- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾക്ക് കമ്പനികൾ ലേബർ കാർഡ് നല്കിയിട്ടുണ്ടോ? പ്രവാസികൾക്ക് ലേബർകാർഡ് നൽകാത്തവർക്കെതിരെ കർശന മുന്നറിയിപ്പുമായി ഒമാൻ മന്ത്രാലയം
ഒമാനിൽ പ്രവാസി ജീവനക്കാർക്ക് ലേബർകാർഡ് നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ തൊഴിൽമന്ത്രാലത്തിന്റെ കർശന മുന്നറിയിപ്പ്. ഇത്തരം സ്ഥാപനങ്ങളുമായി മന്ത്രാലയം മുഴുവൻ ഇടപാടുകളും റദ്ദാക്കുമെന്ന് അധികൃതർ അറിയിച്ചു. ലേബർകാർഡ് നൽകാതെജോലിയെടുപ്പിക്കുന്നു എന്ന് കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കുള്ള മുഴുവൻ സേവനങ്ങളും റദ്ദാക്കുമെന്ന് തൊഴിൽമന്ത്രാലയം
ഒമാനിൽ പ്രവാസി ജീവനക്കാർക്ക് ലേബർകാർഡ് നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ തൊഴിൽമന്ത്രാലത്തിന്റെ കർശന മുന്നറിയിപ്പ്. ഇത്തരം സ്ഥാപനങ്ങളുമായി മന്ത്രാലയം മുഴുവൻ ഇടപാടുകളും റദ്ദാക്കുമെന്ന് അധികൃതർ അറിയിച്ചു. ലേബർകാർഡ് നൽകാതെജോലിയെടുപ്പിക്കുന്നു എന്ന് കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കുള്ള മുഴുവൻ സേവനങ്ങളും റദ്ദാക്കുമെന്ന് തൊഴിൽമന്ത്രാലയം അറിയിച്ചു.
പ്രവാസി ജീവനക്കാരെ നിയമിച്ചാൽ 30 ദിവസത്തിനകം കമ്പനികൾ അവർക്ക് ലേബർകാർഡ് അഥവാ റെസിഡൻസി കാർഡ് നൽകിയിരിക്കണം. കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രാലയം പത്രപരസ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാലാവധി കഴിഞ്ഞ ലേബർകാർഡുകൾ പുതുക്കാത്ത കമ്പനികൾക്കെതിരെയും ഇതേ നടപടിയുണ്ടാകും.
കമ്പനിക്ക് കീഴിലെ പ്രവാസി ജീവനക്കാരുടെ വിവരങ്ങൾ മന്ത്രാലയത്തെ അറിയിക്കാതിരിക്കുന്ന കമ്പനികൾക്കും കുടിശ്ശിക കൊടുത്തു തീർക്കുന്നതിൽ വീഴ്ച വരുത്തുന്ന കമ്പനികൾക്കും മന്ത്രാലയം നൽകുന്ന സേവനങ്ങൾ റദ്ദാക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.