- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തേൻകെണിക്കേസിൽ പ്രതിയായ മാധ്യമപ്രവർത്തക ശശീന്ദ്രനെതിരേ പരാതിയുമായി രംഗത്ത്; ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നും നിരന്തരം ശല്യപ്പെടുത്തിയെന്നും ആരോപണം; ചീഫ് ജുഡീഷ്യൽ മജിട്രേറ്റ് കോടതിയിൽ നല്കിയ പരാതിയിൽ മാധ്യമപ്രവർത്തകയുടെ മൊഴി രേഖപ്പെടുത്തി
തിരുവനന്തപുരം: എ.കെ. ശശീന്ദ്രന്റെ ഗതാഗത മന്ത്രിസ്ഥാനം തെറിപ്പിച്ച അശ്ലീല ഓഡിയോ ടേപ്പ് സംപ്രേഷണം ചെയ്ത കേസിൽ പ്രതിയായ മംഗളം ചാനലിലെ മാധ്യമപ്രവർത്തക പരാതി നല്കി. ശശീന്ദ്രനെതിരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് മാധ്യമപ്രവർത്തക പരാതി നല്കിയിരിക്കുന്നത്. ശശരീന്ദ്രൻ ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നും നിരന്തരം ശല്യം ചെയ്തുവെന്നുമാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്. ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോൺ വിവാദത്തിൽ ഉൾപ്പെട്ട മാധ്യമപ്രവർത്തകയാണ് പരാതി നൽകിയത്. മാധ്യമപ്രവർത്തകയുടെ മൊഴി കോടതി രേഖപ്പെടുത്തി. വിവാദ ഓഡിയോ ടേപ്പ് സംപ്രേഷണം ചെയ്ത സംഭവത്തിൽ മംഗളം ചാനൽ സിഇഒ എ.അജിത് കുമാർ അടക്കം അഞ്ചുപേരെ ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്തു നടത്തിയ 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനുശേഷമായിരുന്നു അറസ്റ്റ്. ഇതിനു പിന്നാലെയാണ് ശശീന്ദ്രനെതിരേ മാധ്യമപ്രവർത്തക പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഫോൺവിളി കേസിൽ യുവതിയും പ്രതിയാണ്. മംഗളം ട
തിരുവനന്തപുരം: എ.കെ. ശശീന്ദ്രന്റെ ഗതാഗത മന്ത്രിസ്ഥാനം തെറിപ്പിച്ച അശ്ലീല ഓഡിയോ ടേപ്പ് സംപ്രേഷണം ചെയ്ത കേസിൽ പ്രതിയായ മംഗളം ചാനലിലെ മാധ്യമപ്രവർത്തക പരാതി നല്കി. ശശീന്ദ്രനെതിരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് മാധ്യമപ്രവർത്തക പരാതി നല്കിയിരിക്കുന്നത്. ശശരീന്ദ്രൻ ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നും നിരന്തരം ശല്യം ചെയ്തുവെന്നുമാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്.
ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോൺ വിവാദത്തിൽ ഉൾപ്പെട്ട മാധ്യമപ്രവർത്തകയാണ് പരാതി നൽകിയത്. മാധ്യമപ്രവർത്തകയുടെ മൊഴി കോടതി രേഖപ്പെടുത്തി. വിവാദ ഓഡിയോ ടേപ്പ് സംപ്രേഷണം ചെയ്ത സംഭവത്തിൽ മംഗളം ചാനൽ സിഇഒ എ.അജിത് കുമാർ അടക്കം അഞ്ചുപേരെ ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്തു നടത്തിയ 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനുശേഷമായിരുന്നു അറസ്റ്റ്. ഇതിനു പിന്നാലെയാണ് ശശീന്ദ്രനെതിരേ മാധ്യമപ്രവർത്തക പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഫോൺവിളി കേസിൽ യുവതിയും പ്രതിയാണ്.
മംഗളം ടെലിവിഷൻ സിഇഓ അജിത് കുമാർ, എംബി സന്തോഷ്, ഫിറോസ് സാലി മുഹമ്മദ്, എസ് വി പ്രദീപ്, കെ ജയചന്ദ്രൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നാലു പേരെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചിരുന്നു. ക്രിമിനൽ ഗൂഢാലോചന, ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ തുടങ്ങിയവയാണു പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ലൈംഗികച്ചുവയുള്ള സംഭാഷണം ചാനലിൽ സംപ്രേഷണം ചെയ്തു, മന്ത്രിയെ അപമാനിക്കാനായി ഫോൺ സംഭാഷണം പരസ്യപ്പെടുത്തി, ലൈംഗികച്ചുവയുള്ള ഫോൺ റെക്കോഡിങ്ങ് ഫേസ്‌ബുക്ക് വഴി പരസ്യപ്പെടുത്തി തുടങ്ങിയവയ്ക്കാണു മംഗളം ചാനലിനെതിരെ കേസെടുത്തിരിക്കുന്നത്.
മംഗളം ചാനൽ ലോഞ്ചിനോട് അനുബന്ധിച്ച് പുറത്തുവിട്ട വാർത്തയെത്തുടർന്ന് മണിക്കൂറുകൾക്കകമാണ് എ.കെ. ശശീന്ദ്രന് ഗതാഗത മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നത്. മന്ത്രിയുടെ അടുക്കൽ സഹായം അഭ്യർത്ഥിച്ചെത്തിയ വീട്ടമ്മയോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്നതിന്റെ റെക്കോഡിങ്ങ് എന്ന് അവകാശപ്പെട്ടായിരുന്നു ചാനൽ വാർത്ത പുറത്തുവിട്ടത്.
വാർത്ത ഹണി ട്രാപ്പിലൂടെ സൃഷ്ടിച്ചെടുത്തതാണെന്ന് ആരോപണമുയർന്നു. ഇതിനെത്തുടർന്ന് ചനലിനെതിരെ രൂക്ഷമായ വിമർശനങ്ങളുണ്ടായി. ഫോൺ സംഭാഷണം ഹണി ട്രാപ്പിലൂടെ സൃഷ്ടിച്ചതല്ലെന്നാണ് ചാനൽ സിഇഒ അജിത്ത് കുമാർ ആവർത്തിച്ചു കൊണ്ടിരുന്നത്. പരാതിക്കാരി സമയമാകുമ്പോൾ പുറത്തുവരും. ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും സിഇഒ പറഞ്ഞിരുന്നു. 30-ാം തീയതി രാത്രിയോടെ മംഗളത്തിലെ മാധ്യമപ്രവർത്തകയെ ഉപയോഗിച്ചാണ് ഫോൺ സംഭാഷണം ശേഖരിച്ചതെന്ന് അജിത്ത് കുമാർ കുറ്റസമ്മതം നടത്തി.