- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഘടനയിലെ അഴിമതികളെ ചോദ്യം ചെയ്തു; നിലാപാടിൽ ഉറച്ചതോടെ സിഐടിയു വിട്ട് സ്വതന്ത്ര തൊഴിലാളി കൂട്ടായ്മ രൂപീകരിച്ചു; സംഘടനയുടെ കണ്ണിൽ കരടായതോടെ ഭീഷണിയും; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കുറിപ്പുമായി പിച്ചിയിൽ ചൂമട്ട് തൊഴിലാളിയുടെ ആത്മഹത്യ; സജിയുടെ മരണത്തിൽ പാർട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
തൃശൂർ: സിപിഎം ഭീഷണി കാരണം മുൻ സിഐടിയു പ്രവർത്തകൻ ജീവനൊടുക്കിയതായി പരാതി.തൃശൂർ പീച്ചിയിലെ സജി എന്ന തൊഴിലാളി യൂണിയൻ പ്രവർത്തകനാണ് ആത്മഹത്യ ചെയ്തത്.പാർട്ടിയുടെ അഴിമതിയിൽ പ്രതിഷേധിച്ച് സിഐടിയു വിട്ട് സ്വതന്ത്ര സംഘടന രൂപീകരിച്ച തൊഴിലാളിയായിരുന്നു സജി.ആത്മഹത്യക്ക് പിന്നാലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് എതിരെ പരാമർശമുള്ള ആത്മഹത്യക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
പുതിയ സംഘടന രൂപീകരിച്ചതിന് പിന്നാലെ സജീക്കെതിരെ വധഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിച്ചു.സിപിഎം ബ്രാഞ്ച്, ലോക്കൽ സെക്രട്ടറിമാർ വധിക്കുമെന്ന ഭീഷണിപ്പെടുത്തിയിരുന്നതായാണ് വീട്ടുകാർ പരാതിപ്പെടുന്നത്.ഭീഷണിയിൽ മനംനൊന്താണ് സജീ ആത്മഹത്യ ചെയ്തതെന്നും ഈ നേതാക്കൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നാണ് വീട്ടുകാരുടെ ആവശ്യം.
പീച്ചി സിഐടിയു ഘടകത്തിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് ഒരുവിഭാഗം തൊഴിലാളികൾ സംഘടന വിട്ട് സ്വതന്ത്ര സംഘടന രൂപീകരിക്കുകയായിരുന്നു.ഇതിന് മുന്നിൽ നിന്നത് സജിയായിരുന്നു.തിങ്കളാഴ്ചയാണ് സജിയെ വീട്ടിനകത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അവിവാഹിതനായിരുനന്നു. മറ്റ് സാമ്പത്തിക ബാധ്യതകളോ കുടുംബ പ്രശ്‌നങ്ങളോ സജിക്കുണ്ടായിരുന്നില്ല. സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ആത്മഹത്യക്കുറിപ്പിൽ പരാമർശമുണ്ട്. പ്രദേശത്തെ രണ്ട് സിപിഎം നേതാക്കൾക്കെതിരെയാണ് സജിയുടെ ആത്മഹത്യക്കുറിപ്പ്.
കഴിഞ്ഞ ഒരാഴ്ചയായി കടുത്ത സമ്മർദ്ദത്തിലായിരുന്നു ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ബ്രാഞ്ച് സെക്രട്ടറിയും സജിയെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.ചുമട്ടു തൊഴിലാളിയായിരുന്ന സജി പാർട്ടിയിലെ ചില അഴിമതികളെ ചോദ്യം ചെയ്തിരുന്നു. ഒടുവിൽ സിഐടിയു വിട്ട് സജി സ്വതന്ത്ര കൂട്ടായ്മ രൂപീകരിച്ചിരുന്നു. ഇത് പ്രശ്‌നങ്ങൾ വഷളാക്കിയെന്നാണ് സജിയുടെ സഹോദരൻ പറയുന്നത്. സജി ഏറെ മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. സജിയുടെ മരണത്തിൽ പീച്ചി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മറുനാടന് മലയാളി ബ്യൂറോ