- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്പലത്തിൽവച്ച് തല്ലു കിട്ടിയപ്പോൾ ആദ്യം ചമ്മി, പിന്നെ അഭിനയശേഷിക്കുള്ള അംഗീകരമല്ലേയെന്നു വിചാരിച്ചു ക്ഷമിച്ചു; ഹോട് ക്ലിപ് എന്ന പേരിൽ ഇപ്പോഴും എന്തൊക്കെയോ ഇന്റർനെറ്റിൽ കിട്ടും, പക്ഷേ ഗോസിപ്പ് ശ്രദ്ധിക്കാൻ താത്പര്യമില്ല; പരസ്പരത്തിലെ സ്മൃതി മനസു തുറക്കുന്നു
തിരുവനന്തപുരം: അമ്പലത്തിൽവച്ച് ലഭിച്ച തല്ല് തന്റെ അഭിനയശേഷിക്കുള്ള തെളിവുമാത്രമെന്നു കരുതുകയാണ് പരസ്പരം സീരിയയിലെ സ്മൃതിയെ അവതരിപ്പിക്കുന്ന ലക്ഷ്മി പ്രമോദ്. പരസ്പരത്തിലെ സ്മൃതയുടെ വില്ലത്തരങ്ങൾ സംപ്രേഷണം ചെയ്യുന്ന സമയത്തായിരുന്നു സംഭവം. അമ്പത്തിൽവച്ച് ഒരു ആന്റി അടുത്തുവന്ന് തല്ലുകയായിരുന്നു. പലരും കണ്ടു. ചമ്മലുമായി. പക്ഷേ സാരമില്ലെന്നു കരുതി. നന്നായി അഭിനയിച്ചതുകൊണ്ടല്ലേ തല്ലാൻ തോന്നിയതെന്നു വിചാരിച്ചു. എയർഹോസ്റ്റസാകാനാണ് കൊതിച്ചതെങ്കിലും നടിയായി മാറുകയായിരുന്നുവെന്ന് ലക്ഷ്മി രാഷ്ട്രദീപികയോടു പറഞ്ഞു. എയർ ഹോസ്റ്റസാകണമെന്ന മോഹം ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല. ഇനിയും സമയം ഉണ്ട്. ഡിഗ്രി എടുത്തുകഴിഞ്ഞു നോക്കാം. കൊല്ലം അയത്തല സ്വദേശിയായ ലക്ഷ്മി തന്റെ കുടുംബവിശേഷങ്ങളും സ്വപ്‌നങ്ങളുമെല്ലാം കൂട്ടത്തിൽ പങ്കുവച്ചു. എട്ടാം ക്ലാസുമുതൽ തുടങ്ങിയ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. കാമുകനെ സ്‌കൂളിൽനിന്ന് പറഞ്ഞുവിട്ടെങ്കിലും ഫേസ്‌ബുക്കിലൂടെ ബന്ധം തുടർന്നു. പിന്നീട് ആരും അറിയാതെ രജിസ്റ്റർ വിവാഹം കഴിക്കുകയായിരു
തിരുവനന്തപുരം: അമ്പലത്തിൽവച്ച് ലഭിച്ച തല്ല് തന്റെ അഭിനയശേഷിക്കുള്ള തെളിവുമാത്രമെന്നു കരുതുകയാണ് പരസ്പരം സീരിയയിലെ സ്മൃതിയെ അവതരിപ്പിക്കുന്ന ലക്ഷ്മി പ്രമോദ്. പരസ്പരത്തിലെ സ്മൃതയുടെ വില്ലത്തരങ്ങൾ സംപ്രേഷണം ചെയ്യുന്ന സമയത്തായിരുന്നു സംഭവം. അമ്പത്തിൽവച്ച് ഒരു ആന്റി അടുത്തുവന്ന് തല്ലുകയായിരുന്നു. പലരും കണ്ടു. ചമ്മലുമായി. പക്ഷേ സാരമില്ലെന്നു കരുതി. നന്നായി അഭിനയിച്ചതുകൊണ്ടല്ലേ തല്ലാൻ തോന്നിയതെന്നു വിചാരിച്ചു.
എയർഹോസ്റ്റസാകാനാണ് കൊതിച്ചതെങ്കിലും നടിയായി മാറുകയായിരുന്നുവെന്ന് ലക്ഷ്മി രാഷ്ട്രദീപികയോടു പറഞ്ഞു. എയർ ഹോസ്റ്റസാകണമെന്ന മോഹം ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല. ഇനിയും സമയം ഉണ്ട്. ഡിഗ്രി എടുത്തുകഴിഞ്ഞു നോക്കാം. കൊല്ലം അയത്തല സ്വദേശിയായ ലക്ഷ്മി തന്റെ കുടുംബവിശേഷങ്ങളും സ്വപ്‌നങ്ങളുമെല്ലാം കൂട്ടത്തിൽ പങ്കുവച്ചു.
എട്ടാം ക്ലാസുമുതൽ തുടങ്ങിയ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. കാമുകനെ സ്‌കൂളിൽനിന്ന് പറഞ്ഞുവിട്ടെങ്കിലും ഫേസ്‌ബുക്കിലൂടെ ബന്ധം തുടർന്നു. പിന്നീട് ആരും അറിയാതെ രജിസ്റ്റർ വിവാഹം കഴിക്കുകയായിരുന്നു. എന്നാലും മാസങ്ങളോളം രണ്ടുപേരും അവരവരുടെ വീടുകളിൽ തന്നെയാണു താമസിച്ചത്. ആരും ഒന്നും അറിഞ്ഞില്ല. പിന്നീട് വീട്ടിൽ പറഞ്ഞു. ഒടുക്കം രണ്ടു പേരുടെയും മതാചാരപ്രകാരം വിവാഹം നടത്തി. വിവാഹശേഷം അഭിനയിക്കാൻ വിടുമെന്നു കരുതിയില്ല. വീട്ടിൽ ഉപ്പയും ഉമ്മയും ഭർത്താവും നല്ല സപ്പോർട്ടാണ്.
ഗോസിപ്പിന് താൻ വലിയ പ്രധാന്യം കൊടുക്കുന്നില്ലെന്നും ലക്ഷ്മി വ്യക്തമാക്കി. ഗോസിപ്പ് തുടക്കം മുതലുണ്ട്. ഫേസ്‌ബുക്കിൽ തട്ടിപ്പിന് ഇരയാകുന്ന പെൺകുട്ടികളുടെ കഥ പറഞ്ഞ അനാമിക എന്ന ഷോർട്ട് ഫിലിമിൽ ഷർട്ട് അഴിക്കുന്ന രംഗമുണ്ടായിരുന്നു. പിറകുവശമാണ് കാണിച്ചത്. പ്രശസ്തിക്കുവേണ്ടി കൊച്ചിക്കാരി സ്വന്തം ശരീരം തുറന്നുകാണിച്ചുവെന്ന തലക്കെട്ടിലാണ് ഗോസിപ്പ് പ്രചരിച്ചത്. ഭർത്താവ് പറഞ്ഞാണ് ഞാൻ വാർത്ത അറിഞ്ഞത്. ഷൂട്ട് ചെയ്യുന്നതിനു മുമ്പേ ഭർത്താവിന്റെ സമ്മതം വാങ്ങിയിരുന്നു. ഇപ്പോഴും ഹോട്ട് ക്ലിപ്‌സ് എന്നപേരിൽ ഇന്റർനെറ്റിൽ എന്തൊക്കെയോ കിടക്കുന്നുണ്ട്. പക്ഷേ ഐ ഡോൺഡ് കെയർ -ലക്ഷ്മി തന്റെ നയം വ്യക്തമാക്കുന്നു.