- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദാമ്പത്യജീവിതത്തിലെ തകർച്ച; മനംനൊന്ത് ഹാർപ്പിക്ക് കഴിച്ച് ചികിത്സയിലായിരുന്ന ലാബ് ടെക്നീഷ്യനായ യുവതി മരണപ്പെട്ടു; നഷ്ടമായത് വിടരും മുമ്പേ പൊലിഞ്ഞുപോയ എഴുത്തുകാരി
മടിക്കൈ : ടോയ്ലറ്റ് വൃത്തിയാക്കുന്ന ഹാർപ്പിക്ക് കഴിച്ച് ചികിത്സയിലായിരുന്ന ലാബ് ടെക്നീഷ്യനായ യുവതി മരണപ്പെട്ടു. കാഞ്ഞങ്ങാട്ടെ ജില്ലാ ഹോമിയോ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായ മടിക്കൈ അമ്പലത്തുകരയിലെ അബ്ദുള്ള-സുബൈദ ദമ്പതികളുടെ മകൾ ഷുഹാന(28)ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടത്. ഒന്നരമാസം മുമ്പാണ് കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് ഷുഹാന വീട്ടിലെ ശൗചാലയത്തിൽ ഉപയോഗിച്ചിരുന്ന ഹാർപ്പിക്ക് കഴിച്ചത്.
ഗുരുതരാവസ്ഥയിലായ ഷുഹാനയെ കാഞ്ഞങ്ങാട് ജില്ലാ ആശുപതി, പരിയാരം മെഡി ഹക്കൽ കോളേജ് ആശുപത്രി, കണ്ണൂർ ആസ്റ്റർ മിംസ് ആ ശുപത്രി എന്നിവിടങ്ങളിൽ ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു. അസുഖം ഭേദമായതിനെ തുടർന്ന് ബക്രീദ്നോട് അനുബന്ധിച്ച് വീട്ടിൽ തിരിച്ചെത്തിയെങ്കിലും പിന്നീട് കടുത്ത വയറുവേദനയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ ഇതിൽ ഷുഹാനയുടെ ആന്തരിക അവയവങ്ങൾക്ക് പൂർണമായും തകരാർ സംഭവിച്ചതായി കണ്ടെത്തി.
തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷുഹാന ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്. രണ്ട് വർഷം മുമ്പ് പള്ളിക്കര സ്വദേശിയായ യുവാവിനെ ഷുഹാന വിവാഹം കഴിച്ചിരുന്നു. എന്നാൽ ഷഹാനയുടെ ആഭരണങ്ങളും സ്ത്രീധനമായി നൽകിയ പണവും ഇയാൾ ധൂർത്തടിച്ച് നശിപ്പിച്ചു. തുടർന്ന് ഈ ബന്ധത്തിൽ നിന്നും നിയമപരമായി മോചനം നേടി. പിന്നീട് കഴിഞ്ഞ ഒക്ടോബറിൽ പഴയങ്ങാടി വേങ്ങര സ്വദേശി മനാഫിനെ വിവാഹം കഴിച്ചു. ഈ ബന്ധത്തിലും ഭർത്താവുമായി കുടുംബ പ്രശ്നം ഉണ്ടായിരുന്നു.
ദുബൈയിൽ കെമിക്കൽ കമ്പനിയിലെ സൂപ്പർ വൈസർ എന്നുപറഞ്ഞാണ് മനാഫ് ഷൂഹാനയെ വിവാഹം കഴിച്ചത്. എന്നൽ വിവാഹശേഷം ഇയാൾ ഗൾഫിലേക്ക് പോകാതെ നാട്ടിൽ തന്നെ കഴിയുകയായിരുന്നു. തുടർന്നാണ് ഭർത്താവ് കബളിപ്പിക്കുകയായിരുന്നുവെന്ന് മനസ്സിലായത്. ഇതാണ് ഷൂഹാനയെ ആത്മഹത്യക്ക് പരിപ്പിച്ചതെന്നാണ് കരുതുന്നത്.
ഷുഹൈബ്, സുഖ് ഹൈല എന്നിവർ സഹോദരങ്ങളാണ്. ആളുകളുമായി നന്നായി ഇടപെടാറുള്ള ഷുഹാന നവമാധ്യമങ്ങളിൽ സമകാലീന സംഭവങ്ങളുമായി ബന്ധപ്പെട്ട് എഴുതാറുണ്ടായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്