- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനേജ്‌മെന്റിന്റെ അച്ചാരം കൈപ്പറ്റി ജീവിക്കാനായുള്ള സമരത്തെ തല്ലി ചതച്ചു; ഇനി നീതി കിട്ടാൻ മരണം വരെ നിരാഹാരം; പ്രകോപനപരമായി ഇടപെട്ടത് ചേർത്തല ഡി.വൈ.എസ്‌പി; ഞങ്ങളെ തല്ലി ചതച്ചതിന് ജനങ്ങൾ മറുപടി നൽകുമെന്ന് സമരക്കാർ; കെവി എം ആശുപത്രിക്ക് മുന്നിലെ മാലാഖമാരുടെ സമരത്തിന് പിന്തുണയേറുന്നു; ഐക്യദാർഢ്യവുമായി സമരപന്തലിലേക്ക് നേഴ്സുമാരുടെ ഒഴുക്ക്
ആലപ്പുഴ: പ്രകോപനപരമായി യാതൊന്നും ചെയ്യാതെയാണ് പൊലീസ് തങ്ങളെ തല്ലിച്ചതച്ചതെന്ന് യു.എൻ.എ സംസ്ഥാന ജനറൽ സെക്രട്ടറി സുജനപാൽ അച്യുതൻ. കെ.വി എം മാനേജ്‌മെന്റിന്റെ അച്ചാരം കൈപ്പറ്റിയ ശേഷം ജീവിക്കാനായി സമരം ചെയ്യുന്ന ഞങ്ങളുടെ മേൽ അതിക്രമം കാട്ടുകയാണ് പൊലീസ് ചെയ്തത്. ഇതിനായി ചേർത്തല ഡി.വൈ.എസ്‌പി കൂടി കൂട്ടുനിന്നു എന്നുള്ളത് ഏറെ വേദനാജനകമായ കാര്യമായിരുന്നു എന്നും സുജനപാൽ മറുനാടൻ മലയാളിയോട് പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്നും കെ.വി എം മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും നീതി ലഭിക്കാനായി മരണം വരെ നിരാഹാരം ചെയ്യുമെന്നും സുജനപാൽ പറഞ്ഞു. ആലപ്പുഴ ജില്ലയുടെ സമീപ ജില്ലകളായ കൊല്ലം, കോട്ടയം, എറണാകുളം എന്നിവടങ്ങളിൽ നിന്നും എല്ലാ യു.എൻ.എ യൂണിറ്റുകളിൽ നിന്നും പ്രവർത്തകർ എത്തിക്കൊണ്ടിരിക്കുകയാണ്. ഏകദേശം നൂറിലധികം നഴ്‌സുമാർ നിലവിൽ സമരപന്തലിൽ മുദ്രാവാക്യം വിളികളുമായി സുജനപാലിന് പിന്തുണയേകുന്നുണ്ട്. കെവി എം ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തിനെ അടിച്ചമർത്താൻ പൊലീസ് നീക്കം. പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ അഞ്ച് നഴ്സുമാർക്
ആലപ്പുഴ: പ്രകോപനപരമായി യാതൊന്നും ചെയ്യാതെയാണ് പൊലീസ് തങ്ങളെ തല്ലിച്ചതച്ചതെന്ന് യു.എൻ.എ സംസ്ഥാന ജനറൽ സെക്രട്ടറി സുജനപാൽ അച്യുതൻ. കെ.വി എം മാനേജ്‌മെന്റിന്റെ അച്ചാരം കൈപ്പറ്റിയ ശേഷം ജീവിക്കാനായി സമരം ചെയ്യുന്ന ഞങ്ങളുടെ മേൽ അതിക്രമം കാട്ടുകയാണ് പൊലീസ് ചെയ്തത്. ഇതിനായി ചേർത്തല ഡി.വൈ.എസ്‌പി കൂടി കൂട്ടുനിന്നു എന്നുള്ളത് ഏറെ വേദനാജനകമായ കാര്യമായിരുന്നു എന്നും സുജനപാൽ മറുനാടൻ മലയാളിയോട് പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്നും കെ.വി എം മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും നീതി ലഭിക്കാനായി മരണം വരെ നിരാഹാരം ചെയ്യുമെന്നും സുജനപാൽ പറഞ്ഞു.
ആലപ്പുഴ ജില്ലയുടെ സമീപ ജില്ലകളായ കൊല്ലം, കോട്ടയം, എറണാകുളം എന്നിവടങ്ങളിൽ നിന്നും എല്ലാ യു.എൻ.എ യൂണിറ്റുകളിൽ നിന്നും പ്രവർത്തകർ എത്തിക്കൊണ്ടിരിക്കുകയാണ്. ഏകദേശം നൂറിലധികം നഴ്‌സുമാർ നിലവിൽ സമരപന്തലിൽ മുദ്രാവാക്യം വിളികളുമായി സുജനപാലിന് പിന്തുണയേകുന്നുണ്ട്.
കെവി എം ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തിനെ അടിച്ചമർത്താൻ പൊലീസ് നീക്കം. പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ അഞ്ച് നഴ്സുമാർക്ക് പരിക്കേറ്റു. സമരം ചെയ്യുന്ന നഴ്സുമാരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കാനാരംഭിച്ചു. സമരത്തെ സർക്കാർ ബലപ്രയോഗത്തിലൂടെ നേരിടുന്നതിൽ പ്രതിഷേധിച്ച് ഈമാസം 15ന് സംസ്ഥാന വ്യാപകമായി പണിമുടക്കാൻ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ തീരുമാനിച്ചു. സമരത്തെ ബലപ്രയോഗത്തിലൂടെ അടിച്ചമർത്തുന്ന നടപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത് അംഗീകരിക്കാനാവില്ലെന്നും ശക്തമായ പ്രക്ഷോഭത്തിലേക്ക് നഴ്സ് സമൂഹം നീങ്ങുമെന്നും അസോസിയേഷൻ നേതാവ് ജാസ്മിൻ ഷായും വ്യക്തമാക്കി.
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് ദേശീയ പാത് ഉപരോധം നഴ്സുമാർ പ്രഖ്യാപിച്ചിരുന്നു. നഴ്സുമാരുമായി ചർച്ച നടത്തുമെന്നും സമരം ഒത്തുതീർപ്പാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. ഇതോടെയാണ് സമരം ശക്തമാക്കാൻ നഴ്സുമാർ തീരുമാനിച്ചത്. കഴിഞ്ഞ 175 ദിവസമായി കെവി എം ആശുപത്രിയിലെ നഴ്സുമാർ സമര രംഗത്താണ്. ഇത് പരിഹരിക്കാൻ ഒരു നടപടിയും ഉണ്ടായില്ല. ഇതോടെയാണ് സമരം വ്യാപിപ്പിക്കാനും അനുഭാവം പ്രകടിപ്പിച്ചും ഇന്ന് കൂടുതൽ നഴ്സുമാർ എത്തിയത്.
ആശുപത്രിക്കു മുന്നിൽ ദേശീയപാത ഉപരോധിച്ച നഴ്‌സുമാരെ നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് പൊലീസും സമരക്കാരുമായി സംഘർഷമുണ്ടായത്. ഇന്നലെ വൈകുന്നേരം വിവിധയിടങ്ങളിൽ നിന്നും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎൻഎ പ്രവർത്തകർ എത്തിയിരുന്നു. സമരം ഒത്തു തീർപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഎൻഎ പ്രവർത്തകർ ദേശീയപാത ഉപരോധിക്കുകയായിരുന്നു. ഇതിനിടെയാണ് സംഘർഷം ഉണ്ടാക്കിയത്.
സംഘർഷത്തെ തുടർന്ന് ആശുപത്രി പരിസരത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തി. കസ്റ്റഡിയിലെടുത്ത സമരക്കാരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ദേശീയപാത ഉപരോധിച്ച സംഭവത്തിൽ 73 പേർക്കെതിരേയും പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിൽ മറ്റൊരുകേസും സമരക്കാർക്കെതിരേ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.