മലപ്പുറം: കുടിവെള്ള ടാങ്ക് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി പൈപ്പിനുള്ളിൽ കുടുങ്ങി ദാരുണമായി മരിച്ചു. പുളിക്കൽ പെരിയമ്പലം സ്വദേശി ജിഷ്ണുവാണു മരിച്ചത്.

ചീക്കോട് ആലക്കോട് മുണ്ടകശേരി കുടിവെള്ള പദ്ധതിയുടെ ടാങ്ക് വൃത്തിയാക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ജിഷ്ണു ടാങ്ക് വൃത്തിയാക്കാൻ കയറിയത് അറിയാതെ വാൽവ് തുറന്നുവിടുകയായിരുന്നു.

ഇതോടെ പൈപ്പിനുള്ളിൽ കുടുങ്ങി ജിഷ്ണു മരണത്തോടു മല്ലടിച്ചു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സ് ജിഷ്ണുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഏഴു സംഭരണികളുള്ള വൻകിട പദ്ധതിയാണു ചീക്കോട് ശുദ്ധജല വിതരണ പദ്ധതി.