- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരക്കഥ മോശമാണെന്ന് പറഞ്ഞ് നിരസിച്ചപ്പോൾ സിനിമയിൽ അഭിനയിപ്പിക്കണമെന്നായി; ഇല്ലെങ്കിൽ പീഡിപ്പിച്ചുവെന്ന് പരാതി നൽകുമെന്ന് പറഞ്ഞ് വിരട്ടലും തുടങ്ങി; യുവതിയെ വിവാഹം ചെയ്യണമെന്നും ഇല്ലെങ്കിൽ 25 ലക്ഷം നഷ്ടപരിഹാരം തരണമെന്നും ആവശ്യപ്പെട്ട് പിന്നാലെ അഭിഭാഷകനും: ഒറ്റപ്പാലം സ്വദേശിനിയായ യുവതിക്കും അഭിഭാഷകനും എതിരെ പൊലീസിൽ പരാതി നൽകി ഉണ്ണി മുകുന്ദൻ; താരത്തിന്റെ പരാതിയിൽ അന്വേഷണം തുടങ്ങി ചേരാനെല്ലൂർ പൊലീസ്
കൊച്ചി: തിരക്കഥ നിരസിച്ചതിന്റെ വൈരാഗ്യത്തിൽ ഒരു യുവതി തനിക്കെതിരെ പീഡനപരാതി ഉന്നയിക്കുകയും നഷ്ടപരിഹാരം ചോദിക്കുകയും ചെയ്തുവെന്ന് നടൻ ഉണ്ണി മുകുന്ദന്റെ പരാതി. യുവതിക്കും ഇവരുടെ അഭിഭാഷകൻ എന്ന് പരിചയപ്പെടുത്തി പണം ആവശ്യപ്പെട്ട് ഫോൺചെയ്ത ആൾക്കുമെതിരെ ഉണ്ണിമുകുന്ദൻ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. ഒറ്റപ്പാലം സ്വദേശിനിയായ യുവതിക്ക് എതിരെയാണ് പരാതി. പീഡിപ്പിച്ചുവെന്ന് പരാതി നൽകുമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടിയെ വിവാഹം ചെയ്യണമെന്നും അല്ലെങ്കിൽ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഇതിന് പിന്നാലെ അഭിഭാഷകനും രംഗത്തെത്തിയെന്നും പറഞ്ഞാണ് ഉണ്ണി മുകുന്ദന്റെ പരാതി. സംഭവത്തിന് പിന്നാലെ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ ഉണ്ണി മുകുന്ദൻ പരാതി നൽകുകയും കേസ് പിന്നീട് ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം തുടങ്ങിയെന്നും യുവതിയുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യൽ നടപടികൾ ആരംഭിച്ചെന്നും ചേരാനെല്ലൂർ പൊലീസ് മറുനാടനോട് വ്യക്തമാക്കി. തിരക്കഥ വായിച്ച് കേൾപ്പിക്കാൻ എത
കൊച്ചി: തിരക്കഥ നിരസിച്ചതിന്റെ വൈരാഗ്യത്തിൽ ഒരു യുവതി തനിക്കെതിരെ പീഡനപരാതി ഉന്നയിക്കുകയും നഷ്ടപരിഹാരം ചോദിക്കുകയും ചെയ്തുവെന്ന് നടൻ ഉണ്ണി മുകുന്ദന്റെ പരാതി. യുവതിക്കും ഇവരുടെ അഭിഭാഷകൻ എന്ന് പരിചയപ്പെടുത്തി പണം ആവശ്യപ്പെട്ട് ഫോൺചെയ്ത ആൾക്കുമെതിരെ ഉണ്ണിമുകുന്ദൻ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.
ഒറ്റപ്പാലം സ്വദേശിനിയായ യുവതിക്ക് എതിരെയാണ് പരാതി. പീഡിപ്പിച്ചുവെന്ന് പരാതി നൽകുമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടിയെ വിവാഹം ചെയ്യണമെന്നും അല്ലെങ്കിൽ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഇതിന് പിന്നാലെ അഭിഭാഷകനും രംഗത്തെത്തിയെന്നും പറഞ്ഞാണ് ഉണ്ണി മുകുന്ദന്റെ പരാതി.
സംഭവത്തിന് പിന്നാലെ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ ഉണ്ണി മുകുന്ദൻ പരാതി നൽകുകയും കേസ് പിന്നീട് ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം തുടങ്ങിയെന്നും യുവതിയുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യൽ നടപടികൾ ആരംഭിച്ചെന്നും ചേരാനെല്ലൂർ പൊലീസ് മറുനാടനോട് വ്യക്തമാക്കി.
തിരക്കഥ വായിച്ച് കേൾപ്പിക്കാൻ എത്തിയ യുവതിയാണ് പിന്നെ തനിക്കെതിരെ തിരിഞ്ഞതെന്നും ഭീഷണി തുടങ്ങിയതെന്നുമാണ് ഉണ്ണി മുകുന്ദന്റെ പരാതി. തിരക്കഥ മോശമായതിനാൽ അത് നിരസിച്ചു. ഇതിന് പിന്നാലെയാണ് സിനിമയിൽ അഭിനയിക്കാൻ അവസരമൊരുക്കണമെന്നും അല്ലെങ്കിൽ പീഡിപ്പിച്ചതായി പരാതി നൽകുമെന്നും 25 ലക്ഷം രൂപ നൽകണമെന്നും ഭീഷണിപ്പെടുത്തി യുവതി രംഗത്തെത്തുകയായിരുന്നു എന്നാണ് താരത്തിന്റെ ആക്ഷേപം.
ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ് പിന്നീട് ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തെ കുറിച്ച് പരാതിയിൽ പറയുന്നതിങ്ങനെ, ഓഗസ്റ്റ് 23ന് ഒറ്റപ്പാലം സ്വദേശിയായ ഒരു യുവതി തിരക്കഥ വായിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിൽ ഇടപ്പള്ളിയിലുള്ള ഉണ്ണിമുകുന്ദന്റെ വാടക വീട്ടിലെത്തി. എന്നാൽ തിരക്കഥ അപൂർണ്ണമായതിനാൽ അത് നിരസിച്ചു.
എന്നാൽ പിന്നീട് യുവതി ഉണ്ണിയെ ഫോണിൽ വിളിക്കുകയും തന്നെ പീഡിപ്പിച്ചതായി പൊലീസിൽ പരാതി നൽകുമെന്നും ഭീഷണിപ്പെടുത്തി. പെൺകുട്ടിയുടെ അഭിഭാഷകനെന്ന് പരിചയപ്പെടുത്തി ഒരാൾ ഇതിന് ശേഷം ഫോൺ വിളിക്കുകയും പെൺകുട്ടിയെ വിവാഹം ചെയ്യണമെന്നും അലെങ്കിൽ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുണമെന്നും ഭീഷണിമുഴക്കി. ഇതോടെയാണ് ഉണ്ണി മുകുന്ദൻ പൊലീസിൽ പരാതിയുമായി എത്തുന്നത്.
യുവതാരങ്ങളിൽ നിരവധി ചിത്രങ്ങളുള്ള താരമാണ് ഉണ്ണി മുകുന്ദൻ. ഇരയെന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായതിന് പിന്നാലെ ചാണക്യതന്ത്രം എന്ന പുതിയ സിനിമയിലേക്കാണ് ഇനി ഉണ്ണി മുകുന്ദൻ എത്തുന്നത്. ഇതിന്റെ പൂജ ഇന്നാണ് നടന്നത്. പൊലീസ് വേഷത്തിൽ എത്തുന്ന മാസ്റ്റർപീസ് ആണ് മറ്റൊരു പുതുചിത്രം.