- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ ലേബർ പാർട്ടി എട്ടുനിലയിൽ പൊട്ടും; തെരേസ മേയുടെ ഇമേജിൽ ടോറികൾക്ക് വൻ മുന്നേറ്റം
ബ്രിട്ടനിൽ ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തിയാൽ കൺസർവേറ്റീവ് പാർട്ടി വൻഭൂരിപക്ഷത്തിൽ വിജയം നിലനിർത്തുമെന്ന് റിപ്പോർട്ട്. ബ്രെക്‌സിറ്റിനെത്തുടർന്ന് രാജിവച്ച ഡേവിഡ് കാമറോണിന് പകരം പ്രധാനമന്ത്രിയായി ചുമതലയേറ്റ തെരേസ മേയുടെ ജനപ്രീതിയാണ് കൺസർവേറ്റീവുകൾക്ക് ലേബർ പാർട്ടിയുടെ മേൽ വലിയ മേൽക്കൈ നൽകുന്നത്. ഏറ്റവും പുതിയ സർവേ അനുസരിച്ച് തെരേസ മേയുടെ നേതൃത്വത്തിൽ ടോറികൾ 16 പോയന്റുകൾക്ക് മുന്നിട്ടുനിൽക്കുന്നു. ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ ജെറമി കോർബിന്റെ ലേബർ പാർട്ടിക്കുമേൽ 100 സീറ്റിന്റെയെങ്കിലും ഭൂരപക്ഷം നേടാനാവുമെന്നും സർവേ വിലയിരുത്തുന്നു. 1983-ൽ മാർഗരറ്റ് താച്ചർ 27.6 ശതമാനത്തിനെതിരെ 42.4 ശതമാനം വോട്ടുമായി മൈക്കൽ ഫൂട്ടിനെ തോൽപിച്ച സമാനസാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നും സർവേ സൂചിപ്പിക്കുന്നു. മുൻകൂട്ടി പൊതുതിരഞ്ഞെടുപ്പ് നടത്താൻ തെരേസ മേ തീരുമാനിക്കുകയാണെങ്കിൽ നൂറോ അതിലധികമോ സീറ്റുകളുടെ ഭൂരിപക്ഷത്തിൽ ടോറികൾ അധികാരം നിലനിർത്തുമെന്നാണ് സർവേ സൂചിപ്പിക്കുന്നത്. ലോബർ പാർട്ടി 200 സീറ്റുപോലും തികയ്ക്കില്ലെന
ബ്രിട്ടനിൽ ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തിയാൽ കൺസർവേറ്റീവ് പാർട്ടി വൻഭൂരിപക്ഷത്തിൽ വിജയം നിലനിർത്തുമെന്ന് റിപ്പോർട്ട്. ബ്രെക്‌സിറ്റിനെത്തുടർന്ന് രാജിവച്ച ഡേവിഡ് കാമറോണിന് പകരം പ്രധാനമന്ത്രിയായി ചുമതലയേറ്റ തെരേസ മേയുടെ ജനപ്രീതിയാണ് കൺസർവേറ്റീവുകൾക്ക് ലേബർ പാർട്ടിയുടെ മേൽ വലിയ മേൽക്കൈ നൽകുന്നത്.
ഏറ്റവും പുതിയ സർവേ അനുസരിച്ച് തെരേസ മേയുടെ നേതൃത്വത്തിൽ ടോറികൾ 16 പോയന്റുകൾക്ക് മുന്നിട്ടുനിൽക്കുന്നു. ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ ജെറമി കോർബിന്റെ ലേബർ പാർട്ടിക്കുമേൽ 100 സീറ്റിന്റെയെങ്കിലും ഭൂരപക്ഷം നേടാനാവുമെന്നും സർവേ വിലയിരുത്തുന്നു. 1983-ൽ മാർഗരറ്റ് താച്ചർ 27.6 ശതമാനത്തിനെതിരെ 42.4 ശതമാനം വോട്ടുമായി മൈക്കൽ ഫൂട്ടിനെ തോൽപിച്ച സമാനസാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നും സർവേ സൂചിപ്പിക്കുന്നു.
മുൻകൂട്ടി പൊതുതിരഞ്ഞെടുപ്പ് നടത്താൻ തെരേസ മേ തീരുമാനിക്കുകയാണെങ്കിൽ നൂറോ അതിലധികമോ സീറ്റുകളുടെ ഭൂരിപക്ഷത്തിൽ ടോറികൾ അധികാരം നിലനിർത്തുമെന്നാണ് സർവേ സൂചിപ്പിക്കുന്നത്. ലോബർ പാർട്ടി 200 സീറ്റുപോലും തികയ്ക്കില്ലെന്നും നിരീക്ഷിക്കപ്പെടുന്നു.
2020-ലാണ് ഇനി പൊതുതിരഞ്ഞെടുപ്പ് നടത്തേണ്ടത്. അതിനുമുമ്പ് തിരഞ്ഞെടുപ്പ് നടത്താൻ തയ്യാറാകില്ലെന്നാണ് മേ പറയുന്നത്. എന്നാൽ, പ്രധാനമന്ത്രി പദത്തിലിരിക്കാനുള്ള ജനപ്രീതി തെരേസയ്ക്കുണ്ടോ എന്ത് പൊതുതിരഞ്ഞെടുപ്പിനെ നേരിട്ട് തെളിയിക്കണമെന്ന വെല്ലുവിളിയാണ് ലേബർ പാർട്ടി നടത്തുന്നത്.
ഐസിഎം അൺലിമിറ്റഡ് പോൾ സർവേയിലാണ് തെരേസയുടെ നേതൃത്വത്തിൽ ടോറികൾക്് ലേബറിനുമേൽ 16 പോയന്റിന്റെ മുൻതൂക്കമുണ്ടെന്ന് തെളിഞ്ഞത്. മാത്രമല്ല, ലേബർ പാർട്ടിയുടെ വോട്ടുവിഹിതം കുത്തനെ ഇടിയുകയാണെന്നും സർവേയിലുണ്ട്. ജൂലൈ രണ്ടാം വാരം നടത്തിയ സർവേയെക്കാൾ രണ്ട് പോയന്റ് ലേബറിന്റെ പിന്തുണ ഇടിഞ്ഞപ്പോൾ ടോറികളുടെ മുൻതൂക്കം നാല് പോയന്റ് അധികമായി.
ബ്രെക്‌സിറ്റിനുശേഷം ബ്രിട്ടന്റെ ഭരണസാരഥ്വം സധൈര്യം ഏറ്റെടുത്തതോടെയാണ് തെരേസയുടെ ജനപ്രീതി കുത്തനെ ഉയർന്നത്. ഇതിനൊപ്പം ലേബർ പാർട്ടി നേതൃത്വത്തിലെ പ്രശ്‌നങ്ങൾ അവർക്ക് വിനയാവുകയും ചെയ്തു. തീവ്ര ഇടതുപക്ഷവാദിയായ ജെറമി കോർബിന്റെ നേതൃത്വത്തെ ലേബർ വോട്ടർമാർ പോലും സംശയത്തോടെയാണ് വീക്ഷിക്കുന്നത്.