- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജിലൻസ് ഉദ്യോഗസ്ഥ ചമഞ്ഞ് കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം; ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി പൊലീസ് പിടിയിൽ; അറസ്റ്റ് വിവരം അറിഞ്ഞ് തിരുവല്ല സ്റ്റേഷനിലേക്ക് പരാതി പ്രവാഹം
തിരുവല്ല: വിജിലൻസ് ഉദ്യോഗസ്ഥ ചമഞ്ഞ് കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളിലടക്കം ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ യുവതി പൊലീസിന്റെ പിടിയിലായി. തിരുമൂലപുരം അടുമ്പട കുരിശുംമൂട്ടിൽ താഴ്ചയിൽ വീട്ടിൽ ഇന്ദു കണ്ണൻ (39) ആണ് ഇന്നുച്ചയോടെ ചങ്ങനാശേരിയിൽ നിന്നും പിടിയിലായത്.
ലക്ഷങ്ങളുടെ മുദ്ര ലോൺ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്തും ഇവർ നിരവധി പേരിൽ നിന്നും പണം തട്ടിയിട്ടുണ്ട്. 15 ലക്ഷം രൂപയുടെ മുദ്ര ലോൺ തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് രണ്ട് ലക്ഷത്തി മുപ്പതിനായിരം രൂപ തട്ടിയെടുത്തതായി കാട്ടി തിരുവല്ല സ്വദേശിനി സുനിത കുമാരി പൊലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഇന്ദു പിടിയിലായതറിഞ്ഞ് ഇവരുടെ തട്ടിപ്പിന് ഇരയായ നാല് ചങ്ങനാശ്ശേരി സ്വദേശികൾ വൈകിട്ടോടെ പരാതിയുമായി തിരുവല്ല പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്.
ചങ്ങനാശേരിയിലും പരിസര പ്രദേശങ്ങളിലുമായി മാത്രം പത്തോളം പേർ ഇന്ദുവിന്റെ തട്ടിപ്പിന് ഇരയായതായി പരാതിയുമായി എത്തിയവർ പറഞ്ഞു. തിരുമൂലപുരം, വെൺപാല, കുറ്റൂർ പ്രദേശങ്ങളിൽ നിന്നും നിരവധി പേർ ഇവരുടെ തട്ടിപ്പിന് ഇരകളായിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇന്ദുവിനെതിരെ നിരവധി പേർ പരാതിയുമായി എത്താനാണ് സാധ്യതയെന്ന് ഇൻസ്പെക്ടർ പി.എസ് വിനോദ് പറഞ്ഞു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്