- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒക്ടോബർ 18 മുതൽ തൊഴിലിടങ്ങൡ കർശന പരിശോധന; ക്രമക്കേടുകൾ കണ്ടെത്തിയാൽ അടച്ചുപൂട്ടുന്നതുൾപ്പെടെയുള്ള നടപടികളുമായി തൊഴിൽ മന്ത്രാലയം
റിയാദ്: പരിഷ്‌ക്കരിച്ച തൊഴിൽ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി തൊഴിലിടങ്ങളിൽ പരിശോധന കർശനമാക്കിക്കൊണ്ട് തൊഴിൽ മന്ത്രാലയം. രാജ്യത്തെ തൊഴിൽ നിയമത്തിൽ അടിമുടി അഴിച്ചുപണി നടത്തിക്കൊണ്ടാണ് ഏപ്രിലിൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഒട്ടേറെ ഭേദഗതികൾ വരുത്തിയ തൊഴിൽ നിയമങ്ങൾ ആറു മാസത്തിനു ശേഷം പ്രാബല്യത്തിൽ വരുമെന്നായിരുന്നു പ
റിയാദ്: പരിഷ്‌ക്കരിച്ച തൊഴിൽ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി തൊഴിലിടങ്ങളിൽ പരിശോധന കർശനമാക്കിക്കൊണ്ട് തൊഴിൽ മന്ത്രാലയം. രാജ്യത്തെ തൊഴിൽ നിയമത്തിൽ അടിമുടി അഴിച്ചുപണി നടത്തിക്കൊണ്ടാണ് ഏപ്രിലിൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഒട്ടേറെ ഭേദഗതികൾ വരുത്തിയ തൊഴിൽ നിയമങ്ങൾ ആറു മാസത്തിനു ശേഷം പ്രാബല്യത്തിൽ വരുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇതിന്റെ ഭാഗമായി ഒക്ടോബർ 18 മുതൽ മുഴുവൻ സ്ഥാപനങ്ങളിലും തൊഴിൽ പരിശോധന ശക്തമാക്കുമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്.
ക്രമക്കേടുകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്നതുൾപ്പെടെ നടപടികളാണ് പുതിയ ഭേദഗതിയിലുള്ളത്. തൊഴിലാളികൾക്ക് നൽകുന്ന വേതനത്തിന്റെ വിശദാംശങ്ങൾ മന്ത്രാലയത്തെ അറിയിക്കണമെന്നാണ് ചട്ടം. എന്നാൽ ഒരു മാസത്തിനുള്ളിൽ ഇത് നൽകാത്തവരുടെ മന്ത്രാലയ സേവനങ്ങൾ നിർത്തിവെക്കും. രണ്ടു മാസമായാൽ തൊഴിലാളികൾക്ക് ഉടമയുടെ അനുവാദമില്ലാതെ മറ്റു കമ്പനികളിലേക്ക് മാറാം. മൂന്നു മാസത്തിനുള്ളിലും വിവരം കൈമാറിയില്ലെങ്കിൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കും. തൊഴിൽ നിയമത്തിന്റെ 40-ാം ഭേദഗതിയനുസരിച്ചാണ് മന്ത്രാലയം നടപടികൾ ശക്തമാക്കിയിരിക്കുന്നത്.
നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിന് ദമ്മാമിൽ സംഘടിപ്പിച്ച ശിൽപശാലയിൽ തൊഴിൽ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുള്ള അബുസുനൈൽ ആണ് തൊഴിലിടങ്ങളിലെ പരിശോധനയുടേയും മറ്റും വിശദാംശങ്ങൾ പ്രഖ്യാപിച്ചത്. രണ്ടു ദിവസം നീണ്ട ശിൽപശാലയിൽ കിഴക്കൻ പ്രവിശ്യയിലെ വ്യവസായപ്രമുഖരും വിവിധ കമ്പനി പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
തൊഴിൽ വകുപ്പ് നിർദേശിക്കുന്ന ചട്ടങ്ങളിൽ വീഴ്ച വരുത്തിയാൽ സ്ഥാപനങ്ങളിൽ നിന്ന് 1000 മുതൽ ഒരു ലക്ഷം റിയാൽ വരെ പിഴ ഈടാക്കും. തുടർച്ചയായി നിയമലംഘനം നടത്തിയാൽ ഏതു സ്ഥാപനമായാലും അന്തിമമായി അടച്ചു പൂട്ടും. പരിശോധനകൾക്കായി പരിശീലനം നേടിയ പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കും. സ്ഥാപനമുടമകളുടെ വികാരം കൂടി കണക്കിലെടുത്തായിരിക്കും പരിശോധനയുമായി മുന്നോട്ടുപോകുക. പലർക്കും തൊഴിൽ നിയമങ്ങളെക്കുറിച്ച് ധാരണയില്ലാത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണം. സ്ഥാപനങ്ങളുടെ എണ്ണം വർധിക്കുന്നതിനാൽ ഉടമകളുമായി ആശയ വിനിമയം നടത്തുന്നതിൽ തൊഴിൽ മന്ത്രാലയത്തിന് പരിമിതികളുണ്ട്. പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ പറയുമ്പോഴാണ് ഇത്തരം നിയമങ്ങളുള്ളതായി ചിലർ അറിയുന്നത്. ഇതിന് പരിഹാരമായാണ് ചോദ്യാവലി നൽകുന്നത്. ആദ്യ ഘട്ട പരിശോധനയിൽ നിയമത്തെക്കുറിച്ച് അജ്ഞരായവർക്ക് താക്കീത് നൽകുമെന്നും അണ്ടർ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.