലക്കാട് മാത്തൂരിലെ കുടുംബത്തിന്റെ അവസ്ഥ എല്ലാവരിലും ഷോക്കാണ് ഉണ്ടാക്കിവച്ചത്. മകന്റെ വിവാഹവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് മാത്തൂർ നെല്ലിയംപറമ്പ് ബാലകൃഷ്ണൻ (60), ഭാര്യ രാധാമണി (53), ഇരട്ടമക്കളായ ദൃശ്യ (20), ദർശന (20) എന്നിവരുടെ ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് പൊലീസും വ്യക്തമാക്കുന്നത് മറ്റ് ദുരൂഹതകളൊന്നും ഈ സംഭവത്തിലില്ല. ആരോടും ശത്രുതയും ബാധ്യതയും സൂക്ഷിക്കുന്നത് ഇഷ്ടമില്ലാത്ത ബാലകൃഷ്ണൻ മരണശേഷവും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ ആഗ്രഹിച്ചിരുന്നില്ല. ഇതിനുതെളിവാണ് കീശയിൽ ആത്മഹത്യക്കുറിപ്പിനോടൊപ്പം സൂക്ഷിച്ചിരുന്ന പണവും. മരണാനന്തര ചടങ്ങുകൾക്കുള്ള തുക താൻ കരുതിയിട്ടുണ്ടെന്ന് ആത്മഹത്യക്കുറിപ്പിൽ പറയുന്നു. 89,000 രൂപയാണ് കീശയിലുണ്ടായിരുന്നത്. മരണത്തിൽ പോലും ആരെയും ബുദ്ധിമുട്ടിക്കാതെ അഭിമാനിയായിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചരിക്കണം. ബാലകൃഷ്ണനും കുടുംബവും ആത്മഹത്യചെയ്ത വീട്ടിൽ തിങ്കളാഴ്ച രാവിലെ വിരലടയാള
കുഴൽമന്ദം: മകന്റെ പ്രണയവിവാഹം വരുത്തിവച്ച മാനഹാനിയെ തുടർന്ന് കൂട്ട ആത്മഹത്യ ചെയ്ത പാലക്കാട് മാത്തൂരിലെ കുടുംബത്തിന്റെ അവസ്ഥ എല്ലാവരിലും ഷോക്കാണ് ഉണ്ടാക്കിവച്ചത്. മകന്റെ വിവാഹവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് മാത്തൂർ നെല്ലിയംപറമ്പ് ബാലകൃഷ്ണൻ (60), ഭാര്യ രാധാമണി (53), ഇരട്ടമക്കളായ ദൃശ്യ (20), ദർശന (20) എന്നിവരുടെ ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് പൊലീസും വ്യക്തമാക്കുന്നത് മറ്റ് ദുരൂഹതകളൊന്നും ഈ സംഭവത്തിലില്ല.
ആരോടും ശത്രുതയും ബാധ്യതയും സൂക്ഷിക്കുന്നത് ഇഷ്ടമില്ലാത്ത ബാലകൃഷ്ണൻ മരണശേഷവും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ ആഗ്രഹിച്ചിരുന്നില്ല. ഇതിനുതെളിവാണ് കീശയിൽ ആത്മഹത്യക്കുറിപ്പിനോടൊപ്പം സൂക്ഷിച്ചിരുന്ന പണവും. മരണാനന്തര ചടങ്ങുകൾക്കുള്ള തുക താൻ കരുതിയിട്ടുണ്ടെന്ന് ആത്മഹത്യക്കുറിപ്പിൽ പറയുന്നു. 89,000 രൂപയാണ് കീശയിലുണ്ടായിരുന്നത്. മരണത്തിൽ പോലും ആരെയും ബുദ്ധിമുട്ടിക്കാതെ അഭിമാനിയായിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചരിക്കണം.
ബാലകൃഷ്ണനും കുടുംബവും ആത്മഹത്യചെയ്ത വീട്ടിൽ തിങ്കളാഴ്ച രാവിലെ വിരലടയാള വിദഗ്ധരും കുഴൽമന്ദം പൊലീസും സ്പെഷൽബ്രാഞ്ച് ഡിവൈ.എസ്പി. എ. റോക്കിയും ജില്ലാ പൊലീസ് മേധാവി എ. ശ്രീനിവാസും എത്തിയിരുന്നു. ഞായറാഴ്ച രാത്രി ഒമ്പതരയോടെ ബാലകൃഷ്ണനും ഭാര്യ തങ്കമണിയും ഇരട്ടമക്കളായ ദൃശ്യയും ദർശനയും മാത്തൂരിലെ വീട്ടിനകത്ത് തൂങ്ങിമരിക്കുകയായിരുന്നു. മകനായ ദിഗുരാജ് അന്യസമുദായത്തിൽപ്പെട്ട പെൺകുട്ടിയെ വിവാഹംചെയ്തതിനെ തുടർന്നാണ് ദുരന്തമെന്ന് ആത്മഹത്യക്കുറിപ്പിൽ സൂചനയുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഗൾഫിൽ സാങ്കേതികവിഭാഗം ജീവനക്കാരനായ ദിഗുരാജ് തിങ്കളാഴ്ച അവധി കഴിഞ്ഞ് തിരികെപ്പോകാനിരിക്കെയാണ് കുടുംബം ആത്മഹത്യചെയ്തത്. തിങ്കഴാഴ്ച രാവിലെ മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടംചെയ്തു. ഐവർമഠത്തിൽ ശവസംസ്കാരം നടത്തി.
മാത്തൂർ നെല്ലിയംപറമ്പ് ബാലകൃഷ്ണന്റെ മകൻ ദ്വിഗ് രാജ് പ്രവാസി മലയാളിയാണ്. ഇയാളുടെ വിവാഹത്തിൽ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു. പിന്നോക്ക വിഭാഗത്തിൽപ്പെട്ട യുവതിയെയാണ് ദ്വിഗ് രാജ് കല്ല്യാണം കഴിച്ചത്. ബാലകൃഷ്ണന്റേയും ഭാര്യയുടേയും എതിർപ്പ് അവഗണിച്ചായിരുന്നു കല്ല്യാണം. ഈ വിവാഹം നടന്നിട്ട് ഒരു വർഷത്തിലേറെയായി. എന്നാൽ മകന്റെ ഭാര്യയുമായി സഹകരിക്കാൻ ബാലകൃഷ്ണൻ തയ്യാറായിരുന്നില്ല. ദ്വിഗ് രാജിനെ ചതിയിൽപ്പെടുത്തി വിവാഹം കഴിപ്പിച്ചതെന്നായിരുന്നു ബാലകൃഷ്ണന്റെ നിലപാട്. അതുകൊണ്ട് തന്നെ ഈ ബന്ധത്തെ അംഗീകരിക്കാൻ കഴിയില്ലെന്നും നിലപാട് എടുത്തു. ഈ തർക്കം മൂർച്ഛിക്കുന്നതിനിടെയാണ് മകൻ അവധിക്ക് നാട്ടിലെത്തിയത്.
തന്റെ ഭാര്യയെ കുടുംബത്തിൽ കയറ്റണമെന്ന നിലപാടിലേക്ക് ദ്വിഗ് രാജ് എത്തി. ഇതുമായി ബന്ധപ്പെട്ട് വാക്ക് തർക്കവും ഉണ്ടായി. അവധി കഴിഞ്ഞ് മടങ്ങുമുമ്പ് ഭാര്യയുമായി വീട്ടിലെത്തുമെന്നും ദ്വിഗ് രാജ് പറഞ്ഞു. അങ്ങനെയുണ്ടായാൽ കുടുംബത്തിലെ മറ്റെല്ലാവരും ആത്മഹത്യ ചെയ്യുമെന്ന് ബാലകൃഷ്ണനും ഭീഷണി മുഴക്കിയിരുന്നു. അടുത്ത ദിവസം ദ്വിഗ് രാജ് അവധി കഴിഞ്ഞ് മടങ്ങാനിരിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ വൈകുന്നേരത്തോടെ മകൻ ഭാര്യയുമായി വീട്ടിലെത്തുമെന്നും കണക്ക് കൂട്ടി. ഇതിൽ പ്രതിഷേധിക്കാനാണ് ഇവർ ആത്മഹത്യ ചെയ്തെന്നാണ് ലഭിക്കുന്ന സൂചന.
ആത്മഹത്യയ്ക്ക് അപ്പുറമുള്ള ഇടപെടലുകൾ മരണത്തിന് പിന്നിൽ ഉണ്ടെന്ന് പൊലീസ് ഈ ഘട്ടത്തിൽ കരുതുന്നില്ല. ഞായറാഴ്ച രാത്രി 9.30ഓടെയാണ് സംഭവം പുറത്തറിയുന്നത്. ദ്വിഗ് രാജ് രാത്രി വീട്ടിലെത്തിയപ്പോഴാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. പെയിന്റിങ് തൊഴിലാളിയാണ് ബാലകൃഷ്ണൻ. കൃഷിപ്പണിയും ചെയ്തിരുന്നു. മകനുമായുള്ള തർക്കത്തെ തുടർന്ന് രണ്ട് ദിവസമായി ബാലകൃഷ്ണനും കുടുംബവും പുറത്തേക്ക് ഇറങ്ങിയതു പോലുമില്ല. മകന്റെ ഭാര്യാകുടുംബം മകനെ ചതിയിൽ വീഴ്ത്തിയെന്ന് ബാലകൃഷ്ണൻ ആരോപിച്ചിരുന്നതായി നാട്ടുകാരും പറയുന്നു.
ആത്മഹത്യ ചെയ്യാനുള്ള ബാലകൃഷ്ണന്റെ തീരുമാനത്തെ രാധാമണിയും ഇരട്ടപിറന്ന പെൺമക്കളും അനുസരിക്കുകയായിരുന്നു. വീടിന് പുറത്തുള്ള ഓടിട്ട അടുക്കളപ്പുരയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് പോലും ബന്ധുക്കൾ കണ്ടിരുന്നു. മകനുമായുള്ള തർക്കത്തിൽ ബാലകൃഷ്ണൻ കടുത്ത മാനസിക സമ്മർദ്ദത്തിലുമായിരുന്നുവെന്ന് ബന്ധുക്കളും പറയുന്നു. കേസിൽ മകനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനാകില്ലെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ നിഗമനം. മകന്റെ കല്ല്യാണത്തെ എതിർത്തുള്ള ആത്മഹത്യയാണെന്ന് അന്തിമ നിലപാടിലേക്ക് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ പൊലീസ് എത്തൂ.