ന്മനാൽ കൺജസ്ടട് സിനടിക് ഹാർട്ട് ഡിസീസ് എന്ന ഹൃദയ സംബന്ധമായ തകരാര് കൂടാതെ മറ്റ് ഒട്ടനവധി രോഗങ്ങളും ബാധിച്ച കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കു പറപ്പ നിവാസി മുഹമ്മദ് റിയാസിന്റെ മകൻ ഷഹാൻ അബ്ദുള്ള എന്ന എട്ടു വയസ്സുകാരന്റെ തുടർചികിത്സയ്ക്കായി ബഹ്റൈൻ ലാൽകെയേഴ്‌സ്.

ലാൽ കെയെർസ് ബഹ്റൈൻ നടത്തുന്ന പ്രതിമാസ ജീവകാരുണൃ പ്രവർത്തനങ്ങളുടെ ഭാഗമായി സമാഹരിച്ച ചികിത്സാധനസഹായം ഷഹാൻ അബ്ദുള്ളയുടെ പിതാവ് ബഹ്റൈൻ പ്രവാസിയായ മുഹമ്മദ് റിയാസിന് ലാൽ കെയെർസ് എക്‌സിക്യുട്ടിവ് അംഗം ജസ്റ്റിൻ ഡേവിസ് കൈമാറി. മറ്റു ഭാരവാഹികൾ ആയ ജഗത് കൃഷ്ണകുമാർ, എഫ് എം ഫൈസൽ, ഷൈജു കാമ്പറത്, സുബിൻ സുരേന്ദ്രൻ, ടിറ്റോ ഡേവിസ്, അനു കമൽ, അജി ചാക്കോ, രതീഷ്, പ്രശാന്ത്, തോമസ് ഫിലിപ്പ് എന്നിവർ പങ്കെടുത്തു.

കഴിഞ്ഞ എട്ടു വർഷമായി വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന കുട്ടി ഇപ്പോൾ സാമ്പത്തിക പരിമിതികൾ കാരണം തുടർ ചികിത്സ നടത്താനാകാത്ത വിധം കിടപ്പിലാണ്. ശ്വാസകോശത്തിലേക്കുള്ള ഒരു വാൽവ് ചുരുങ്ങിപ്പോയതു കാരണം സ്വന്തമായി ശ്വസിക്കാൻ പോലുമാവാതെ, വാടകക്കെടുക്കുന്ന ഓക്‌സിജൻ സിലിണ്ടറിനെ ആശ്രയിച്ചു കഴിയുകയാണ് ഷഹാൻ അബ്ദുള്ള. ബലൂൺ സർജറിയും ഹൃദയ സംബന്ധമായ മറ്റൊരു സർജറിയും ഘട്ടം ഘട്ടമായി ചെയ്താൽ കുട്ടി സാധാരണ മനുഷൃ ജീവിത്തിലേക്ക് തീർച്ചയായും തിരിച്ചെത്തും എന്ന ഡോക്ടർമാറുടെ വാക്കുകളുടെ പ്രതൃാശയിലാണ് പാവം കുടുംബം.

ബഹ്രൈനിലെ, അദ്‌ലിയയിലെ ഒരു ശീഷ കടയിൽ ജോലിക്കാരനായ മുഹമ്മദ് റിയാസിന്റെ വരുമാനം ലോണെടുത്ത തുകയുടെ പലിശ പോലും അടക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. സ്വന്തം കുരുന്നിന്റെ ജീവൻ നിലനിർത്താൻ ലോൺ എടുത്തതിന്റെ പേരിൽ ആകെയുള്ള കിടപ്പാടവും ഇപ്പോൾ ജപ്തി ഭീഷണിയിലാണ്. ജപ്തി നോട്ടീസ് വന്ന വീടും ശ്വാസോച്ഛാസത്തിന് പോലും ശക്തിയില്ലാത്ത ഹൃദയ രോഗിയായ ഒരു കുരുന്നും വിദൃാർത്ഥികളായ ഒരു മകനും, ഒരു മകളുമായി ജീവിത പാന്ഥാവിൽ മകനെ ചികിൽസിക്കാനും കുടുംബത്തിന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനും ആരോട് സഹായം അഭൃർത്ഥിക്കണമെന്നറിയാതെ വഴി മുട്ടി നിൽക്കുന്ന ഒരു പാവം പ്രവാസി ഇവിടുത്തെ നല്ലവരായ എല്ലാ മനുഷൃരുടേയും, സംഘടനകളുടേയും കനിവ് തേടുന്നു.

നേരിട്ട് അന്വേഷിച്ചാൽ ഈ കുടുംബത്തിന്റെ ജീവിത സാഹചരൃങ്ങളുടെ പരിതാപകരമായ അവസ്ഥ മനസിലാകും. ഈ കുരുന്നിന്റെ ജീവൻ നിലനിർത്താനും ഒരു കുടുംബത്തെ ദുരിതകയത്തിൽ നിന്നും രക്ഷിക്കാനും സഹായമെത്തിക്കാൻ താൽപരൃമുള്ളവർക്കായി കുട്ടിയുടെ മാതാവിന്റെ പേരിലുള്ള കേരള ഗ്രാമീൺ ബാങ്ക്, പാറപ്പ ബ്രാഞ്ചിലെ അക്കൗന്റ് വിശദാംശങ്ങൾ ചേർക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് പിതാവ് മുഹമ്മദ് റിയാസിനെയോ (+973-36236237) മാതാവ് റുക്കിയയെയോ (+91-9605983415) ബന്ധപ്പെടാവുന്നതാണ്.