- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുതിയ നിയമത്തിലെ ആദ്യപണി സിപിഐഎം സംഘത്തിന്; വി. ശിവദാസൻ, എ.എം. ആരിഫ് ഉൾപ്പെടുന്ന സംഘത്തിന് ലക്ഷദ്വീപിൽ പ്രവേശിക്കാനാകില്ല; അനുമതി നിഷേധിച്ച് അഡ്‌മിനിസ്ട്രേറ്റർ; സംഘം സന്ദർശനം ആസുത്രണം ചെയ്തത് ജനകീയ പ്രതിഷേധം ശക്തമായതിന് പിന്നാലെ
തിരുവനന്തപുരം: ലക്ഷദ്വീപിലേക്ക മറ്റ് പ്രദേശങ്ങളിൽ നിന്നെത്തുന്നവർക്ക് അഡ്‌മിനിസ്‌ട്രേഷന്റെ അനുമതി വേണം എന്ന പുതിയ ഉത്തരവിൽ ആദ്യപണി സിപിഐഎം സംഘത്തിന്.വി. ശിവദാസൻ, എ.എം. ആരിഫ് എന്നിവരടങ്ങുന്ന സംഘം സന്ദർശനത്തിന് അനുമതി അപേക്ഷിച്ചിരുന്നു.എന്നാൽ അഡ്‌മിനിസ്‌ട്രേഷൻ ഇവരുടെ പ്രവേശനാനുമതി നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ദ്വീപിൽ സന്ദർശക വിലക്ക് ഏർപ്പെടുത്തി ഉത്തരവ് ഇറങ്ങിയത്.
നേരത്തെ ജനകീയ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് സിപിഐഎം സംഘം ദ്വീപ് ജനതയെ സന്ദർശിക്കാൻ അനുമതി തേടിയത്. എന്നാൽ അനുമതി നൽകാൻ ദ്വീപ് ഭരണകൂടം തയ്യാറായില്ല.അനുമതി നിഷേധിച്ച അഡ്‌മിനിസ്‌ട്രേഷന്റെ നടപടിക്കെതിരെ പ്രതിഷേധം നടത്തുമെന്നും യഥാർത്ഥ വസ്തുത ജനം അറിയുമെന്ന് ഭരണകൂടത്തിന് ആശങ്കയുണ്ടെന്ന് സിപിഐഎം മുതിർന്ന നേതാവ് എളമരം കരീം എംപി പ്രതികരിച്ചു.
അഡ്‌മിനിസ്‌ട്രേഷന്റെ നേതൃത്വത്തിൽ കർശന നടപടികളാണ് ലക്ഷദ്വീപിൽ നടപ്പാക്കുന്നത്. നിലവിൽ ദ്വിപിലുള്ള സന്ദർശകരോട് ഉടൻ തന്നെ ദ്വീപ് വിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.ഒപ്പം വിവാദങ്ങൾ ശക്തമായ പശ്ചാത്തലത്തിൽ അഡ്‌മിനിട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് ദ്വീപിലെത്തുമെന്നും സൂചനയുണ്ട്.അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ വ്യാപക പ്രതിഷേധമാണ് ദ്വീപിൽ ഉയരുന്നത്.കിൽത്താൻ ദ്വീപിൽ പ്രതിഷേധം നടത്തിയ കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായി.
ലക്ഷദ്വീപ് കളക്ടർ അസ്‌കറലിയുടെ കോലം കത്തിച്ച് പ്രതിഷേധം നടത്തിയ സംഭവത്തിലാണ് നാല് പേരെക്കൂടി അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിലുള്ളവരെ കണ്ടെത്തിയാണ് അറസ്റ്റ് ചെയ്യുന്നത്. പ്രതിഷേധം കാണാനെത്തിയവരെക്കൂടി പൊലീസ് പിടികൂടുകയാണെന്നാണ് അറസ്റ്റിലായവരുടെ ആരോപണം. നേരത്തെ അറസ്റ്റിലായ 23 പേരെ റിമാൻഡ് ചെയ്ത് കിൽത്താനിലെ ഓഡിറ്റോറിയത്തിൽ പാർപ്പിച്ചിരിക്കുകയാണ്. കോവിഡ് മാനദണ്ഡം പാലിച്ച് ഇവരെ താമസിപ്പിക്കാൻ സെല്ലുകളിൽ സൗകര്യമില്ലാത്തതിനാലാണ് നടപടി.
നേരത്തെ ദ്വീപിൽ ഇന്റർനെറ്റിന്റെ വേഗത കുറഞ്ഞതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ദ്വീപിൽ ഓൺലൈൻ ക്ലാസ് ആരംഭിക്കാനുള്ള നീക്കം പുരോഗമിക്കവെയാണ് ഇന്റർനെറ്റ് വേഗത കുറഞ്ഞതായി വിവരം ലഭിച്ചത്. വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ച് അദ്ധ്യാപകർ രംഗത്തുവന്നിട്ടുണ്ട്. ദ്വീപിൽ ഇന്റർനെറ്റ് വിച്ഛേദിക്കപ്പെടുമോയെന്ന ആശങ്ക നേരത്തെ മുതൽ നിലനിന്നിരുന്നു.
ഇന്നലെ കോൺഗ്രസ് എംപി ഹൈബി ഈഡനും ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ലക്ഷദ്വീപിൽ ഉടൻ ഇന്റർനെറ്റ് റദ്ദ് ചെയ്യാൻ സാധ്യതയുണ്ടെന്നും സൂക്ഷിക്കണമെന്നുമായിരുന്നു ഹൈബി ഫേസബുക്കിലൂടെ മുന്നറിയിപ്പ് നൽകിയത്.കോൺഗ്രസ് ദേശീയ നേതാക്കളും ദീപ് ജനതയ്ക്ക് പിന്തുണയുമായി രംഗത്തുവന്നിരുന്നു.
ലക്ഷദ്വീപിന് ഐക്യദാർഢ്യവുമായി ഭരണ പ്രതിപക്ഷ ഭേദമന്യേ നിയമസഭ നാളെ പ്രമേയം അവതരിപ്പിക്കും.മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക.
മറുനാടന് മലയാളി ബ്യൂറോ