- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസ്‌കറ്റിലെ കൺസ്ട്രക്ഷൻ കമ്പനി വേതനം നൽകിയിട്ട് മാസങ്ങളായി; പ്രവാസികൾ ഉൾപ്പെട്ട 3000ത്തോളം തൊഴിലാളികൾ സമരത്തിൽ
മസ്‌കറ്റ്: മാസങ്ങളായി മുടങ്ങിക്കിടക്കുന്ന വേതനം നൽകണമെന്ന് ആവശ്യപ്പെട്ട് മൂവായിരത്തോളം തൊഴിലാളികൾ സമരത്തിൽ. മസ്‌കറ്റിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലാണ് സമരം നടക്കുന്നത്. എത്രയും പെട്ടെന്ന് വേതനം നൽകിയില്ലെങ്കിൽ തൊഴിൽ ഉപേക്ഷിക്കുമെന്നാണ് സമരക്കാരുടെ നിലപാട്. ഓഗസ്റ്റ് മാസം മുതലുള്ള വേതനമാണ് തൊഴിലാളികൾക്ക് മുടങ്ങിക്കിടക്കുന്ന
മസ്‌കറ്റ്: മാസങ്ങളായി മുടങ്ങിക്കിടക്കുന്ന വേതനം നൽകണമെന്ന് ആവശ്യപ്പെട്ട് മൂവായിരത്തോളം തൊഴിലാളികൾ സമരത്തിൽ. മസ്‌കറ്റിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലാണ് സമരം നടക്കുന്നത്. എത്രയും പെട്ടെന്ന് വേതനം നൽകിയില്ലെങ്കിൽ തൊഴിൽ ഉപേക്ഷിക്കുമെന്നാണ് സമരക്കാരുടെ നിലപാട്. ഓഗസ്റ്റ് മാസം മുതലുള്ള വേതനമാണ് തൊഴിലാളികൾക്ക് മുടങ്ങിക്കിടക്കുന്നത്. പ്രശ്‌ന പരിഹാരത്തിനായി നിരവധി ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വേതനം നൽകാമെന്ന ഉറപ്പ് രേഖമൂലം നൽകാൻ കമ്പനി തയ്യാറായാൽ ജോലിയിൽ പ്രവേശിക്കാൻ തങ്ങൾ ഒരുക്കമാണെന്ന് തൊഴിലാളികൾ പറയുന്നു.
പ്രശ്‌നം ഉടൻ പരിഹരിക്കരിക്കുമെന്നും നിർമ്മാണ പ്രവർത്തികൾ പുനരാരംഭിക്കുമെന്നുമാണ് കമ്പനി അധികൃതർ വ്യക്തമാക്കുന്നത്. ബില്ല് പെന്റിങ് ആയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും അധികൃതർ വ്യക്തമാക്കി. രണ്ടാഴ്ചയായി തുടരുന്ന സമരം നിലവിൽ മെസിനെ ആശ്രയിച്ചാണ് മുൻപോട്ടു പോകുന്നത്. എന്നാൽ മെസ് തൊഴിലാളികൾ കൂടി സമരത്തിൽ പങ്കു ചേരുന്നതോടുകൂടി ഇതും ഇല്ലാതാകും.