- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച കേസ് ഒതുക്കിത്തീർക്കാൻ എം വിൻസെന്റിന്റെ ശ്രമം; യുവതിയുടെ സഹോദരനുമായി എം എൽ എ സംസാരിച്ചതിന്റെ ഫോൺ സംഭാഷണം ന്യൂസ് 18 ചാനൽ പുറത്തു വിട്ടു; തന്റെ പേര് പുറത്തുവിട്ടാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് എം എൽ എയുടെ ഭീഷണി; എം എൽ എയ്‌ക്കെതിരെ പീഡന ശ്രമത്തിനും പൊലീസ് കേസെടുത്തു
തിരുവനന്തപുരം: ആത്മഹത്യ പ്രേരണാ കുറ്റത്തിൽ കോവളം എംഎൽഎ എം വിൻസെന്റ് കേസ് ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നതിന്റെ ഫോൺസംഭാഷണം പുറത്ത്. ന്യൂസ് 18 ചാനലാണ് എം എൽ എയുടെ സംഭാഷണം പുറത്തുവിട്ടത്. ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മയുടെ സഹോദരനുമായാണ് എംഎൽഎ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചത്. തന്റെ പേര് പുറത്തുവിട്ടാൽ ആത്മഹത്യ ചെയ്യുമെന്ന് എം വിൻസെന്റ് സംഭാഷണത്തിൽ ഭീഷണി മുഴക്കുന്നുണ്ട്. 'ഞാനൊരു കാര്യം പറയാം എന്തെങ്കിലും രീതിയിലുള്ള വാർത്തയോ മറ്റോ വന്നാൽ ഞാൻ ജീവിച്ചിരിക്കില്ല. 100 ശതമാനം....' ഫോണിൽ എം വിൻസെന്റ് പറയുന്നു. എംഎൽഎയുടെ ആവശ്യപ്രകാരം താൻ ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതായി വീട്ടമ്മയുടെ സഹോദരൻ പറയുന്നതും സംഭാഷണത്തിലുണ്ട്. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് ശ്രമിക്കാൻ കാരണമെന്ന് വീട്ടമ്മ മൊഴി നൽകണമെന്ന് എംഎൽഎ ആവശ്യപ്പെടുന്നു. നെയ്യാറ്റിൻകര സ്വദേശിയായ വീട്ടമ്മയുടെ ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബാലരാമപുരം പൊലീസാണ് കേസെടുത്തിരിക്കുന്നത്. അതേസമയം എം എൽ എയ്‌ക്കെതിരെ പീഡന ശ്രമത്തിനും പൊലീസ് കേസെടുത്തിട്ടു
തിരുവനന്തപുരം: ആത്മഹത്യ പ്രേരണാ കുറ്റത്തിൽ കോവളം എംഎൽഎ എം വിൻസെന്റ് കേസ് ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നതിന്റെ ഫോൺസംഭാഷണം പുറത്ത്. ന്യൂസ് 18 ചാനലാണ് എം എൽ എയുടെ സംഭാഷണം പുറത്തുവിട്ടത്. ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മയുടെ സഹോദരനുമായാണ് എംഎൽഎ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചത്. തന്റെ പേര് പുറത്തുവിട്ടാൽ ആത്മഹത്യ ചെയ്യുമെന്ന് എം വിൻസെന്റ് സംഭാഷണത്തിൽ ഭീഷണി മുഴക്കുന്നുണ്ട്.
'ഞാനൊരു കാര്യം പറയാം എന്തെങ്കിലും രീതിയിലുള്ള വാർത്തയോ മറ്റോ വന്നാൽ ഞാൻ ജീവിച്ചിരിക്കില്ല. 100 ശതമാനം....' ഫോണിൽ എം വിൻസെന്റ് പറയുന്നു. എംഎൽഎയുടെ ആവശ്യപ്രകാരം താൻ ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതായി വീട്ടമ്മയുടെ സഹോദരൻ പറയുന്നതും സംഭാഷണത്തിലുണ്ട്. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് ശ്രമിക്കാൻ കാരണമെന്ന് വീട്ടമ്മ മൊഴി നൽകണമെന്ന് എംഎൽഎ ആവശ്യപ്പെടുന്നു.
നെയ്യാറ്റിൻകര സ്വദേശിയായ വീട്ടമ്മയുടെ ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബാലരാമപുരം പൊലീസാണ് കേസെടുത്തിരിക്കുന്നത്. അതേസമയം എം എൽ എയ്‌ക്കെതിരെ പീഡന ശ്രമത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്. വീട്ടമ്മയോട് എംഎൽഎ ഫോണിൽവിളിച്ച് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് വീട്ടമ്മ ആത്മഹ്യക്ക് ശ്രമിക്കുകയായിരുന്നു. ഫോണിലൂടെ എംഎൽഎ അപമര്യാദയായി പെരുമാറിയെന്നും പിന്നീട് കടയിൽ വന്നും ശല്യം ചെയ്തെന്നും ഭർത്താവ് മൊഴി നൽകി. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നായിരുന്നു എം വിൻസന്റിന്റെ വാദം
കോവളം എംഎൽഎ എം. വിൻസെന്റിനെതിരായ പീഡനകേസ് അന്വേഷിക്കാൻ സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്. ഫോൺ സംഭാഷണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അജിതാ ബീഗം പറഞ്ഞു. എംഎൽഎ ആറു മാസമായി മാനസികമായി പീഡിപ്പിച്ചതിനെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് അന്വേഷണം. സംഭവത്തിൽ തന്നെ കുറ്റക്കാരനാക്കാൻ ശ്രമം നടക്കുന്നതായി കാണിച്ച് എംഎൽഎ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
അമിതമായി ഗുളിക കഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ച വീട്ടമ്മ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.അതേസമയം, വീട്ടമ്മ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ തനിക്കെതിരെ ഉയർന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് എം. വിൻസെന്റ് എംഎൽഎ പത്രസമ്മേളനത്തിൽ പറഞ്ഞു.