- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിലേക്കുള്ള വിമാനത്തിൽക്കയറിയ രണ്ട് യുവതികൾ അള്ളാഹു അക്‌ബർ വിളിച്ച് തുടർച്ചയായി അലമ്പുണ്ടാക്കി; പൊലീസ് കൂട്ടിക്കൊണ്ടുപോയപ്പോൾ കൈയടിയും കൂക്കുവിളിയുമായി യാത്രക്കാർ
ലണ്ടനിലേക്കുള്ള ഈസി ജെറ്റ് വിമാനത്തിൽ യാത്ര ചെയ്യവെ അള്ളാഹു അക്‌ബർ വിളികളും ആക്രോശങ്ങളുമായി തുടർച്ചയായി ബഹളമുണ്ടാക്കിയ രണ്ട് യുവതികളെ സ്റ്റാൻസ്‌റ്റെഡ് വിമാനത്താവളത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. പ്രാഗിൽനിന്ന് ലണ്ടനിലേക്കുള്ള വിമാനത്തിലാണ് സംഭവം. പൊലീസ് ഇവരെ കൂട്ടിക്കൊണ്ടുപോയപ്പോൾ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരൊന്നടങ്കം കൈയടികളുമായി അതിനെ സ്വാഗതം ചെയ്തു. വലന്റൈൻ ദിനത്തിൽ പ്രാഗിൽനിന്ന് സ്റ്റാൻസ്റ്റെഡ് വിമാനത്താവളത്തിലേക്ക് പറന്ന വിമാനത്തിൽ രണ്ടുമണിക്കൂറോളം നേരമാണ് യുവതികൾ അലമ്പുണ്ടാക്കിയത്. ബഹളംവെക്കുന്നതിനിടെ ഇവർ അള്ളാഹു അക്‌ബറെന്നും വിളിക്കുന്നുണ്ടായിരുന്നുവെന്ന് വിമാനത്തിലെ യാത്രക്കാരിലൊരാളായ തോമസ് ഹേവാർഡ് പറഞഞ്ഞു. വിമാനജീവനക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ബഹളം നിർത്താനും അവർ കൂട്ടാക്കിയില്ല. വിമാനത്താവളത്തിൽ അറസ്റ്റിലായ ഇരുവരെയും പിന്നീട് താക്കീത് നൽകി പൊലീസ് വിട്ടയച്ചു.വിമാനത്താവള അധികൃതർ അറിയിച്ചതനുസരിച്ചാണ് എസക്‌സ് പൊലീസ് സ്ഥലത്തെത്തിയതും ഇരുവരെയും കൂട്ടിക്കൊണ്ടുപോയതും. വിമാനത്
ലണ്ടനിലേക്കുള്ള ഈസി ജെറ്റ് വിമാനത്തിൽ യാത്ര ചെയ്യവെ അള്ളാഹു അക്‌ബർ വിളികളും ആക്രോശങ്ങളുമായി തുടർച്ചയായി ബഹളമുണ്ടാക്കിയ രണ്ട് യുവതികളെ സ്റ്റാൻസ്‌റ്റെഡ് വിമാനത്താവളത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. പ്രാഗിൽനിന്ന് ലണ്ടനിലേക്കുള്ള വിമാനത്തിലാണ് സംഭവം. പൊലീസ് ഇവരെ കൂട്ടിക്കൊണ്ടുപോയപ്പോൾ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരൊന്നടങ്കം കൈയടികളുമായി അതിനെ സ്വാഗതം ചെയ്തു.
വലന്റൈൻ ദിനത്തിൽ പ്രാഗിൽനിന്ന് സ്റ്റാൻസ്റ്റെഡ് വിമാനത്താവളത്തിലേക്ക് പറന്ന വിമാനത്തിൽ രണ്ടുമണിക്കൂറോളം നേരമാണ് യുവതികൾ അലമ്പുണ്ടാക്കിയത്. ബഹളംവെക്കുന്നതിനിടെ ഇവർ അള്ളാഹു അക്‌ബറെന്നും വിളിക്കുന്നുണ്ടായിരുന്നുവെന്ന് വിമാനത്തിലെ യാത്രക്കാരിലൊരാളായ തോമസ് ഹേവാർഡ് പറഞഞ്ഞു. വിമാനജീവനക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ബഹളം നിർത്താനും അവർ കൂട്ടാക്കിയില്ല.
വിമാനത്താവളത്തിൽ അറസ്റ്റിലായ ഇരുവരെയും പിന്നീട് താക്കീത് നൽകി പൊലീസ് വിട്ടയച്ചു.വിമാനത്താവള അധികൃതർ അറിയിച്ചതനുസരിച്ചാണ് എസക്‌സ് പൊലീസ് സ്ഥലത്തെത്തിയതും ഇരുവരെയും കൂട്ടിക്കൊണ്ടുപോയതും. വിമാനത്തിലേക്ക് പൊലീസ് എത്തിയപ്പോൾത്തന്നെ യാത്രക്കാരെല്ലാം കൈയടികളോടെയാണ് അവരെ സ്വീകരിച്ചത്. യുവതികളുടെ പെരുമാറ്റത്തിൽ യാത്രക്കാർ അത്രയ്ക്ക് മടുത്തിരുന്നു.
എമർജൻസി സീറ്റിനരികിലിരുന്ന രണ്ട് യുവതികളാണ് തുടർച്ചയായി അലമ്പുണ്ടാക്കിക്കൊണ്ടിരുന്നത്. ഇരുവരും വേറെ അബദ്ധമൊന്നും കാണിക്കാതിരിക്കാൻ വിമാനജീവനക്കാർ തുടർച്ചയായി ഇവർക്ക് കാവൽ നിന്നിരുന്നു. ഒന്നരമണിക്കൂർ നീണ്ട യാത്ര നരകതുല്യമായിരുന്നുവെന്ന് യാത്രക്കാർ പരാതിപ്പെട്ടു. യാത്രക്കാർ പരാതിപ്പെട്ടതോടെ വിമാനജീവനക്കാർ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.