- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾക്കായി സൗദി തൊഴിൽ മന്ത്രാലയത്തിന്റെ ഇംഗ്ലീഷ് ഭാഷയിലുള്ള വെബ്‌പോർട്ടൽ; അറബി ഭാഷ അറിയാത്ത തൊഴിലാളികൾക്ക് തൊഴിൽ വ്യവ്യസ്ഥയും സംസ്കാരവും മനസിലാക്കാൻ അവസരം
അറബി ഭാഷയറിയാത്ത പ്രവാസികൾക്കായി സൗദി തൊഴിൽ മന്ത്രാലയത്തിന്റെ ഇംഗ്ലീഷ് ഭാഷയിലുള്ള വെബ്‌പോർട്ടൽ പുറത്തിറക്കി. തൊഴിലാളികളിൽ രാജ്യത്തെ തൊഴിൽ സംസ്‌കാരം സംബന്ധിച്ച് ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലീഷ് ഭാഷയിലുള്ള വെബ്‌പോർട്ടലിന് രൂപം നൽകിയത്. www.laboreducation.gov.sa/en എന്ന വെബ്‌സൈറ്റിൽ തൊഴിലാളിയുടെ അവകാശങ്ങളും ബാധ്യതകളും തൊഴി
അറബി ഭാഷയറിയാത്ത പ്രവാസികൾക്കായി സൗദി തൊഴിൽ മന്ത്രാലയത്തിന്റെ ഇംഗ്ലീഷ് ഭാഷയിലുള്ള വെബ്‌പോർട്ടൽ പുറത്തിറക്കി. തൊഴിലാളികളിൽ രാജ്യത്തെ തൊഴിൽ സംസ്‌കാരം സംബന്ധിച്ച് ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലീഷ് ഭാഷയിലുള്ള വെബ്‌പോർട്ടലിന് രൂപം നൽകിയത്.
www.laboreducation.gov.sa/en എന്ന വെബ്‌സൈറ്റിൽ തൊഴിലാളിയുടെ അവകാശങ്ങളും ബാധ്യതകളും തൊഴിൽ കരാറുകൾ സംബന്ധിച്ച അറിവ്, വേതന വ്യവസ്ഥകൾ, തൊഴിൽ കാലയളവിലും തൊഴിൽ നിർത്തുന്ന വേളയിലും സ്ഥാപനത്തിൽനിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ, ജോലി സമയം, പരിശീലന പരിപാടികൾ, ശിക്ഷന്മ രീതികൾ, കരാർ പ്രകാരമുള്ള അവധി, തൊഴിൽ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന സമിതികൾ, സ്ത്രീ തൊഴിലാളികളുടെയും ഭിന്നശേഷിയുള്ളവരുടെയും അവകാശങ്ങൾ തുടങ്ങി തൊഴിൽ സംബന്ധമായ സമഗ്ര വിവരങ്ങൾ മന്ത്രാലയം പുറത്തിറക്കിയ വെബ്‌പോർട്ടലിലൂടെ തൊഴിലാളികൾക്ക് ലഭിക്കും.
ഇവക്ക് പുറമെ തൊഴിലാളി അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് അവലംബിക്കേണ്ട വ്യവസ്ഥാപിത രീതികൾ സംബന്ധിച്ച മാർഗനിർദശങ്ങളും പോർട്ടൽ വഴി തൊഴിലാളികൾക്ക് ലഭ്യമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
തൊഴിൽ മന്ത്രാലയം രൂപം നൽകിയ ഓൺലൈൻ സേവന സംവിധാനങ്ങൾ വിജയം കണ്ട സാഹചര്യത്തിൽ അവയെ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിന്റെ പിന്നിലുണ്ട്. പോർട്ടലിന്റെ അറബി പതിപ്പ് കഴിഞ്ഞ സെപ്റ്റംബറിൽ മന്ത്രാലയം പുറത്തിറക്കിയിരുന്നു.