ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ശിവസേനയുമായി സഖ്യം പിരിയരുതായിരുന്നുവെന്ന് ബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനി. ശിവസേനയുമായി ചേർന്ന് അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്വാനി പറഞ്ഞു. മഹാരാഷ്ട്രയിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നതിന് പിന്നാലെയായിരുന്നു അദ്വാനിയുടെ പ്രതികരണം. ഭരണത്തിനായി എൻസിപിയുമായി സഖ്യമുണ്ടാക്കുന്നതിനോട് ബിജെപിക്ക് താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.