- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസമയത്ത് വന്ന് സിഗരറ്റ് വലിയും അസഭ്യം പറച്ചിലും; അതിരുവിടുമ്പോൾ പൊലീസിനെ വിളിക്കുമെന്ന് ബഹളക്കാരോട് പറയും; ആ ദുഷ്ടന്മാർ ആരെങ്കിലുമാകും ഈ കടുംകൈ ചെയ്തത്; തലസ്ഥാനനഗരത്തിൽ ഇരുട്ടിന്റെ മറവിൽ സാമൂഹിക വിരുദ്ധർ തന്റെ ഹോട്ടലിന് തീയിട്ടതോടെ ജീവിതം വഴിമുട്ടിയതിന്റെ സങ്കടം തീരാതെ കനക
തിരുവനന്തപുരം: 'ഇവിടെ അസമയത്ത് വന്ന് സിഗരറ്റ് വലിക്കുകയും അസഭ്യം പറയുകയും ഒക്കെ ചെയ്ത പുറത്ത് നിന്ന് വന്ന ചിലരോട് ഞാൻ ഇവിടെ നിന്ന് ബഹളമുണ്ടാക്കിയാൽ പൊലീസിനെ വിളിച്ച് പറയുമെന്ന് പറഞ്ഞിട്ടുണ്ട്. അപ്പോൾ എന്നോട് തിരിച്ച് മുറുമുറുപ്പ് കാണിച്ച അവർ തന്നെയാകും എന്റെ ഹോട്ടൽ രാത്രി തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ചത്.' നഗരത്തിലെ കവടിയാർ പൈപ്പ് ലൈൻ റോഡിൽ താൻ നടത്തുന്ന സൂര്യ എന്ന ഹോട്ടൽ ഒരുകൂട്ടം സാമൂഹിക വിരുദ്ധർ പെട്രോളൊഴിച്ച് കത്തിച്ചതിനെകുറിച്ച് പറയുമ്പോൾ കനകയുടെ മുഖത്ത് ആകെയുണ്ടായിരുന്ന ജീവിത മാർഗം ഇല്ലാതായതിന്റെ അങ്കലാപ്പ് വ്യക്തം. മിനിഞ്ഞാന്ന് രാത്രിയാണ് കവടിയാർ പൈപ്പ് ലൈൻ റോഡിൽ വാട്ടർ അഥോറിറ്റി ഓഫീസിന് മുന്നിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ ഒരു അജ്ഞാത സംഘമെത്തി പെട്രോളൊഴിച്ച് തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ചത്. കടയിലെ ഫർണിച്ചറുകളും മുൻവശത്തെ ചില്ലലമാരയും തകർന്നു. തീ പടരുന്നത് കണ്ട നാട്ടുകാർ കൃത്യ സമയത്ത് ഫയർഫോഴ്സിനെ വിവരമറിയിച്ചതിനെ തുടർന്ന് തീയണയ്ക്കുകയും ചെയ്തതോടെ സമീപത്തെ വീടുകളിലേക്കും കടകളിലേ
തിരുവനന്തപുരം: 'ഇവിടെ അസമയത്ത് വന്ന് സിഗരറ്റ് വലിക്കുകയും അസഭ്യം പറയുകയും ഒക്കെ ചെയ്ത പുറത്ത് നിന്ന് വന്ന ചിലരോട് ഞാൻ ഇവിടെ നിന്ന് ബഹളമുണ്ടാക്കിയാൽ പൊലീസിനെ വിളിച്ച് പറയുമെന്ന് പറഞ്ഞിട്ടുണ്ട്. അപ്പോൾ എന്നോട് തിരിച്ച് മുറുമുറുപ്പ് കാണിച്ച അവർ തന്നെയാകും എന്റെ ഹോട്ടൽ രാത്രി തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ചത്.' നഗരത്തിലെ കവടിയാർ പൈപ്പ് ലൈൻ റോഡിൽ താൻ നടത്തുന്ന സൂര്യ എന്ന ഹോട്ടൽ ഒരുകൂട്ടം സാമൂഹിക വിരുദ്ധർ പെട്രോളൊഴിച്ച് കത്തിച്ചതിനെകുറിച്ച് പറയുമ്പോൾ കനകയുടെ മുഖത്ത് ആകെയുണ്ടായിരുന്ന ജീവിത മാർഗം ഇല്ലാതായതിന്റെ അങ്കലാപ്പ് വ്യക്തം.
മിനിഞ്ഞാന്ന് രാത്രിയാണ് കവടിയാർ പൈപ്പ് ലൈൻ റോഡിൽ വാട്ടർ അഥോറിറ്റി ഓഫീസിന് മുന്നിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ ഒരു അജ്ഞാത സംഘമെത്തി പെട്രോളൊഴിച്ച് തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ചത്. കടയിലെ ഫർണിച്ചറുകളും മുൻവശത്തെ ചില്ലലമാരയും തകർന്നു. തീ പടരുന്നത് കണ്ട നാട്ടുകാർ കൃത്യ സമയത്ത് ഫയർഫോഴ്സിനെ വിവരമറിയിച്ചതിനെ തുടർന്ന് തീയണയ്ക്കുകയും ചെയ്തതോടെ സമീപത്തെ വീടുകളിലേക്കും കടകളിലേക്കും തീ പടർന്ന് പിടിച്ചില്ല.
കവടിയാർ പൈപ്പ് ലൈൻ റോഡിൽ വളരെ അടുത്തായിട്ടാണ് കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ തീ ആളിപിടിച്ചിരുന്നെങ്കിൽ അത് ഒരു വലിയ ദുരന്തമായി മാറിയേനെ. ഹോട്ടലിനുള്ളിൽ തന്നെ പാചക ആവശ്യത്തിനായി ഗ്യാസ് സിലണ്ടർ ഉൾപ്പടെ സൂക്ഷിച്ചിരുന്നു. ഹോട്ടൽ പ്രവർത്തിക്കുന്നതിന് മുകളിലത്തെ നിലയിലാണ് കനകയും അമ്മയും മകളും താമസിച്ചിരുന്നത്. സംഭവം നടക്കുന്ന സമയത്ത് ഇവർ ആശുപത്രിയിലായിരുന്നു. തീ ആളി കത്തുന്നത് കണ്ട സമീപത്തെ വീട്ടുകാരാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചതും പിന്നീട് കനകയെ വിവരമറിയിച്ചതും.
സംഭവത്തെ തുടർന്ന് കനക പേരൂർക്കട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. തന്റെ ഹോട്ടൽ തീ വെച്ച് നശിപ്പിച്ച് തന്നെ ഭയപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ പരാതി നൽകിയെന്നും ഈ കൃത്യം ചെയ്തതായി താൻ സംശയിക്കുന്നവരെ കുറിച്ച് പൊലീസിൽ മൊഴി നൽകിയതായും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു.താൻ വീട്ടിലില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് അജ്ഞാത സംഘം ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്നും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു.
ഒരു സമയം കഴിഞ്ഞാൽ പൈപ്പ് ലൈൻ റോഡ് അജ്ഞാത സംഘങ്ങളുടേയും സാമൂഹിക വിരുദ്ധരുടേയും താവളമാണെന്നും കനകയ്ക്കും ഒപ്പം തന്നെ നാട്ടുകാർക്കും പരാതിയുണ്ട്. ഇവിടെ എത്തി ബഹളമുണ്ടാക്കുന്ന പലരോടും ഇവിടെ നിൽക്കരുതെന്ന് പ്രദേശ വാസികൾ പറഞ്ഞാൽ പലപ്പോഴും ഇത് പൊതു വഴിയാണെന്ന് പറഞ്ഞ ശേഷം തെറിവിളിയും ഭീഷണിയുമായി വരുന്നതാണ് പതിവെന്നും നാട്ടുകാർ പറയുന്നു. ഒരു സമയത്ത് ഗുണ്ടകളുടെ സ്ഥിരതാവളമായിരുന്നു ഇവിടം.
സാമൂഹിക വിരുദ്ധർക്കൊപ്പം തന്നെ പല തവണ ഹോട്ടൽ വിൽക്കുന്നോ എന്ന് ചോദിച്ച് പുറത്ത് നിന്ന് ഉൾപ്പടെ ആളുകൾ എത്തിയിരുന്നുവെന്നും നിങ്ങൾക്ക് ഇത്രയും നല്ല സ്ഥലത്ത് ഹോട്ടൽ നടത്താൻ അറിയില്ലെന്നും ഞങ്ങൾക്ക് തന്നാൽ എങ്ങനെയാണ് നടത്തികൊണ്ട് പോകേണ്ടതെന്നും കാണിച്ച് തരാമെന്നും പലരും പറഞ്ഞിരുന്നു. ഹോട്ടൽ വിൽക്കുന്നില്ലെന്ന് പറഞ്ഞപ്പോൾ പലപ്പോഴും ഇതേ ആവശ്യം ഉന്നയിച്ച് വന്നവരേയും സംശയമുള്ളതായും അവർ പൊലീസിന് മൊഴി നൽകി.