- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൗണിലൂടെ പട്ടാപ്പകൽ പൂർണ നഗ്‌നയായി ഒരു യുവതി നടന്നു; പൊലീസ് പിടിച്ച് കാറിൽ കയറ്റും വരെ നിർത്താതെ യാത്ര
പട്ടാപ്പകൽ ഒരു യുവതി തെരുവിലൂടെ പരിപൂർണ നഗ്‌നയായി നടക്കുന്നത് സങ്കൽപ്പിക്കാൻ സാധിക്കുന്നുണ്ടോ...? ബ്രിട്ടനിൽ ഇക്കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള സംഭവം അരങ്ങേറി. ഒരു പോളിഷ് യുവതിയാണ് ഒന്നും സംഭവിക്കാത്തത് പോലെ പിറന്ന പടി തെരുവിലൂടെ കൂളായി നടന്നത്. വിവരമറിഞ്ഞ് പൊലീസ് കുതിച്ചെത്തി ഇവരെ പിടിച്ച് കാറിൽ കയറ്റുന്നത് വരെ പുള്ളിക്കാരി നിർത്താതെ കാൽനടയാത്ര ചെയ്തുവെന്നാണ് റിപ്പോർട്ട്. സൗത്ത് യോർക്ക്ഷെയർ ടൗണിലെ പൊലീസ് സ്റ്റേഷന് ഏതാനും വാരകൾക്ക് അകലെയായിരുന്നു യുവതിയുടെ നഗ്‌നതാ പ്രദർശനം. യുവതിയെ നഗ്‌നയായി കണ്ട് വഴിയാത്രക്കാർ ഞെട്ടിത്തരിച്ച് പോയിരുന്നു. ഇതിലൊരാൾ ഇവരെ തുണിയുടുപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. താൻ ഒരു മനോഹരമായ ദിവസം ആസ്വദിച്ചുവെന്നാണ് ഈ സംഭവത്തെക്കുറിച്ച് യുവതി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നത്. ബീച്ച്ഫീൽഡ് ഗാരേജിന് സമീപത്ത് കൂടെ യുവതി നടന്ന് നീങ്ങുന്ന ഫോട്ടോകൾ പുറത്ത് വന്നിട്ടുണ്ട്. ഇവിടെ നിന്നും പൊലീസ് സ്റ്റേഷൻ, ഡോൻകാസ്റ്റർ ബാപിസ്റ്റ് ചർച്ച്, ടൗണിലെ മ്യൂസിയം, ആർട്ട് ഗ്യാലറി
പട്ടാപ്പകൽ ഒരു യുവതി തെരുവിലൂടെ പരിപൂർണ നഗ്‌നയായി നടക്കുന്നത് സങ്കൽപ്പിക്കാൻ സാധിക്കുന്നുണ്ടോ...? ബ്രിട്ടനിൽ ഇക്കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള സംഭവം അരങ്ങേറി. ഒരു പോളിഷ് യുവതിയാണ് ഒന്നും സംഭവിക്കാത്തത് പോലെ പിറന്ന പടി തെരുവിലൂടെ കൂളായി നടന്നത്. വിവരമറിഞ്ഞ് പൊലീസ് കുതിച്ചെത്തി ഇവരെ പിടിച്ച് കാറിൽ കയറ്റുന്നത് വരെ പുള്ളിക്കാരി നിർത്താതെ കാൽനടയാത്ര ചെയ്തുവെന്നാണ് റിപ്പോർട്ട്. സൗത്ത് യോർക്ക്ഷെയർ ടൗണിലെ പൊലീസ് സ്റ്റേഷന് ഏതാനും വാരകൾക്ക് അകലെയായിരുന്നു യുവതിയുടെ നഗ്‌നതാ പ്രദർശനം. യുവതിയെ നഗ്‌നയായി കണ്ട് വഴിയാത്രക്കാർ ഞെട്ടിത്തരിച്ച് പോയിരുന്നു. ഇതിലൊരാൾ ഇവരെ തുണിയുടുപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
താൻ ഒരു മനോഹരമായ ദിവസം ആസ്വദിച്ചുവെന്നാണ് ഈ സംഭവത്തെക്കുറിച്ച് യുവതി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നത്. ബീച്ച്ഫീൽഡ് ഗാരേജിന് സമീപത്ത് കൂടെ യുവതി നടന്ന് നീങ്ങുന്ന ഫോട്ടോകൾ പുറത്ത് വന്നിട്ടുണ്ട്. ഇവിടെ നിന്നും പൊലീസ് സ്റ്റേഷൻ, ഡോൻകാസ്റ്റർ ബാപിസ്റ്റ് ചർച്ച്, ടൗണിലെ മ്യൂസിയം, ആർട്ട് ഗ്യാലറി എന്നിവിടങ്ങളിലേക്ക് നടക്കാനുള്ള ദൂരം മാത്രമേയുള്ളൂ. എന്നാൽ ഈ ചിത്രം എപ്പോഴാണ് എടുത്തെന്ന് വ്യക്തമായിട്ടില്ല. എന്നാൽ ഇതിലെ വെളിച്ചം കണ്ടാൽ ഇത് പകൽ സമയത്താണ് നടന്നതെന്ന് വ്യക്തമാണ്. ഈ കാഴ്ച കണ്ട ഗാരേജ് തൊഴിലാളിയായ ഡാരെൻ റാഫെർടിയാണ് സ്ത്രീയെ സമീപിക്കുകയും ഇവരെ തുണിയുടുപ്പിക്കാൻ ശ്രമിക്കുകയും ചെയ്തത്.
ഈ യുവതി മുറിഞ്ഞ് മുറിഞ്ഞ് ഈസ്റ്റേൺ യൂറോപ്യൻ ആക്സന്റ് ഇംഗ്ലീഷിലാണ് സംസാരിച്ചിരുന്നതെന്നാണ് റാഫെർടി വെളിപ്പെടുത്തുന്നത്. ഈ സ്ത്രീയ്ക്കെന്തെങ്കിലും പ്രശ്നമുള്ളതായി തനിക്ക് തോന്നിയിരുന്നില്ലെന്നും ഇവർ സന്തോഷവതിയായിരുന്നുവെന്നും ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ അവർ ഇംഗ്ലീഷിൽ പറയുന്നതൊന്നും എളുപ്പത്തിൽ മനസിലാക്കാൻ സാധിച്ചിരുന്നില്ലെന്നും റാഫെർടി വെളിപ്പെടുത്തുന്നു.ഇവർ പ്രദർശനപരത കൂടുതലുള്ള സ്ത്രീയാണെന്നും സൂചനയുണ്ട്.
ഡോൻകാസ്റ്ററിലെ തെരുവിൽ പകൽ വെളിച്ചത്തിൽ ദമ്പതികൾ നഗ്‌നരായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന വീഡിയോ പുറത്ത് വന്നതിന് ശേഷമാണീ വാർത്തയും ഇവിടെ നിന്ന് വരുന്നതെന്നത് ശ്രദ്ധേയമാണ്. ഡോൻകാസ്റ്റർ കോളജിൽ നിന്നുള്ള വിദ്യാർത്ഥികളായിരുന്നു ഇവർ. മെയ് മാസത്തിലായിരുന്നു ഈ ഫൂട്ടേജ് പകർത്തപ്പെട്ടിരുന്നത്. പുൽത്തകടിയിൽ വച്ചായിരുന്നു ഇവരുടെ പ്രകടനം. ഒരു കാഴ്ചക്കാരനായിരുന്നു ഇത് ക്യാമറയിൽ പകർത്തിയിരുന്നത്. പൊതുസ്ഥലങ്ങളിൽ മാന്യമല്ലാതെ പെരുമാറുന്നവരെ വലയിലാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കിയെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ സൗത്ത് യോർക്ക് ഷെയർ പൊലീസ് പ്രഖ്യാപനം നടത്തിയിരുന്നു.2010ന് ശേഷം ഇത്തരത്തിലുള്ള 48 പരാതികൾ പൊലീസിന് ലഭിച്ചതിനെ തുടർന്നായിരുന്നു ഈ പ്രഖ്യാപനം നടത്തിയത്.