- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈല റൗആസ്; ഇന്ത്യയുടെയും മൊറോക്കൊയുടെയും പാരമ്പര്യവുമായി ബ്രിട്ടനിൽ തിളങ്ങുന്ന അഭിനേത്രി
ഇന്ത്യക്കാരിയായ മാതാവിന്റെയും മൊറോക്കോക്കാരനായ പിതാവിന്റെയും മകളായി പിറന്ന് ബ്രിട്ടനിലെ അറിയപ്പെടുന്ന നടിയായിത്തീർന്ന അഭിനയപ്രതിഭയാണ് ലൈല റൗആസ്. 1971 ജൂൺ 22ന് ലണ്ടനിലെ സ്റ്റീപ്‌നെയിലാണ് അവർ ജനിച്ചത്. ഫുട്‌ബോളേർസ് വൈവ്‌സ്, ഹോൾബി സിറ്റി എന്നീ ചിത്രങ്ങളിലെ പ്രകനത്തിലൂടെയാണ് അവർ ശ്രദ്ധേയയായത്. പ്രൈംവൽ, സ്പൂക്ക്‌സ് എന്നീ ടെലിവിഷൻ സ
ഇന്ത്യക്കാരിയായ മാതാവിന്റെയും മൊറോക്കോക്കാരനായ പിതാവിന്റെയും മകളായി പിറന്ന് ബ്രിട്ടനിലെ അറിയപ്പെടുന്ന നടിയായിത്തീർന്ന അഭിനയപ്രതിഭയാണ് ലൈല റൗആസ്. 1971 ജൂൺ 22ന് ലണ്ടനിലെ സ്റ്റീപ്‌നെയിലാണ് അവർ ജനിച്ചത്. ഫുട്‌ബോളേർസ് വൈവ്‌സ്, ഹോൾബി സിറ്റി എന്നീ ചിത്രങ്ങളിലെ പ്രകനത്തിലൂടെയാണ് അവർ ശ്രദ്ധേയയായത്. പ്രൈംവൽ, സ്പൂക്ക്‌സ് എന്നീ ടെലിവിഷൻ സീരീസുകളിലും അവർ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇതിന് പുറമെ സ്ട്രിക്ട്‌ലി കം ഡാൻസിംഗിലെ ഒരു മത്സരാർത്ഥിയായും അവർ തിളങ്ങി.
1990കളിൽ ചാനൽ വിയിലെ വിജെയായി ലൈല ശ്രദ്ധിക്കപ്പെട്ടു. ഈ അവസരത്തിൽ തന്നെ ബാൻഡ് കളർ ബ്ലൈൻഡിന് വേണ്ടിയുള്ള ഒരു മ്യൂസിക്ക് വീഡിയോയിലും ലൈല അഭിനയിച്ചു. ചാനലിന്റെ ക്രിയേറ്റീവ് ഹെഡായ ഷാമിൻ ദേശായിയാരുന്നു ഇതിന്റെ സംവിധായകൻ. യുകെയിൽ തിരിച്ചെത്തിയ ശേഷം ഐടിവി1 സീരീസിലെ ഫുട്‌ബോളേർസ് വൈവ്‌സിൽ ബോളിവുഡ് നടി അംബർ ഗേറ്റ്‌സിനെ അവതരിപ്പിച്ചു. തുടർന്ന് ഐടിവി2 സ്പിൻ ഓഫ് സീരീസായ ഫുട്‌ബോളേർസ് വൈവ്‌സ്; എക്‌സ്ട്രാ ടൈമിൽ ആൽബെയ്റ്റ് ബ്രീഫ്‌ലൈ എന്ന കഥാപാത്രത്തെയും ലൈല അനശ്വരമാക്കി. തുടർന്ന് ബ്രിട്ടീഷ് സോപ്‌സ് ഫാമില അഫയേർസിലും ഹോളിഓക്‌സിലും അവർ ഭാഗഭാക്കായി.
ഐ ഡ്രീം, കാഷ്വാലിറ്റി, മീറ്റ് ദി മഗൂൺസ് എന്നീ സീരീസുകളുടെ എപ്പിസോഡുകളിലും അവർ അഭിനയിച്ചു. തുടർന്ന് മീരാ സ്യാലിനൊപ്പം അവർ വേഷമിട്ടു. സ്യാലിന്റെ നോവലായ ലൈഫ് ഈസ്ന്റ് ഹ ഹ ഹീ ഹീയുടെ ടെലിവിഷൻ അഡാപ്‌റ്റേഷനായിരുന്നു അത്. എഫ്എച്ച്എം 100 സെക്‌സിയസ്റ്റ് വുമൺ ഇൻ ദി വേൾഡ് 2004ലും എഫ്എച്ച്എം 100 സെക്‌സിയസ്റ്റ് വുമൺ ഇൻ ദി വേൾഡ് 2005ലും അവർക്ക് യഥാക്രമം 87ഉം 69ഉം റാങ്കുകൾ ലഭിച്ചിരുന്നു.
ലൈലയുടെ ആദ്യ ചിത്രമായ സിറ്റി ഓഫ് ഡ്രീംസ് പ്രൊഡ്യൂസ് ചെയ്തത് ഫെറോസ് നദിയാവാലയാണ്. ഇതിൽ ലിസ റേ, സയീദ് ജാഫ്‌റി എന്നിവർക്കൊപ്പമാണ് ലൈല അഭിനയിച്ചത്. അക്കാലത്ത് അവർ ഇന്ത്യയിലായിരുന്നു. ആ സമയത്ത് ചില ഇന്ത്യൻ ചിത്രങ്ങളിലും അവർ അഭിനയിച്ചിരുന്നു. ആദിത്യ ഭട്ടാചാര്യയുടെ ഇൻഡോഇറ്റാലിയൻ സിനിമയായ സെൻസോ യുണിക്കോ, ദേവ് ബെനഗലിന്റെ സ്പ്ലിറ്റ് വൈഡ് ഓപ്പൺ എന്നിവ അവിയിൽ ചിലതായിരുന്നു. 2000ത്തിലെ വിവാദചിത്രമായ ബാവൻഡറിൽ ലൈല അഭിനയിച്ചു. ജാഗ് മുൻദ്രയായിരുന്നു ഇത് സംവിധാനംചെയ്തത്. രാജസ്ഥാനിൽ നടന്ന ബലാത്സംഗത്തെക്കുറിച്ചുള്ള ചിത്രമായിരുന്നു ഇത്. 2002ലാണ് ലൈല ആദ്യ ഇംഗ്ലീഷ് പടത്തിൽ അഭിനയിച്ചത്. ദി ഫോർ ഫെതേർസ് എന്ന പേരിലുള്ള ഈ ചിത്രത്തിൽ ലൈലക്ക് ചെറിയ വേഷമായിരുന്നു. ഹീത്ത് ലെഡ്ഗറിനൊപ്പമായിരുന്നു ലൈല ഇതിൽ തിളങ്ങിയത്. 2004ൽ ദി ഹണ്ട് ഫീസ്റ്റിലും 2006ൽ ആദിത്യ രാജ് കപൂറിന്റെ ഡോണ്ട് സ്‌റ്റോപ്പ് ഡ്രീമിംഗിലും ലൈല വേഷമിട്ടു. ഇവർ അഭിനയിച്ച് ആദ്യത്തെ ഇന്റിപെന്റന്റ് ബ്രിട്ടീഷ് സിനിമയാണ് ഷൂട്ട് ഓൺ സൈറ്റ്. ബ്രിയാൻ കോക്‌സ്, ഓംപുരി, സാദി ഫ്രോസ്റ്റ്, എന്നിവരായിരുന്നു ഇതിലെ മറ്റ് താരങ്ങൾ. 2008ൽ ഫ്രീബേർഡ്, ന്യൂസിലാൻഡ് ഫണ്ട് ചെയ്ത ചിത്രമായ ആപ്രൺ സ്ട്രിംഗിലും അവർ വേഷമിട്ടു.
1990ൽ ലൈല ലണ്ടനിലെ ടവർ ഹാംലറ്റിലുള്ള അബ്ദ്സ്ലാം റൗആസിനെയാണ് ലൈല വിവാഹം ചെയ്തത്. എന്നാൽ 2003ൽ അവർ വേർപിരിഞ്ഞു. തുടർന്ന് അവർ നാസിൽ ഖാനൊപ്പം ജീവിക്കാനാരംഭിച്ചു. അവർ നിയമാനുസൃതം വിവാഹിരായിട്ടില്ല. ബിസിനസ്സ്മാനും മില്യണയറുമായ ഇദ്ദേഹം ആക്‌സെസ്സറി പീപ്പിൾ റീട്ടെയിൽ ചെയിനിന്റെയും ഏഷ്യൻ വുമൺ മാഗസിന്റെയും ഉടമയാണ്. എന്നാൽ ഖാനും ലൈലയും 2008ൽ വേർപിരിഞ്ഞു. ഇവർക്കൊരു മകളുണ്ട്. 2013ൽ ലൈല പ്രഫണൽ സ്‌നൂക്കർ പ്ലെയറായ റോണി ഓ സുള്ളിവനുമായി എൻഗേജ്ഡ് ആയി. 2012മുതൽ ഇവർ തമ്മിൽ ബന്ധമുണ്ടായിരുന്നു.