- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായ് ഭരണാധികാരിക്ക് പിറന്നാൾ സമ്മാനമായി സ്നേഹ ചിത്രവുമായി പയ്യന്നൂർ സ്വദേശിനി; ആറ് അടിയിൽ അധികം വലിപ്പമുള്ള പൂർണകായ ചിത്രം മുസ്ഫിറ മഹറൂഫ് തീർത്തത് ഇതാദ്യമായി; സുൽത്താൻ ശൈഖ് മുഹമ്മദിന്റെ പക്കൽ ചിത്രം എത്തിക്കാനുള്ള മോഹം ബാക്കി
പയ്യന്നൂർ: അറബ് രാജ്യത്തെ ഭരണാധികാരിക്ക് കണ്ണൂരിൽ നിന്നൊരു വ്യത്യസ്ത പിറന്നാൾ സമ്മാനവുമായി പയ്യന്നൂർ സ്വദേശിനിയായ യുവതി. ദുബായ് ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡണ്ടുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനാണ് കണ്ണൂരിൽ നിന്നും വ്യത്യസ്തമായ ഒരു പിറന്നാൾ സമ്മാനം ഒരുക്കിയത്. പയ്യന്നൂർ തട്ടുമ്മൽ സ്വദേശിനി മുസ്ഫിറ മഹറൂഫ് എന്ന യുവതിയാണ് ക്യാൻവാസിൽ സുൽത്താൻ ശൈഖ് മുഹമ്മദിന്റെ ആറ് അടിയലധികം വലിപ്പമുള്ള പൂർണകായ ചിത്രം തീർത്തത്.
ചെറുപ്പം മുതൽ തന്നെ ചിത്രകലയിൽ താത്പര്യമുള്ള മുസ്ഫിറ, നിരവധി ചിത്രങ്ങൾ വരച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയും വലിയ ചിത്രം തയ്യാറാക്കുന്നത്. ശൈഖ് മുഹമ്മദ് ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും എളിമയുള്ള ജീവിതവും സാധാരണ ആൾക്കാരോടുള്ള അദ്ദേഹത്തിന്റെ സമീപനവുമെല്ലാമാണ് ഈ കലാകാരിക്ക് അദ്ദേഹത്തോട് ആദരവും സ്‌നേഹവുമെല്ലാം തോന്നാൻ കാരണമയത്. ഇതാണ് ഇത്തരത്തിൽ ഒരു ചിത്രം തയ്യാറാക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഇവർ പറയുന്നു.
ഒരു മാസത്തോളം സമയത്തെ പ്രയത്‌നമെടുത്താണ് ചിത്രം പൂർത്തീകരിച്ചിട്ടുള്ളത് ജൂലായ് 15ന് അദ്ദേഹത്തിന്റെ എഴുപത്തിരണ്ടാമത് പിറന്നാൾ ദിനത്തിൽ സമ്മാനം എത്തിക്കണമെന്നായിരുന്നു ഇവരുടെ ആഗ്രഹം. എന്നാൽ കോവിഡ് പിടിമുറുക്കിയതുകാരണം ഇപ്പോൾ സമ്മാനം രാജാവിന് എത്തിക്കാൻ കഴിയാത്ത വിഷമത്തിലുമാണ് ഈ കലാകാരി.
പയ്യന്നൂർ മണിയറ സ്വദേശി വി.വി.മഹറൂഫിന്റെ ഭാര്യയാണ് ഫാത്തിമ മെഹ്‌റിൻ. മുഹമ്മദ് മാസിൻ. ബിൻ മഹറൂഫ് എന്നിവർ മക്കളാണ്.ഈ ചിത്രം യു.എ.ഇയിൽ ദുബായ് ഭരണാധികാരി സുൽത്താൻ ശൈഖ് മുഹമ്മദിന് എത്തിച്ചു നൽകാൻ സന്നദ്ധ സംഘടനകളോവ്യക്തികളോ
മുന്നോട്ട് വന്ന് സഹായിക്കണമെന്നു ഈ കലാകാരി ആവശ്യം ഉന്നയിച്ചിരുന്നു. ഈ ആവശ്യം മുൻനിർത്തി യു.എ.ഇയിലെ സാംസ്‌കാരിക സംഘടനയായ ചിരന്തന ഇടപെട്ടു വരികയാണെന്ന് പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്