- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലു ദിവസത്തെ അവധി ആഘോഷിക്കാൻ തുണി പറിച്ച് കളഞ്ഞ് ആണും പെണ്ണും തെരുവിൽ; പെസഹവ്യാഴവും ദുഃഖവെള്ളിയും ബ്രിട്ടീഷുകാർക്ക് ആഘോഷത്തിന്റെ ദിവസങ്ങൾ; തെരുവിൽ നിറയെ മദ്യപിച്ച് ലക്ക് കെട്ട യുവതികളുടെ കോപ്രായങ്ങൾ
കുറച്ച് ദിവസങ്ങൾ അടുപ്പിച്ച് അവധി ദിവസങ്ങൾ ലഭിച്ചാൽ മദ്യപിച്ച് മദോന്മത്തരായി ആഘോഷിക്കാനാണ് ബ്രിട്ടീഷുകാർ താൽപര്യപ്പെടാറുള്ളത്. ഇപ്രാവശ്യം പെസഹവ്യാഴവും ദുഃഖവെള്ളിയും പ്രമാണിച്ച് ലഭിച്ച നാല് ദിവസത്തെ അവധിയും അവർ ഇത്തരത്തിൽ ശരിക്കുമാഘോഷിച്ചുവെന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനായി പതിവ് പോലെ ആണും പെണ്ണും തുണി പറിച്ച് കളഞ്ഞ് തെരുവിൽ അഴിഞ്ഞാടാനിറങ്ങിയിരുന്നു. ഇതോടനുബന്ധിച്ച തെരുവിൽ നിറയെ മദ്യപിച്ച് ലക്ക് കെട്ട യുവതികളുടെ കോപ്രായങ്ങൾ അരങ്ങേറിയിരുന്നു. ഇതോടനുബന്ധിച്ച് മിക്കവരും ' ബിഗ് നൈറ്റ് ഔട്ടി' ന് ഇറങ്ങിത്തിരിച്ചത് മിക്കയിടങ്ങളിലും ആഘോഷത്തിന് കൊഴുപ്പേകി. ഇതോടനുബന്ധിച്ച ലിവർപൂളിലും ബെർമിങ്ഹാമിലും ഇത്തരം ആഘോഷങ്ങൾ കഴിഞ്ഞ രാത്രി ഒരു പടി മുന്നിൽ നിന്നിരുന്നു. ഇവിടങ്ങളിൽ നിരവധി പേർ നാലു ദിവസത്തെ അവധി പബുകളിലും ക്ലബുകളിലും വച്ചാണ് ആഘോഷിക്കാൻ തുടങ്ങിയിരുന്നത്. ദുഃഖ വെള്ളിയും ഈസ്റ്റർ മൺഡേയും വീക്കെൻഡിനോട് ചേരുന്നതോടെയാണ് അധിക അവധി ദിവസങ്ങൾ ലഭിച്ചിരി
കുറച്ച് ദിവസങ്ങൾ അടുപ്പിച്ച് അവധി ദിവസങ്ങൾ ലഭിച്ചാൽ മദ്യപിച്ച് മദോന്മത്തരായി ആഘോഷിക്കാനാണ് ബ്രിട്ടീഷുകാർ താൽപര്യപ്പെടാറുള്ളത്. ഇപ്രാവശ്യം പെസഹവ്യാഴവും ദുഃഖവെള്ളിയും പ്രമാണിച്ച് ലഭിച്ച നാല് ദിവസത്തെ അവധിയും അവർ ഇത്തരത്തിൽ ശരിക്കുമാഘോഷിച്ചുവെന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനായി പതിവ് പോലെ ആണും പെണ്ണും തുണി പറിച്ച് കളഞ്ഞ് തെരുവിൽ അഴിഞ്ഞാടാനിറങ്ങിയിരുന്നു. ഇതോടനുബന്ധിച്ച തെരുവിൽ നിറയെ മദ്യപിച്ച് ലക്ക് കെട്ട യുവതികളുടെ കോപ്രായങ്ങൾ അരങ്ങേറിയിരുന്നു.
ഇതോടനുബന്ധിച്ച് മിക്കവരും ' ബിഗ് നൈറ്റ് ഔട്ടി' ന് ഇറങ്ങിത്തിരിച്ചത് മിക്കയിടങ്ങളിലും ആഘോഷത്തിന് കൊഴുപ്പേകി. ഇതോടനുബന്ധിച്ച ലിവർപൂളിലും ബെർമിങ്ഹാമിലും ഇത്തരം ആഘോഷങ്ങൾ കഴിഞ്ഞ രാത്രി ഒരു പടി മുന്നിൽ നിന്നിരുന്നു. ഇവിടങ്ങളിൽ നിരവധി പേർ നാലു ദിവസത്തെ അവധി പബുകളിലും ക്ലബുകളിലും വച്ചാണ് ആഘോഷിക്കാൻ തുടങ്ങിയിരുന്നത്. ദുഃഖ വെള്ളിയും ഈസ്റ്റർ മൺഡേയും വീക്കെൻഡിനോട് ചേരുന്നതോടെയാണ് അധിക അവധി ദിവസങ്ങൾ ലഭിച്ചിരിക്കുന്നത്. മിക്കവരും എല്ലാം മറന്ന് ആഘോഷിക്കുന്നതിനുള്ള അവസരമായിട്ടാണ് ഇതിനെയെടുത്തിരിക്കുന്നത്.
ഇതോടനുബന്ധിച്ച ആഘോഷങ്ങൾ അതിരു വിട്ട ലിവർപൂളിൽ യുവതികളടക്കമുള്ള നിരവധി പേർ മറ്റുള്ളവരുടെ മേൽ കുടിച്ച് ബോധം കെട്ട് ഷോപ്പിങ് ട്രോളികൾക്ക് ചുറ്റും വീണ് കിടക്കുന്നത് കാണാമായിരുന്നു. വിവിധ തെരുവുകളിലും ഇത്തരത്തിൽ ബോധമില്ലാതെ നിരവധി പേർ കിടന്നു. പാർട്ടികൾക്ക് പോയിവരുന്നതിനിടയിൽ മദ്യത്തിന്റെ ലഹരിയിൽ കാലിടറി നിരവധി യുവതികൾ പാർട്ടി ഡ്രസിൽ തികച്ചും ഗ്ലാമറായി തെരുവോരങ്ങളിൽ വീണ് കിടന്നിരുന്നു. പുരുഷന്മാരിൽ മിക്കവരും ഡാപ്പർ ഷർട്ടുകളിലും ജാക്കറ്റുകളിലുമായിരുന്നു ആഘോഷ രാവിനെത്തിയിരുന്നത്.
ചിലരാകട്ടെ ഫാൻസി ഡ്രസുകളിലായിരുന്നു ആഘോഷങ്ങളിൽ തിളങ്ങിയിരുന്നത്. ഇതിലൊരാൾ പൂർണമായും യൂണിയൻ ജാക്കിന്റെ ഡിസൈനിലുള്ള വസ്ത്രം ധരിച്ചായിരുന്നു ആളുകളെ കൈയിലെടുത്തത്. മറ്റൊരാൾ ടെഡി ബിയറിനെ പോലെ തോന്നിന്നുന്ന വാക്കി ട്രൗസറുകളായിരുുന്നു ധരിച്ചിരുന്നത്. മദ്യപിച്ച് വീണ് കിടക്കുന്ന സുഹൃത്തുക്കളെ എന്താണ് ചെയ്യേണ്ടതെന്നറിയായെ ആശങ്കപ്പെട്ട് അവരുടെ സമീപത്ത് കുത്തിയിരിക്കുന്നവരെയും എങ്ങും കണ്ടിരുന്നു. അർധരാത്രിക്ക് ശേഷവും ഫാസ്റ്റ്ഫുഡ് റസ്റ്റോറന്റുകളിൽ ഇതോടനുബന്ധിച്ച് നല്ല തിരക്കായിരുന്നു. മിക്കയിടങ്ങളിലും ആളുകൾ ക്യൂ നിൽക്കുന്ന അവസ്ഥവരെയുണ്ടായിരുന്നു.