- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡനം നടന്നത് പൊലീസ് കസ്റ്റഡിയിൽ; സത്യം പറഞ്ഞ ശേഷം യുവതി അപ്രത്യക്ഷമായി; കേരളാ പൊലീസിനെതിരെ കേസെടുക്കാൻ കർണ്ണാടക പൊലീസെത്തും
മംഗലാപുരം: പീഡിപ്പിക്കപ്പെട്ട നിലയിൽ പതിനെട്ടുകാരിയായ ഹരിയാന യുവതിയെ കാണപ്പെട്ട സംഭവത്തിൽ കേരളാ പൊലീസിനെതിരെ കേസെടുത്ത് അന്വേഷിക്കാൻ കർണാടക പൊലീസിന്റെ നീക്കം. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അപ്രത്യക്ഷയായ പെൺകുട്ടിയെ കണ്ടെത്താൻ കർണാടക പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കേരളാ പൊലീസിന്റേയും സഹായം കർണാട
മംഗലാപുരം: പീഡിപ്പിക്കപ്പെട്ട നിലയിൽ പതിനെട്ടുകാരിയായ ഹരിയാന യുവതിയെ കാണപ്പെട്ട സംഭവത്തിൽ കേരളാ പൊലീസിനെതിരെ കേസെടുത്ത് അന്വേഷിക്കാൻ കർണാടക പൊലീസിന്റെ നീക്കം. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അപ്രത്യക്ഷയായ പെൺകുട്ടിയെ കണ്ടെത്താൻ കർണാടക പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കേരളാ പൊലീസിന്റേയും സഹായം കർണാടക പൊലീസ് തേടിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ കർണാടക പൊലീസ് കണ്ണൂരിലെത്തുമെന്നാണ് സൂചന. ദക്ഷിണ കന്നഡ പൊലീസ് സൂപ്രണ്ട് എസ്.ടി. ശരണപ്പ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കയാണ്.
പതിനെട്ടുകാരിയായ ഹരിയാന പെൺകുട്ടിയെ പയ്യന്നൂർ റയിൽവേ സ്റ്റേഷനു സമീപമാണ് ആദ്യം കണ്ടെത്തിയത്. മനോവിഷമത്തിൽ കഴിയുന്ന തരത്തിലായിരുന്നു പയ്യന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത പെൺകുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. അഭയകേന്ദ്രത്തിൽ നിന്നും കൂടുതൽ അസ്വസ്ഥത പ്രകടിപ്പിച്ച ഹരിയാനക്കാരിയെ അധികൃതർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കായി കൊണ്ടുവന്നു പരിശോധന നടത്തി. പരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായതായി വ്യക്തമായിരുന്നു. അതോടെ പെൺകുട്ടിയെ കണ്ണൂർ വനിതാ സെല്ലിനു കൈമാറി. അവർ കണ്ണൂരിലെ അഭയകേന്ദ്രത്തിൽ പാർപ്പിക്കുകയായിരുന്നു. എന്നാൽ ഹരിയാനക്കാരി അവിടെനിന്നും കാണാതാവുകയായിരുന്നു.
തുടർന്നാണ് മംഗലാപുരത്തിനടുത്ത പുത്തൂരിൽ ഒറ്റപ്പെട്ട സ്ഥലത്ത് എത്തിച്ചേർന്നത്. ഭാവവ്യത്യാസം പ്രകടമാക്കിയ പെൺകുട്ടിയെ നാട്ടുകാർ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിശോധനാ വേളയിൽ കേരളത്തിലെ പൊലീസുകാർ തന്നെ കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന് പെൺകുട്ടി ഡോക്ടർമാരോട് പറഞ്ഞു. എന്നാൽ ചികിത്സക്ക് വഴങ്ങാതെ പെൺകുട്ടി ആശുപത്രിയിൽനിന്നും കടന്നു കളഞ്ഞെന്നാണ് പറയുന്നത്. ബന്ദർ പൊലീസ് മൊഴിയെടുക്കാനെത്തും മുമ്പേ പെൺകുട്ടി അപ്രത്യക്ഷയായെന്ന് പറയുന്നു. പെൺകുട്ടിയെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് കർണാടക പൊലീസ്. പെൺകുട്ടിയിൽ നിന്നോ ബന്ധപ്പെട്ടവരിൽ നിന്നോ പരാതി ലഭിച്ചാൽ കേരളാ പൊലീസിനെതിരെ കേസെടുക്കാനാണ് കർണാടക പൊലീസിന്റെ നീക്കം.
പയ്യന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്ത ഹരിയാന സ്വദേശിയെ കണ്ണൂരിലെ വനിതാ സെല്ലിനു കൈമാറിയ ശേഷം അവർ പാർപ്പിച്ച അനാഥാലയത്തിൽ നിന്നും കടന്നു കളഞ്ഞത് ദുരൂഹത ഉണർത്തുന്നു. അവിടെ നിന്നും കടന്നു കളഞ്ഞ യുവതി മംഗളൂരുവിലെ പുത്തൂരിലെത്തുകയും നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ഡോക്ടർമാരോട് കേരളാ പൊലീസ് തന്നെ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തിയശേഷം ചികിത്സക്ക് വിധേയമാകാതെ അപ്രത്യക്ഷമാവുകയായിരുന്നു. യുവതി കേരളത്തിൽ വച്ചാണ് മാനഭംഗത്തിനിരയായതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
താൻ നേരിട്ട ദുരന്തത്തിന്റെ മുറിവ് അവരുടെ അസ്വസ്ഥതയിലൂടെ പ്രകടമാവുന്നുമുണ്ട്. കേരളാ പൊലീസ് അഭയമൊരുക്കിയ സ്ഥലത്തുനിന്നും യുവതി മുങ്ങിയതും ദുരൂഹമായി നിൽക്കുന്നു. മംഗളൂരു ആശുപത്രിയിലെ ഡോക്ടർമാരോട് കേരളാ പൊലീസാണ് തന്നെ ഈ നിലയിലാക്കിയതെന്നും പെൺകുട്ടി ആരോപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പെൺകുട്ടിയുടെ തിരോധാനം കേരളാ പൊലീസിനെ മുൾമുനയിലാക്കിയിരിക്കയാണ്