- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിന്റെ ഭാഗത്തു നിന്നുമുണ്ടായ ആ നടപടി എന്ന ഭയങ്കരമായി നോവിച്ചു; പിന്നെ ഒരു പാടുവട്ടം സ്വയം ചോദിച്ചു, ഞാൻ ഭാഗ്യമില്ലാത്തവളാണോ? അന്ന് ദിലീപ് ചെയ്തത് മറക്കാൻ കഴിയില്ല: ജയിലിൽ കഴിയുന്ന നടനെതിരെ ലക്ഷ്മി രാമകൃഷ്ണൻ
കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുകയാണ് നടൻ ദിലീപ്. ഇതോടെ അതുവരെ താരത്തിനെതിരെ ഒരക്ഷവരും പറയാതിരുന്ന പലരും ആരോപണങ്ങളുമായി രംഗത്തെത്തി. ഇക്കൂട്ടത്തിൽ ഒടുവിൽ ദിലീപിനെതിരെ എത്തിയത് നടി ലക്ഷ്മി രാമകൃഷ്ണനാണ്. ദിലീപ് തന്നോട് ചെയ്തത് അത്രപെട്ടെന്ന് മറക്കാൻ കഴിയില്ലെന്നാണ് ഒരു അഭിമുഖത്തിൽ ലക്ഷ്മി രാമകൃഷ്ണൻ പറയുന്നത്. ജേക്കബിന്റെ സ്വർഗരാജ്യത്തിൽ നിവിൻ പോളിയുടെ അമ്മവേഷം അവതരിപ്പിച്ച നടിയാണ് ലക്ഷ്മി. ദിലീപ് നായകനായ കൊൽക്കത്ത ന്യൂസിൽ നിന്ന് തന്നെ ഒഴിവാക്കിയത് ദിലീപിന്റെ ഇടപെടൽ മൂലമാണെന്ന ആരോപണമാണ് ലക്ഷ്മിക്കുള്ളത്. എട്ടുവർഷം മുൻപ നടന്ന ഈഈ സംഭവത്തെ കുരിച്ച് ലക്ഷ്മി പറഞ്ഞത് ഇങ്ങനെ: കൊൽക്കത്ത ന്യൂസിൽ നിന്ന് ഒഴിവാക്കിയ വിവരം അണിയറ പ്രവർത്തകരിൽ ഒരാളാണ് അറിയിച്ചത്. ആ ഒഴിവാക്കൽ എന്നെ ഭയങ്കരമായി നോവിച്ചു. പിന്നെ ഒരു പാടുവട്ടം സ്വയം ചോദിച്ചു. ഞാൻ ഭാഗ്യമില്ലാത്തവളാണോ? വർഷങ്ങളായുള്ള ഈ ചോദ്യത്തിന് കഴിഞ്ഞ വർഷമാണ് ഉത്തരം ലഭിച്ചത്. അല്ല, ഞാൻ ഭാഗ്യമില്ലാത്തവളല്ല. ജേക്കബിന്
കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുകയാണ് നടൻ ദിലീപ്. ഇതോടെ അതുവരെ താരത്തിനെതിരെ ഒരക്ഷവരും പറയാതിരുന്ന പലരും ആരോപണങ്ങളുമായി രംഗത്തെത്തി. ഇക്കൂട്ടത്തിൽ ഒടുവിൽ ദിലീപിനെതിരെ എത്തിയത് നടി ലക്ഷ്മി രാമകൃഷ്ണനാണ്. ദിലീപ് തന്നോട് ചെയ്തത് അത്രപെട്ടെന്ന് മറക്കാൻ കഴിയില്ലെന്നാണ് ഒരു അഭിമുഖത്തിൽ ലക്ഷ്മി രാമകൃഷ്ണൻ പറയുന്നത്. ജേക്കബിന്റെ സ്വർഗരാജ്യത്തിൽ നിവിൻ പോളിയുടെ അമ്മവേഷം അവതരിപ്പിച്ച നടിയാണ് ലക്ഷ്മി.
ദിലീപ് നായകനായ കൊൽക്കത്ത ന്യൂസിൽ നിന്ന് തന്നെ ഒഴിവാക്കിയത് ദിലീപിന്റെ ഇടപെടൽ മൂലമാണെന്ന ആരോപണമാണ് ലക്ഷ്മിക്കുള്ളത്. എട്ടുവർഷം മുൻപ നടന്ന ഈഈ സംഭവത്തെ കുരിച്ച് ലക്ഷ്മി പറഞ്ഞത് ഇങ്ങനെ: കൊൽക്കത്ത ന്യൂസിൽ നിന്ന് ഒഴിവാക്കിയ വിവരം അണിയറ പ്രവർത്തകരിൽ ഒരാളാണ് അറിയിച്ചത്. ആ ഒഴിവാക്കൽ എന്നെ ഭയങ്കരമായി നോവിച്ചു. പിന്നെ ഒരു പാടുവട്ടം സ്വയം ചോദിച്ചു. ഞാൻ ഭാഗ്യമില്ലാത്തവളാണോ? വർഷങ്ങളായുള്ള ഈ ചോദ്യത്തിന് കഴിഞ്ഞ വർഷമാണ് ഉത്തരം ലഭിച്ചത്. അല്ല, ഞാൻ ഭാഗ്യമില്ലാത്തവളല്ല. ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിന്റെ വിജയം അതിന്റെ തെളിവാണ്.' ലക്ഷ്മി പറയുന്നു.
ഷൂട്ടിംഗിന് ഒരുമാസം മുമ്പ് എന്നോട് റോളിനെക്കുറിച്ച് പറഞ്ഞിരുന്നു. എന്റെ നല്ല സുഹൃത്തുക്കളിലൊരാളായിരുന്നു ചിത്രത്തിലെ പ്രധാനി. എന്നെ വിളിച്ച് ഒരു ക്യാരക്ടറുണ്ട്. ലക്ഷ്മി തന്നെ അത് ചെയ്യണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ഡേറ്റും കൊടുത്തു. എന്നാൽ ഷൂട്ടിങ് തുടങ്ങാറായിട്ടും യാതൊരു വിവരവും അറിയാത്തതുകൊണ്ട് ഞാൻ വിളിച്ചു ചോദിച്ചു. അപ്പോൾ അദ്ദേഹം ഉരുണ്ട് കളിക്കുകായിരുന്നു.
കഥാപാത്രത്തിന് വലിയ പ്രാധാന്യമില്ലാത്തതിനാൽ ലക്ഷ്മിയെ ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതി എന്ന് പറഞ്ഞു. പക്ഷേ പിന്നീട് ഞാൻ തിരക്കിയപ്പോൾ അറിഞ്ഞു ഞാൻ മലയാളത്തിൽ അഭിനയിച്ച സിനിമകളെല്ലാം പരാജയങ്ങളായതിനാൽ എന്നെ ഒഴിവാക്കുവാൻ അതിലെ നായകൻ തന്നെ ആവശ്യപ്പെട്ടെന്ന്. വലിയ വിഷമമുണ്ടായ സന്ദർഭമാണത്. അങ്ങനെ മറക്കാൻ പറ്റിയ ഒന്നല്ല അയാൾ എന്നോട് ചെയ്തതെന്നും ലക്ഷ്മി പറയുന്നു.
പക്ഷേ ഇപ്പോൾ താൻ ഹാപ്പിയാണെന്നും ജേക്കബിന്റെ സ്വർഗരാജ്യത്തിലൂടെ തനിക്ക് മലയാളത്തിൽ ആദ്യ ഹിറ്റ് ലഭിച്ചതായും ലക്ഷ്മി പറയുന്നു. ചിത്രത്തിൽ രൺജിപ്പണിക്കർ അവതരിപ്പിച്ച ജേക്കബ്ബ് സക്കറിയയുടെ ഭാര്യയും, നിവിൻ പോളിയുൾപ്പെടെ നാല് മക്കളുടെ അമ്മയുമായ ഷേർളി എന്ന കഥാപാത്രത്തെയാണ് ലക്ഷ്മി അവതരിപ്പിച്ചത്.