- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാൻ എണ്ണ മേഖലയിലെ തൊഴിൽ പ്രതിസന്ധി; പണിമുടക്കിനൊരുങ്ങി പ്രവാസികൾ ഉൾപ്പെട്ട തൊഴിലാളി സമൂഹം
മസ്‌കറ്റ്: ഒമാൻ എണ്ണ, വാതക മേഖലയിലെ തൊഴിലാളി യൂണിയനുകൾ ഈ മാസം അവസാനം സമരത്തിന് ഒരുങ്ങുകയാണ്. തൊഴിലാളികളെ തുടർച്ചയായി പിരിച്ചുവിടുന്നതിൽ പ്രതിഷേധിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ നിരവധി തൊഴിലാളികൾ പിരിച്ചുവിടൽ ഭീഷണി നേരിടുന്നുമുണ്ട്. 2014ൽ എണ്ണയുടെ വിലയിടിവ് തുടങ്ങിയ ശേഷമാണ് ആയിരത്തിലധികം തൊഴിലാളികളെ കമ്പനികൾ പിരിച
മസ്‌കറ്റ്: ഒമാൻ എണ്ണ, വാതക മേഖലയിലെ തൊഴിലാളി യൂണിയനുകൾ ഈ മാസം അവസാനം സമരത്തിന് ഒരുങ്ങുകയാണ്. തൊഴിലാളികളെ തുടർച്ചയായി പിരിച്ചുവിടുന്നതിൽ പ്രതിഷേധിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ നിരവധി തൊഴിലാളികൾ പിരിച്ചുവിടൽ ഭീഷണി നേരിടുന്നുമുണ്ട്.
2014ൽ എണ്ണയുടെ വിലയിടിവ് തുടങ്ങിയ ശേഷമാണ് ആയിരത്തിലധികം തൊഴിലാളികളെ കമ്പനികൾ പിരിച്ചുവിട്ടത്. സ്ഥിതിഗതികൾ രൂക്ഷമായപ്പോൾ തൊഴിലാളികൾ ഒക്ടോബർ 27 ന് സമരം പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രശ്‌ന പരിഹാരം കാണാമെന്ന കമ്പനിയുടെ ഉറപ്പിന്മേൽ സമരം പിൻവലിക്കുകയായിരുന്നു. ഇതിന് ശേഷവും തൊഴിലാളികളെ പിരിച്ചുവിടുന്നതും പ്രശ്‌നം പരിഹരിക്കുകയും ചെയ്യാത്ത സാഹചര്യത്തിലാണ് തൊഴിലാളികൾ വീണ്ടും സമരത്തിന് ഒരുങ്ങുന്നത്.
അതേസമയം കൂട്ടപിരിച്ചുവിടൽ തുടർന്നതോടെ മിനിസ്റ്റീരിയൽ കമ്മറ്റി രൂപീകരിച്ച് ചേർന്ന യോഗത്തിൽ പ്രവാസി തൊഴിലാളികളുടെ കരാർ കാലാവധി കഴിഞ്ഞാൽ പിരിച്ചുവിടും എന്ന നിലപാടാണ് കൈക്കൊണ്ടത്. ഈ ഒഴിവിൽ ഒമാനികളെ നിയമിക്കുമെന്നും വ്യക്തമാക്കിയിരുന്നു.നിലവിൽ മൂവായിരത്തിൽ താഴെ വിദേശ തൊഴിലാളികളും 13222 ഒമാൻ സ്വദേശികളും എണ്ണ കമ്പനിയിൽ ജോലി ചെയ്യുന്നതായാണ് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഈ വർഷത്തെ ആദ്യ എട്ട് മാസത്തെ കണക്കിൽ കമ്പനിയുടെ ഡെഫിസിറ്റ് 2.68 ബില്യൺ ഒമാനി റിയാലാണെന്ന് മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇത്തരത്തിൽ നഷ്ടം നേരിടുന്നതിനാലാണ് കൂട്ടപിരിച്ചുവിടൽ നയം സ്വീകരിച്ചതെന്നാണ് കമ്പനിയുടെ വിശദീകരണം.