- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം സൗജന്യമായി നൽകി ശീലിപ്പിക്കുന്ന ലഹരിക്ക് അടിമപ്പെട്ടു കഴിഞ്ഞാൽ പിന്നീട് ലഹരിക്കുള്ള പണത്തിനായി ശരീരം വിൽക്കാൻ പ്രോൽസാഹിപ്പിക്കും; വഴങ്ങിയില്ലെങ്കിൽ അടിച്ചും നിലത്തിട്ടു ചവിട്ടിയും ക്രൂരത; സൗഹൃദത്തിൽ വീഴ്ത്തി പ്രണയ ചതിയിലൂടെ കൊല്ലാക്കൊല; നാടെങ്ങും ലഹരിമാഫിയ; പിടിയിലാവുന്നത് കുട്ടികൾ; ഇത് കരുതൽ വേണ്ട കാലം
കണ്ണൂർ: നാടെങ്ങും ലഹരിമാഫിയയുടെ പിടിയിലാണ്, ദിവസും നൂറ് കണക്കിന് വാർത്തകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഹരിമരുന്ന് പിടിച്ചതുമായി ബന്ധപ്പെട്ട് വരുന്നത്. മുൻപ് ചെറുപ്പക്കാരും മുതിർന്നവുമായ ആളുകളെയാണ് ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് പിടിയിലായിരുന്നത് എങ്കിൽ ഇപ്പോൾ ഹൈസ്‌ക്കൂൾ തലം മുതലുള്ള കൊച്ച് കുട്ടികളുടെ ഉപയോഗവും അതിനെ പറ്റിയുള്ള വെളിപ്പെടുത്തലുകളുമാണ് ദിവസവും പുറത്ത് എത്തുന്നത്.
പൊലീസിനും എക്‌സൈസ് വകുപ്പിനും വലിയ തലവേദനയായി മാറുകയാണ് ഈ കുട്ടിലഹരി സംഘം. സ്‌ക്കൂളുകളിലും കോച്ചിഗ് സെന്ററുകളിലും മയക്കുമരുന്ന് ഉപയോഗവും കച്ചവടവും കണ്ട് പിടിക്കാനുള്ള സാങ്കേതികതടസങ്ങളാണ് പൊലീസിനെ കുഴക്കുന്നത് . കണ്ടെത്തി പിടികൂടിയാലും പ്രായപൂർത്തിയാകാത്തതിന്റെ ആനുകൂല്യം, പിടിക്കുന്ന ലഹരിമരുന്നിന്റെ അളവ് എന്നിവ മൂലം സ്റ്റേഷനിൽ നിന്ന് തന്നെ ജ്ാമ്യത്തിൽ വിടേണ്ടി വരും. കേസിൽപെടുന്ന മയക്ക് മരുന്ന് രോഗികൾ ആത്മഹത്യ ചെയ്യുവാനുള്ള പ്രവണത കൂടുതലാണ്.
ഈ ആത്മഹത്യ കറങ്ങി തിരിഞ്ഞ് കേസ് എടുത്ത ഉദ്യോഗസ്ഥന്റെയും വകുപ്പിന്റെയും തലയിൽ വരുകയും ചെയ്യും. ചോദ്യം ചെയ്യലിലേ ഹരാസ്മെന്റാണ് എന്ന നിലയിൽ സംഭവങ്ങളെ തെറ്റായ രീതിയിൽ വ്യഖ്യാനിച്ച് പൊലീസിനെയും എക്സൈസിനെയും പ്രതികൂട്ടിൽ നിർത്തിയ നരവധി അനുഭവങ്ങൾ ഉണ്ട് .അതുകൊണ്ട് തന്നെ കുട്ടികളുടെ ലഹരി കേസ് സൂക്ഷിച്ച് കൈകാര്യം ചെയ്യണം എന്നാണ് മുകളിൽ നിന്നും ഉന്നത ഉദ്യോഗസ്ഥർ നൽകിയിട്ടുള്ള നിർദ്ദേശം. ഇത്തരം പ്രശ്നങ്ങളാണ് പൊലീസിനെയും എക്സൈസ് വകുപ്പിനേയും ലഹരിഉപയോഗിക്കുന്ന കുട്ടികളുടെ കേസുമായി ബന്ധപ്പെട്ട് കുഴക്കുന്നത്.
കണ്ണൂരിൽ സഹപാഠി ലഹരിമരുന്നിന് അടിമയാക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയ 9-ാം ക്ലാസുകാരി പറഞ്ഞത് ഈ രീതിയിൽ പീഡിപ്പിക്കപ്പെട്ട 11 പെൺകുട്ടികളെ കൂടി തനിക്ക് അറിയാം എന്നാണ്. മാതാപിതാക്കൾ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് സഹപാഠിയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ജുവനൈൽ ഹോമിലായിരുന്ന കുട്ടിയെ പിന്നീടു ജാമ്യത്തിൽ വിട്ടു. ഇവർക്കു പിന്നിൽ വലിയ ലഹരി മാഫിയയുണ്ടെന്നു കുടുംബം ആരോപിച്ചു.
ആദ്യം സൗജന്യമായി നൽകി ശീലിപ്പിക്കുന്ന ലഹരിക്ക് അടിമപ്പെട്ടു കഴിഞ്ഞാൽ പിന്നീട് ലഹരിക്കുള്ള പണത്തിനായി ശരീരം വിൽക്കാൻ പ്രോൽസാഹിപ്പിക്കും. ഇതു നിഷേധിക്കുന്നവരെ അടിക്കുകയും നിലത്തിട്ടു ചവിട്ടുകയും ഉൾപ്പെടെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നും പെൺകുട്ടി പറഞ്ഞിരുന്നു. സൗഹൃദമാണെന്നും പിന്നീട് പ്രണയമാണെന്നും ഭാവിച്ച സുഹൃത്ത് മാനസിക സമ്മർദം കുറയ്ക്കാനെന്ന പേരിലാണ് ആദ്യം ലഹരി നൽകിയതത്രെ.
ലഹരി ഉപയോഗിച്ച് പലതവണ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടു.ലഹരിക്ക് അടിമയായതോടെ ആത്മഹത്യാ പ്രവണതയുണ്ടായതായും മാതാപിതാക്കളുടെ കരുതലിൽ രക്ഷപെട്ടതായും പെൺകുട്ടി പറഞ്ഞിരുന്നു.ലഹരി വിമുക്തി കേന്ദ്രത്തിലെത്തിച്ച ശേഷം കൗൺസലിങ്ങിലാണ് ലൈംഗിക പീഡനം അടക്കമുള്ള കാര്യങ്ങൾ കുട്ടി വെളിപ്പെടുത്തിയത്.മറ്റാർക്കും ഈ സ്ഥിതി ഉണ്ടാകാതിരിക്കാനാണ് ദുരവസ്ഥ വെളിപ്പെടുത്തുന്നതെന്നു കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
കൊച്ചിയിൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയോട് കഞ്ചാവു വലിക്കുന്നതിനെക്കുറിച്ച് സമൂഹ മാധ്യമത്തിലൂടെ ചർച്ച ചെയ്ത യൂട്യൂബ് വ്ലോഗറെ കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയിരുന്നു. െബീച്ച് റോഡ് പുത്തൻപുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ (34) ആണ് പിടിയിലായത്. ഇയാൾ പെൺകുട്ടിയുമായി നടത്തിയ ചർച്ച ഇൻസ്റ്റഗ്രാം, യൂട്യൂബ്, വാട്സാപ് എന്നിവയിലൂടെ പ്രചരിച്ചതോടെയാണ് എക്സൈസ് അന്വേഷണം തുടങ്ങിയത്. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
എക്സൈസ് മട്ടാഞ്ചേരി റേഞ്ച് ഇൻസ്പെക്ടർ വി എസ്.പ്രദീപ്, പ്രിവന്റീവ് ഓഫിസർ കെ.പി. ജയറാം, സിവിൽ എക്സൈസ് ഓഫിസർമാരായ എസ്.കനക, പി.എക്സ്.റൂബൻ, എസ്.ശരത്ത്, പി.എക്സ്.ജോസഫ്, പി.ജി.അജയൻ എന്നിവർ അടങ്ങുന്ന സംഘം ആണ് പ്രതിയെ പിടികൂടിയത്.
മറുനാടന് മലയാളി ബ്യൂറോ