- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ വൈ സി നടപ്പിലാക്കുന്നതോടെ കള്ളപ്പണം ബാങ്കിൽ സൂക്ഷിക്കുന്ന രംഗത്തിന് പൂർണ്ണ വിരാമം ആകുന്നു; നോട്ട് പിൻവലിക്കാനുള്ള സാധ്യത ഉള്ളതു കൊണ്ട് നോട്ടായി സൂക്ഷിക്കാനും കള്ളപ്പണക്കാർ ഭയക്കും; മെരുങ്ങാത്ത കേരളത്തെ പോലും വഴക്കി കള്ളപ്പണത്തിനെതിരെയുള്ള യുദ്ധത്തിലെ ആദ്യ ഘട്ടം വിജയത്തിലേക്ക്
കൊച്ചി: കെ.വൈ.സി. (ഇടപാടുകാരനെ അറിയൽ) കേരളത്തിലെ എല്ലാ പണമിടപാടുകൾക്കും പ്രാവർത്തികമാകുമെന്ന് ഉറപ്പായി. ഇത് അംഗീകരിച്ചാൽ മാത്രമേ സഹകരണ സ്ഥാപനങ്ങളിലെ ബാങ്കിങ് ഇടപാടുകൾ അംഗീകരിക്കൂവെന്ന റിസർവ്വ് ബാങ്ക് നിലപാടിനെ കേരള സർക്കാരും അംഗീകരിച്ചു കഴിഞ്ഞു. ഇതോടെ സഹകരണ പ്രസ്ഥാനങ്ങളിലെ ബിനാമി അക്കൗണ്ടുകളും കള്ളപ്പണവും വെളിപ്പെടുമെന്ന് ഉറപ്പായി. കെ വൈ സി നിർബന്ധമാക്കാതെയാണ് കേരളത്തിലെ പ്രാഥമിക സഹകരണ പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്നത്. ആർക്കും അക്കൗണ്ട് എടുക്കാം. ഒന്നിലധികം അക്കൗണ്ടുകളിലൂടെ ചെറു നിക്ഷേപങ്ങൾ നടത്തിയവരും ഉണ്ട്. കേരളത്തിലെ സഹകരണ ബാങ്കുകളിൽ ശതകോടികളുടെ നിക്ഷേപമാണ് ഉള്ളത്. ഇത് ആരുടേതാണെന്ന് റിസർവ്വ് ബാങ്കിന് അറിയില്ല. പലവട്ടം ചോദിച്ചിട്ടും സംഘങ്ങൾ വിവരങ്ങൾ നൽകിയില്ല. ഈ സാഹചര്യത്തിലാണ് നോട്ട് അസാധുവാക്കലിനെ തുടർന്ന് പഴയ നോട്ടുകൾ സ്വീകരിക്കാനുള്ള അവകാശം സഹകരണ ബാങ്കുകൾക്ക് നിഷേധിച്ചത്. ഇതോടെയാണ് കെ വൈ സി നടപ്പാക്കാൻ സഹകരണ പ്രസ്ഥാനങ്ങളും നിർബന്ധിതമായത്. ഇടപാടുകാരെ അറിയാനും കൈമാറ്റങ്ങൾ സുഗമമാക്കാനു
കൊച്ചി: കെ.വൈ.സി. (ഇടപാടുകാരനെ അറിയൽ) കേരളത്തിലെ എല്ലാ പണമിടപാടുകൾക്കും പ്രാവർത്തികമാകുമെന്ന് ഉറപ്പായി. ഇത് അംഗീകരിച്ചാൽ മാത്രമേ സഹകരണ സ്ഥാപനങ്ങളിലെ ബാങ്കിങ് ഇടപാടുകൾ അംഗീകരിക്കൂവെന്ന റിസർവ്വ് ബാങ്ക് നിലപാടിനെ കേരള സർക്കാരും അംഗീകരിച്ചു കഴിഞ്ഞു. ഇതോടെ സഹകരണ പ്രസ്ഥാനങ്ങളിലെ ബിനാമി അക്കൗണ്ടുകളും കള്ളപ്പണവും വെളിപ്പെടുമെന്ന് ഉറപ്പായി.
കെ വൈ സി നിർബന്ധമാക്കാതെയാണ് കേരളത്തിലെ പ്രാഥമിക സഹകരണ പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്നത്. ആർക്കും അക്കൗണ്ട് എടുക്കാം. ഒന്നിലധികം അക്കൗണ്ടുകളിലൂടെ ചെറു നിക്ഷേപങ്ങൾ നടത്തിയവരും ഉണ്ട്. കേരളത്തിലെ സഹകരണ ബാങ്കുകളിൽ ശതകോടികളുടെ നിക്ഷേപമാണ് ഉള്ളത്. ഇത് ആരുടേതാണെന്ന് റിസർവ്വ് ബാങ്കിന് അറിയില്ല. പലവട്ടം ചോദിച്ചിട്ടും സംഘങ്ങൾ വിവരങ്ങൾ നൽകിയില്ല. ഈ സാഹചര്യത്തിലാണ് നോട്ട് അസാധുവാക്കലിനെ തുടർന്ന് പഴയ നോട്ടുകൾ സ്വീകരിക്കാനുള്ള അവകാശം സഹകരണ ബാങ്കുകൾക്ക് നിഷേധിച്ചത്. ഇതോടെയാണ് കെ വൈ സി നടപ്പാക്കാൻ സഹകരണ പ്രസ്ഥാനങ്ങളും നിർബന്ധിതമായത്.
ഇടപാടുകാരെ അറിയാനും കൈമാറ്റങ്ങൾ സുഗമമാക്കാനും ആഗോള വ്യാപകമായി ആശ്രയിക്കുന്ന മാനദണ്ഡമാണ് കെ.വൈ.സി. വിദേശ രാജ്യങ്ങളിൽ കെ.വൈ.സി. ഇല്ലാതെ ഒരു ബാങ്കിലും അക്കൗണ്ട് തുറക്കാനോ ഓഹരി നിക്ഷേപങ്ങൾ നടത്താനോ പറ്റില്ല. ഇന്ത്യയിൽ 2004 ലാണ് റിസർവ് ബാങ്ക് കെ. വൈ.സി. നിർദേശങ്ങൾ പുറപ്പെടുവിപ്പിച്ചത്. ഇടപാടുകാരന്റെ ഏറ്റവും സുപ്രധാന വിവരങ്ങളാണ് കെ.വൈ.സി.ക്ക് വേണ്ടത്. ഇതിന് നിശ്ചിത ഫാറമുണ്ട്. വ്യക്തിയുടെ യഥാർത്ഥ പേര്. നിയമപരമായ പേര്, വിളിപ്പേരുകൾ, സ്ഥിരമായ മേൽവിലാസം, താത്കാലിക മേൽവിലാസം എന്നിവയും ഇത് തെളിയിക്കുന്നതിനുള്ള രേഖകളും അപേക്ഷയോടൊപ്പം ഹാജരാക്കണം. പാൻ കാർഡ് വിവരങ്ങൾ നിർബന്ധമായും നൽകണം.
പാസ്‌പോർട്ട് , ഡ്രൈവിങ് ലൈസൻസ്, റേഷൻ കാർഡ് എന്നിവ മേൽവിലാസത്തെളിവായി സ്വീകരിക്കും. ജോലി, വിദ്യാഭ്യാസ യോഗ്യത, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് (ഇ മെയിലിലോ പോസ്റ്റലായോ കൊറിയറായോ ലഭിച്ചവ) എന്നിവയും നൽകണം. ജോലിയുള്ളവർക്ക് സ്ഥാപന മേധാവി നൽകുന്ന എംപ്ലോയ്‌മെന്റ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. മറ്റ് വരുമാന സ്രോതസുകളും വെളിപ്പടുത്തണം. അക്കൗണ്ടുടമയുടെ ഏറ്റവും പുതിയ ഫോട്ടോയും നൽകണം. ഒരാൾ തെറ്റായ വിവരം നൽകിയാണ് അക്കൗണ്ട് എടുത്തിട്ടുള്ളതെങ്കിൽ കെ. വൈ.സി. നോക്കി വേഗം കണ്ടെത്താനാവും. ബിനാമി ഇടപാടാണെങ്കിൽ പരിശോധകർക്ക് ഇത് വേഗത്തിൽ ബോധ്യപ്പെടും.
അതായാത് കെ വൈ എസി നടപ്പാകുമ്പോൾ സഹകരണ അക്കൗണ്ടിൽ നിക്ഷേപിച്ചവരുടെ വിവരമെല്ലാം പുറത്തു വരും. അതിന് ശേഷം തിരിച്ചറിയാനാവാത്ത അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ പിടിച്ചെടുക്കുമെന്നാണ് സൂചന.