- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഫ്രോസൻ ബെറിയിൽ നിന്ന് ഹെപ്പറ്റൈറ്റിസ് എ: ഫുഡ് പായ്ക്കറ്റുകളിൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ ലേബൽ പതിക്കുന്നത് സംബന്ധിച്ച് പുതിയ ഉത്തരവിറക്കി
മെൽബൺ: ശീതീകരിച്ച ബെറിയിൽ നിന്ന് ഹെപ്പറ്റൈറ്റീസ് എ പടർന്ന സംഭവത്തിന്റെ അടിസ്ഥാനത്തിൽ ഫുഡ് പായ്ക്കറ്റുകളിൽ ഇറക്കുമതി ചെയ്യുന്ന രാജ്യത്തിന്റെ ലേബൽ പതിക്കുന്നത് സംബന്ധിച്ച് പുതിയ ഉത്തരവിറക്കി. ഈ വർഷം അവസാനത്തോടെ ഫുഡ് പായ്ക്കറ്റുകളിൽ ഇത്തരം ലേബലുകൾ പ്രത്യക്ഷപ്പെടണമെന്നാണ് ഇതു സംബന്ധിച്ച ഉത്തരവിൽ പ്രധാനമന്ത്രി ടോണി അബോട്ട് വ്യ
മെൽബൺ: ശീതീകരിച്ച ബെറിയിൽ നിന്ന് ഹെപ്പറ്റൈറ്റീസ് എ പടർന്ന സംഭവത്തിന്റെ അടിസ്ഥാനത്തിൽ ഫുഡ് പായ്ക്കറ്റുകളിൽ ഇറക്കുമതി ചെയ്യുന്ന രാജ്യത്തിന്റെ ലേബൽ പതിക്കുന്നത് സംബന്ധിച്ച് പുതിയ ഉത്തരവിറക്കി. ഈ വർഷം അവസാനത്തോടെ ഫുഡ് പായ്ക്കറ്റുകളിൽ ഇത്തരം ലേബലുകൾ പ്രത്യക്ഷപ്പെടണമെന്നാണ് ഇതു സംബന്ധിച്ച ഉത്തരവിൽ പ്രധാനമന്ത്രി ടോണി അബോട്ട് വ്യക്തമാക്കുന്നത്.
ഈ വർഷം ആദ്യമാണ് ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത ശീതീകരിച്ച ബെറികളിൽ നിന്ന് ഹെപ്പറ്റൈറ്റീസ് എ പടർന്ന സംഭവം ഉണ്ടാകുന്നത്. ഇത്തരത്തിൽ ഓസ്‌ട്രേലിയയിൽ നിർമ്മിക്കുന്നതും പായ്ക്ക് ചെയ്യുന്നതുമായ പായ്ക്കറ്റ് ഫുഡ്ഡുകളിൽ പതിപ്പിക്കേണ്ട ലേബലുകളുടെ മാതൃക ടോണി അബോട്ടും അഗ്രികൾച്ചറൽ മിനിസ്റ്റർ ബാൺബി ജോയ്‌സും ചേർന്ന് പുറത്തിറക്കി.
പച്ചയും സ്വർണനിറവും കലർന്ന കങ്കാരു ത്രികോണമാണ് ലേബലിന്റെ മാതൃകയാക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള ലേബൽ ആണെങ്കിൽ അത് ഓസ്‌ട്രേലിയയിൽ തന്നെ പ്രോസസ് ചെയ്തതാണെന്നു മനസിലാക്കാം. അതേസമയം ത്രികോണത്തിനു താഴെ ഗോൾഡ് ബാർ കൂടിയുണ്ടെങ്കിൽ ഉത്പന്നം ഓസ്‌ട്രേലിയൻ ആണെന്നും വ്യക്തം. അതേസമയം ആഹാരപദാർഥത്തിൽ എത്രത്തോളം ലോക്കൽ ഘടകങ്ങൾ ചേർത്തിട്ടുണ്ടെന്നും ഗോൾഡ് ബാറിന്റെ അളവ് സൂചിപ്പിക്കുന്നു.
അടുത്ത വർഷം ആദ്യമുതൽ ഇത്തരത്തിൽ ലേബൽ പതിപ്പിക്കണമെന്നാണ് ഓസ്‌ട്രേലിയൻ നിർമ്മാതാക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ലേബലിങ് സംവിധാനത്തെ കുറിച്ച് നാലു മാസം നീണ്ടു നിന്ന സെനറ്റ് എൻക്വയറിക്കു ശേഷമാണ് ഇത്തരം നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത ഫ്രോസൻ ബറികളിൽ നിന്ന് 28 പേർ ഹെപ്പറ്റൈറ്റീസ് ബാധിതരായെന്നാണ് കണ്ടെത്തിയത്. അതേസമയം പുതിയ ലേബലിങ് സംവിധാനം ആഹാരപദാർഥങ്ങളുടെ വില നേരിയ തോതിൽ വർധിപ്പിക്കാൻ ഇടയാക്കുമെന്നും കരുതുന്നു.
പാൽ, പന്നിയിറച്ചി, ചില പ്രത്യേകം പച്ചക്കറികൾ എന്നിവയെ കുറിച്ച് പ്രധാനപ്പെട്ട ചില വിവരങ്ങളും ലേബലിൽ നൽകേണ്ടി വരുമെന്നും പറയപ്പെടുന്നു. ആഹാരപദാർഥങ്ങളുടെ പോഷക ഘടനയെക്കുറിച്ചുള്ള വിശദാംശങ്ങളും പുതിയ ലേബലിങ് സംവിധാനത്തിൽ ഉൾപ്പെടുത്തേണ്ടതായുണ്ട്. ഇതു മൂലം ഓസ്‌ട്രേലിയൻ ഫുഡ് ബിസിനസിന് ഒരു വർഷത്തിൽ 37 മില്യൺ ഡോളറിലധികം ഇത്തരത്തിൽ ചെലവഴിക്കേണ്ടി വരുമെന്നും കണക്കാക്കപ്പെടുന്നുണ്ട്. കമ്പനികൾക്ക് നേരിടുന്ന ഈ ചെലവ് സ്വാഭാവികമായും ഉപയോക്താക്കളിലേക്കും നീളും. അഞ്ചു ഡോളർ വിലയുള്ള ഉത്പന്നത്തിന് ഒരു സെന്റ് എന്ന നിലയ്ക്കും 2.50 ഡോളർ വിലയുള്ള ഉത്പന്നത്തിന് 0.5 സെന്റ് എന്ന നിലയ്ക്കും ഉപയോക്താക്കൾ അധിക പണം നൽകേണ്ടി വരുമെന്നതാണ് വസ്തുത.