കുവൈത്ത് വയനാട് അസോസിയേഷൻ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു. ജൂൺ 24 നു അബ്ബാസ്സിയ പോപിൻസ് ഹാളിൾ നടന്ന ചടങ്ങിൽ പ്രശസ്ത ഇസ്ലാമിക് പണ്ഡിതൻ അനീസ് ഫാറൂഖി മുഖ്യ പ്രഭാഷണം നടത്തി.

തൃശൂർ, കോഴിക്കോട്, കണ്ണൂർ അസ്സോസിയേഷൻ, നന്മ, തനിമ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു. കെ.ഡബ്ല്യു.എ രക്ഷാധികാരി ബാബുജി ബത്തേരി മൂല്യച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തിൽ ഇത്തരം കൂട്ടായ്മകൾ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും സഹിഷ്ണുതാ മനോഭാവം നിലനിർത്തി നല്ലൊരു ഭാവിക്കായി നാം മുന്നിട്ടിറങ്ങേണ്ടതിന്റെയും ആവശ്യകത ഉണർത്തി പ്രസംഗിച്ചു.


പ്രസിഡന്റ് റെൻസി ജോൺ അധ്യക്ഷനായ ചടങ്ങിൽ പ്രോഗ്രാം കൺവീനർ ലത്തീഫ് സ്വാഗതവും സെക്രട്ടറി മുബാറക്ക് നന്ദിയും രേഖപ്പെടുത്തി