- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദ്ധ്യാപകരുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം റോഡ് മുറിച്ച് കടക്കുമ്പോൾ ടിപ്പർ ലോറി പാഞ്ഞുവന്നു; നിലമ്പൂരിൽ അപകടത്തിൽ മരിച്ചത് പത്രപ്രവർത്തകനും കവിയും സാംസ്‌കാരിക പ്രവർത്തകനുമായ ബഹുമുഖ പ്രതിഭ; കെവി സുധാകരന്റെ വിയോഗത്തിൽ ഞെട്ടി തലശേരി ബ്രണ്ണൻ കോളേജും
മലപ്പുറം: എഴുത്തുകാരനും തലശേരി ബ്രണ്ണൻ കോളേജ് അദ്ധ്യാപകനുമായിരുന്ന കെ.വി. സുധാകരൻ വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ തിമിരി സ്വദേശിയാണ്. സഹപ്രവർത്തകർക്കൊപ്പം നിലമ്പൂർ കനോലി പ്ലോട്ട് സന്ദർശിക്കാനെത്തിയ അദ്ദേഹം സമീപത്തുള്ള റോഡിൽ വച്ച് ടിപ്പർ ലോറി തട്ടിയാണു മരിച്ചത്. തലശ്ശേരി ബ്രണ്ണൻ കോളജിലെ മലയാളം അദ്ധ്യാപകനും കവിയും കഥാകൃത്തുമായിരുന്നു. നിലമ്പൂരിൽ നടന്ന കോളേജ് അദ്ധ്യാപകരുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടമുണ്ടായത്. ഓമനയാണ് സുധാകാരന്റെ മാതാവ്. ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥയായ ഷിൽനയാണ് ഭാര്യ. ഇവർക്ക് മക്കളില്ല. മാതൃഭൂമി കാസർക്കോഡ് ബ്യൂറോയിൽ ആറ് വർഷത്തോളം ലേഖകനായി പ്രവർത്തിച്ചിരുന്ന സുധാകരൻ എഴുത്തുകാരൻ, പ്രാസംഗികൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു. സാംസ്‌കാരിക മേഖലയിലും സജീവമായിരുന്ന അദ്ദേഹം എൻഡോൾഫാൻ വിരുദ്ധപ്രക്ഷോഭങ്ങളിലും സാന്നിധ്യമറിയിച്ചു. ബുധനാഴ്ച രാവിലെ പത്ത് മണിക്ക് തലശ്ശേരി ബ്രണ്ണൻ കോളേജിൽ പൊതുദർശനത്തിന് വെച്ച ശേഷം സുധാകരന്റെ മൃതദേഹം ഉച്ചയ്ക്ക് രണ്ട് മണിയോടെ തിമിരി ഏ
മലപ്പുറം: എഴുത്തുകാരനും തലശേരി ബ്രണ്ണൻ കോളേജ് അദ്ധ്യാപകനുമായിരുന്ന കെ.വി. സുധാകരൻ വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ തിമിരി സ്വദേശിയാണ്. സഹപ്രവർത്തകർക്കൊപ്പം നിലമ്പൂർ കനോലി പ്ലോട്ട് സന്ദർശിക്കാനെത്തിയ അദ്ദേഹം സമീപത്തുള്ള റോഡിൽ വച്ച് ടിപ്പർ ലോറി തട്ടിയാണു മരിച്ചത്. തലശ്ശേരി ബ്രണ്ണൻ കോളജിലെ മലയാളം അദ്ധ്യാപകനും കവിയും കഥാകൃത്തുമായിരുന്നു.
നിലമ്പൂരിൽ നടന്ന കോളേജ് അദ്ധ്യാപകരുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടമുണ്ടായത്. ഓമനയാണ് സുധാകാരന്റെ മാതാവ്. ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥയായ ഷിൽനയാണ് ഭാര്യ. ഇവർക്ക് മക്കളില്ല. മാതൃഭൂമി കാസർക്കോഡ് ബ്യൂറോയിൽ ആറ് വർഷത്തോളം ലേഖകനായി പ്രവർത്തിച്ചിരുന്ന സുധാകരൻ എഴുത്തുകാരൻ, പ്രാസംഗികൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു.
സാംസ്‌കാരിക മേഖലയിലും സജീവമായിരുന്ന അദ്ദേഹം എൻഡോൾഫാൻ വിരുദ്ധപ്രക്ഷോഭങ്ങളിലും സാന്നിധ്യമറിയിച്ചു. ബുധനാഴ്ച രാവിലെ പത്ത് മണിക്ക് തലശ്ശേരി ബ്രണ്ണൻ കോളേജിൽ പൊതുദർശനത്തിന് വെച്ച ശേഷം സുധാകരന്റെ മൃതദേഹം ഉച്ചയ്ക്ക് രണ്ട് മണിയോടെ തിമിരി ഏളയാടിലെ വീട്ടിൽ സംസ്‌കരിക്കും.