- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മൂട്ടിയുടെ പിന്തുണ പ്രശ്നം വീണ്ടും ആളിക്കത്തിക്കാനോ? പാർട്ടി ചാനലുകളിലൂടെ എന്തുകൊണ്ടു നേരത്തേ ഇടപെട്ടില്ല; സോഷ്യൽ മീഡിയകളിൽ മമ്മൂട്ടിക്കെതിരേ മോഹൻലാൽ ഫാൻസ്
തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിൽ അവതരിപ്പിച്ച ലാലിസം ബാൻഡുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കണമെന്ന മമ്മൂട്ടിയുടെ അഭ്യർത്ഥന മോഹൻ ലാലിനെതിരേ പ്രശ്‌നങ്ങൾ വീണ്ടും ആളിക്കത്തിക്കാനെന്ന് ആരോപണം. ഇതേച്ചൊല്ലി മോഹൻലാൽ ഫാൻസും മമ്മൂട്ടി ഫാൻസും തമ്മിൽ സോഷ്യൽ മീഡിയയിലൂടെ പരസ്പരം ചെളിവാരിയെറിയാൻ തുടങ്ങി. പ്രാഞ്ചിയേ
തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിൽ അവതരിപ്പിച്ച ലാലിസം ബാൻഡുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കണമെന്ന മമ്മൂട്ടിയുടെ അഭ്യർത്ഥന മോഹൻ ലാലിനെതിരേ പ്രശ്‌നങ്ങൾ വീണ്ടും ആളിക്കത്തിക്കാനെന്ന് ആരോപണം. ഇതേച്ചൊല്ലി മോഹൻലാൽ ഫാൻസും മമ്മൂട്ടി ഫാൻസും തമ്മിൽ സോഷ്യൽ മീഡിയയിലൂടെ പരസ്പരം ചെളിവാരിയെറിയാൻ തുടങ്ങി.
പ്രാഞ്ചിയേട്ടനിലെ മമ്മൂട്ടിയായി മോഹൻലാലിനെയും സിദ്ധിക്കായി മമ്മൂട്ടിയെയും ചിത്രീകരിച്ചാണ് പലരും വാക്‌പോര് നടത്തുന്നത്. മോഹൻലാലിനു കിട്ടുന്ന ഓരോ പണിയിലും സന്തോഷിക്കുന്നയാളാണ് മമ്മൂട്ടിയെന്നാണ് മോഹൻലാൽ ഫാൻസിന്റെ വിശദീകരണം. ഇതിനായാണ് ഇന്നലെ തൃപ്പൂണിത്തുറയിൽ മാദ്ധ്യമപ്രവർത്തകരെ കണ്ടതെന്നും ഇവർ അവകാശപ്പെടുന്നു. ഇതിനാലാണ് മമ്മൂട്ടി രണ്ടു മിനിട്ട് കൊണ്ടുവാർത്താസമ്മേളനം അവസാനിപ്പിച്ചതും മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കായി കാത്തുനിൽക്കാതെ എഴുന്നേറ്റുപോയതും.
ലാലിസത്തെക്കുറിച്ചുള്ള വിവാദം ഗെയിംസ് ഉദ്ഘാടനത്തിനുമുൻപു തന്നെ ഉയർന്നു വന്നതാണ്. അന്നുമുതൽ ഇതേക്കുറിച്ചുള്ള വാർത്ത കൈരളി, പീപ്പിൾ ടിവികൾ നിരന്തരം നൽകുകയും ചെയ്തു. എന്നിട്ട് ഫേസ് ബുക്കിൽ പോലും ഒരു പിന്തുണ നൽകാത്ത മമ്മൂട്ടി വാർത്താസമ്മേളനം വിളിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം.
മോഹൻലാലിനെ ഏറ്റവും അധികം തേജോവധം ചെയ്തത് മമ്മൂട്ടി ചെയർമാനായ കൈരളി, പീപ്പിൾ ടിവി ചാനലുകളാണ്. ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ ചർച്ചകൾ നടത്തിയതും അവർതന്നെയാണ്. തന്റെ അഭിപ്രായം ഈ ചാനൽ ചർച്ചകളിലൂടെ ഫോണിൽ കൂടിയെങ്കിലും പറയാനോ ചർച്ചകൾ അവസാനിപ്പിക്കണമെന്ന് സഹപ്രവർത്തകരോട് ആവശ്യപ്പെടാനോ തയാറാകാത്ത മമ്മൂട്ടി ഇന്നലെ നടത്തിയ പിന്തുണ മോഹൻലാലിനെ അനുകൂലിക്കുന്നവരുടെ ഇടയിൽ വലിയ വിമർശനമാണുയർത്തിയിട്ടുള്ളത്.
കൈരളി, പീപ്പിൾ ചാനലുകളിൽ അമൃതാനന്ദമയിയെ അപകീർത്തിപ്പെടുത്തുന്ന വാർത്ത ജോൺ ബ്രിട്ടാസ് നൽകിയപ്പോൾ മമ്മൂട്ടി ഇടപെട്ടിട്ടാണ് അവ പിൻവലിച്ചത്. പിന്നീട് അമൃതാനന്ദമയിയെക്കുറിച്ചുള്ള വാർത്തകൾക്ക് നിയന്തണമേർപ്പെടുത്തിയതും മമ്മൂട്ടിയുടെ അഭ്യർത്ഥന പ്രകാരമാണ്. ഇത്തവണത്തെ അമൃതാ ടിവിയുടെ പുരസ്‌കാരം നൽകിയതിനു പാരിതോഷികമായാണ് മമ്മൂട്ടി ഈ കാര്യങ്ങളിൽ ഇടപെട്ടതെന്നാണ് പറയുന്നത്. എന്നാൽ ഇത്തരത്തിലൊരു ഇടപെടൽ മോഹൻലാലിന്റെ വിഷയത്തിൽ ഉണ്ടായില്ലെന്നാണ് ഇപ്പോൾ മോഹൻ ലാൽ ഫാൻസുകാർ ആരോപിക്കുന്നത്.
സോഷ്യൽ മീഡിയകളിൽ ലാലിസത്തിനെതിരെ പ്രചാരണം തുടങ്ങി വച്ചതും ആഘോഷമാക്കിയതും മമ്മൂട്ടിക്ക് വളരെ വേണ്ടപ്പെട്ട ആളായിരുന്നു എന്നാണ് മറ്റൊരു പ്രചരിക്കുന്നത്. മമ്മൂട്ടിയുടെ ഓൺലൈൻ പ്രൊമോഷൻ ജോലികൾ ചെയ്യുന്ന വ്യക്തയാണത്രെ അത്. മോഹൻലാൽ ആരാധകരും ഇതിനെ പിന്തുണക്കുന്നുണ്ട്. പണ്ട് മോഹൻലാലിന്റെ വെബ്‌സൈറ്റ് പാക് ഹാക്കർമാർ ഹാക്ക് ചെയ്തപ്പോൾ തിരിച്ച് പണികൊടുത്ത ചില സൈബർ വിദഗ്ധന്മാർ ആണത്രെ ഈ വിവരം പുറത്ത് വിട്ടത്. ഇയാളുടെ ഐപി അഡ്രസ് അടക്കം കണ്ടെത്തി എന്നൊക്കെയാണ് പറയുന്നത്.
സംഭവത്തിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെ പോലുള്ളവരും ഇടപെട്ടുവെന്നാണ് അണിയറ സംസാരം. ഓൺലൈൻ പ്രൊമോഷൻ ചെയ്യുന്ന കക്ഷിയെ മമ്മൂട്ടി തന്നെ ഇടപെട്ട് തടയണം എന്നും ആവശ്യപ്പെട്ടിരുന്നത്രെ. എന്തായാലും ഇത്തരം ഒരു സംശയത്തെ വെറുതെ തള്ളിക്കളയാൻ കഴിയില്ലെന്നാണ് ചിലരെങ്കിലും പറയുന്നത്. മോഹൻലാലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച പത്രസമ്മേളനത്തിൽ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ മമ്മൂട്ടി തയ്യാറായതും ഇല്ല. ഒരു പത്രക്കുറിപ്പിൽ ഒതുക്കാവുന്ന കാര്യം പത്രസമ്മേളനം വിളിച്ച് പറയേണ്ട കാര്യമുണ്ടായിരുന്നോ എന്നും ചോദ്യം ഉരുന്നുണ്ട്.