- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പെരുമ്പാവൂരൂള്ള ഒരു പാറമടയിൽ നടന്ന കൊലപാതകം ജിഷ നേരിട്ടു കണ്ടിരുന്നു; ഇതിൽ കുറ്റവാളിയായവർക്കെതിരായ തെളിവു ശേഖരിക്കുന്നതിനാണ് പെൻ കാമറ വാങ്ങിയത്; ജിഷയുടെ അമ്മ രാജേശ്വരിക്ക് സത്യങ്ങൾ എല്ലാം അറിയാം; പണത്തിനു വേണ്ടിയാണോ ഇതെല്ലാം മറച്ചുവെയ്ക്കുന്നതെന്ന് സംശയമുണ്ട്'; ജിഷ കേസിൽ ദുരൂഹതയുണർത്തി കെവി നിഷയുടെ വെളിപ്പെടുത്തൽ
കൊച്ചി: പെരുമ്പാവൂരിൽ കൊല ചെയ്യപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷ സമീപത്തെ ഒരു പാറമടയിൽ നടന്ന കൊലപാതകം നേരിട്ടു കണ്ടിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ജിഷ കേസ് അന്വേഷിച്ച പൊലീസ് പരിശോധിച്ചില്ലെന്നും ആക്ഷേപം. ഈ സംഭവങ്ങളെല്ലാം ജിഷയുടെ അമ്മ രാജേശ്വരിക്ക് അറിയാം എന്നിട്ടും പണത്തിനു വേണ്ടിയാണോ ഇതെല്ലാം മറച്ചു വെയ്ക്കുന്നതെന്ന് സംശയമുണ്ടെന്നും നിഷ ആരോപിക്കുന്നു. പെരുമ്പാവൂർ സ്വദേശിനിയും ഓട്ടോ ഡ്രൈവറുമായ കെവി നിഷയാണ് വാർത്താ സമ്മേളനത്തിൽ ആക്ഷേപം ഉന്നയിച്ചത്. പെരുമ്പാവൂരൂള്ള ഒരു പാറമടയിൽ നടന്ന കൊലപാതകം ജിഷ നേരിട്ടു കണ്ടിരുന്നു. ഇതിൽ കുറ്റവാളിയായവർക്കെതിരായ തെളിവു ശേഖരിക്കുന്നതിനാണ് പെൻ കാമറ അടക്കമുള്ളവ വാങ്ങിയത്. അമ്മായിയോട് ഇങ്ങനെയൊരു സംഭവം നടന്നതായി ജിഷ പറഞ്ഞിരുന്നു. ജിഷയുടെ അമ്മായിക്ക് ഇക്കാര്യത്തിൽ പല സത്യങ്ങളും പറയാനുണ്ടെന്ന് നിഷ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംഭവത്തിൽ ശിക്ഷിക്കപ്പെട്ട അമീറുൽ ഇസ്ലാം മാത്രമാണ് കുറ്റക്കാരൻ എന്നു കരുതുന്നില്ല. ജിഷയുടെ അമ്മ രാജേശ്വരിക്ക് സത്യങ്ങൾ
കൊച്ചി: പെരുമ്പാവൂരിൽ കൊല ചെയ്യപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷ സമീപത്തെ ഒരു പാറമടയിൽ നടന്ന കൊലപാതകം നേരിട്ടു കണ്ടിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ജിഷ കേസ് അന്വേഷിച്ച പൊലീസ് പരിശോധിച്ചില്ലെന്നും ആക്ഷേപം. ഈ സംഭവങ്ങളെല്ലാം ജിഷയുടെ അമ്മ രാജേശ്വരിക്ക് അറിയാം എന്നിട്ടും പണത്തിനു വേണ്ടിയാണോ ഇതെല്ലാം മറച്ചു വെയ്ക്കുന്നതെന്ന് സംശയമുണ്ടെന്നും നിഷ ആരോപിക്കുന്നു. പെരുമ്പാവൂർ സ്വദേശിനിയും ഓട്ടോ ഡ്രൈവറുമായ കെവി നിഷയാണ് വാർത്താ സമ്മേളനത്തിൽ ആക്ഷേപം ഉന്നയിച്ചത്.
പെരുമ്പാവൂരൂള്ള ഒരു പാറമടയിൽ നടന്ന കൊലപാതകം ജിഷ നേരിട്ടു കണ്ടിരുന്നു. ഇതിൽ കുറ്റവാളിയായവർക്കെതിരായ തെളിവു ശേഖരിക്കുന്നതിനാണ് പെൻ കാമറ അടക്കമുള്ളവ വാങ്ങിയത്. അമ്മായിയോട് ഇങ്ങനെയൊരു സംഭവം നടന്നതായി ജിഷ പറഞ്ഞിരുന്നു. ജിഷയുടെ അമ്മായിക്ക് ഇക്കാര്യത്തിൽ പല സത്യങ്ങളും പറയാനുണ്ടെന്ന് നിഷ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംഭവത്തിൽ ശിക്ഷിക്കപ്പെട്ട അമീറുൽ ഇസ്ലാം മാത്രമാണ് കുറ്റക്കാരൻ എന്നു കരുതുന്നില്ല. ജിഷയുടെ അമ്മ രാജേശ്വരിക്ക് സത്യങ്ങൾ എല്ലാം അറിയാം. പണത്തിനു വേണ്ടിയാണോ ഇതെല്ലാം മറച്ചുവെയ്ക്കുന്നതെന്ന് സംശയമുണ്ട്.
പാറമടയിലെ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൊലീസ് പരിശോധിച്ചിട്ടില്ല. പോസ്റ്റ് മോർട്ടത്തിനു ശേഷം വളരെ വൈകിയ സമയത്തും മൃതദേഹം സംസ്‌കരിച്ചത് തെളിവുകൾ നശിപ്പിക്കുന്നതിനു വേണ്ടിയാണ്. കൊലപാതകം നടന്ന വീട്ടിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഒന്നും പൊലീസ് സ്വീകരിച്ചില്ല. സംഭവം വിവാദമാകുന്നതു വരെ ആർക്കു വേണമെങ്കിലും അവിടെ കയറിയിറങ്ങാവുന്ന സ്ഥിതിയായിരുന്നുവെന്ന് നിഷ പറഞ്ഞു.
ജിഷയുടെ കൊലപാതക അന്വേഷണത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് നിഷ പറഞ്ഞു.