കൊല്ലം: മാധ്യമ പ്രവർത്തകനും ന്യൂസ് 18 കേരളയിലെ അവതാരകനുമായ എസ് ലല്ലുവിന്റെ അച്ഛൻ കൊല്ലം പരവൂർ കോട്ടപ്പുറം അഞ്ചു കല്ലുംമൂട് വീട്ടിൽ ജി.ശശിധരൻ പിള്ള (78) അന്തരിച്ചു. എൻ എസ് എസ് കുന്നത്തുർ താലുക്ക് യൂണിയൻ സെക്രട്ടറിയായിരുന്നു ശശിധരൻ പിള്ള. ശശിധരൻ പിള്ളയ്ക്ക് ആദരാജ്ഞലി അർപ്പിക്കാൻ നിരവധി പേരാണ് എത്തുന്നത്.

ഇന്ത്യാവിഷനിലൂടെയാണ് ലല്ലു മാധ്യമ പ്രവർത്തനം തുടങ്ങിയത്. ഏഷ്യാനെറ്റിലെ ചിത്രം വിചിത്രമാണ് ശ്രദ്ധേയനാക്കിയത്. ഏഷ്യാനെറ്റ് ന്യൂസിൽ നിന്നാണ് ന്യൂസ് 18 കേരളയിൽ എത്തിയത്.