കണ്ണൂർ: പെരുമ്പടവ് ടൗണിന് സമീപം സ്വന്തം വീട്ടിൽ വിമുക്തഭടൻ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെരിങ്ങോം പൊലീസ് അന്വേഷണമാരംഭിച്ചു. സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും പെരിങ്ങോം സിഐ അറിയിച്ചു. ആത്മഹത്യയാണോ കൊലപാതകമാണോയെന്നു തുടർ അന്വേഷണത്തിൽ മാത്രമേ വ്യക്തമാവുകയുള്ളുവെന്നാണ് പൊലിസിന്റെ വിശദീകരണം.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശു പതി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കപ്പൂര് കെ.ഡി ഫ്രാൻസിസ് എന്ന (ലാൽ 48) നെയാണ് ഞായറാഴ്‌ച്ച രാവിലെ ആറു മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിൽ കഴുത്തു മുറിച്ച നിലയിലായിരുന്നു ഇദ്ദേഹത്തെ കണ്ടെത്തിയത് കഴുത്തറ്റ നിലയിലായിരുന്നു മൃതദേഹം. കുടുംബവഴക്ക് മരണത്തിലെക്ക് നയിച്ചതായാണ് സൂചന. അതേസമയം ലാലിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കളും നാട്ടുകാരും രംഗത്തുവന്നിട്ടുണ്ട്. ഇവർ പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.

വിവരമറിഞ്ഞ് വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്. മുറിയിൽ ചോര വാർന്നൊഴുകിയ നിലയിലാണ്. ഡോഗ് സ്‌ക്വാഡും പരിശോധന യാരംഭിച്ചിട്ടുണ്ട്. ലാലിന്റെ മരണം ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ പ്രതികരിക്കാൻ കഴിയുകയുള്ളുവെന്ന് പെരിങ്ങോം പൊലീസ് ഇൻസ്‌പെക്ടർ പറഞ്ഞു.

പ്രിൻസിയാണ് ഫ്രാൻസിസിന്റെ ഭാര്യ. മക്കൾ: വിദ്യാർത്ഥികളായ അലൻ , അൽ ജോ. സൈന്യത്തിൽ നിന്നും വിരമിച്ചതിനു ശേഷം കഴിഞ്ഞ കുറെക്കാലമായി ഫ്രാൻസിസ് നാട്ടിൽ തന്നെയാണ്. കൊലപാതക വിവരമറിഞ്ഞ് നുറുകണക്കിനാളുകൾ പ്രദേശത്ത് എത്തിയിരുന്നു സംഭവം നടന്ന വീട് പൊലീസ് കസ്റ്റഡിയിലാണ്.