മോഹൻലാലിനെ അവതാരകനാക്കി അമൃതാ ടിവി ഒരുക്കുന്ന പരിപാടിയാണ് ലാൽ സലാം. ലാലേട്ടന്റെ ഒന്നര പതിറ്റാണ്ട് നീണ്ടു നിൽക്കുന്ന സിനിമാ ജീവിതത്തിലെ സംഭവങ്ങൾ അവതരിപ്പിക്കുന്നതാണ് ലാൽ സലാം എന്ന പരിപാടി. ലാലിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളുമാണ് പരിപാടിയിൽ അതിഥികളായി എത്തി നടനൊപ്പമുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുന്നത്.

ഇങ്ങനെ ലാലിനൊപ്പമുള്ള അനുഭവം പങ്കുവെയ്ക്കാനാണ് നടനും മിമിക്രി കലാകാരനും അവതാരകനുമായ രമേശ് പിഷാരടി എത്തിയത്. പരിപാടി കണ്ടവരെയൊക്കെ ചിരിപ്പിച്ചെങ്കിലും പിഷാരടിയുടെ തന്തയ്ക്ക് വിളിക്കുന്ന തരത്തിലുള്ള ഒരു ഉത്തരവും മോഹൻലാൽ നൽകിയതാണ് പിഷാരടിക്ക് ഫീൽ ചെയ്തത്.

പരിപാടിയിൽ എത്തിയ പിഷാരടി ലാലേട്ടനോട് പറഞ്ഞ ഗെയിം ആണ് അവസാന്തം തന്തയ്ക്ക് വിളിയിൽ എത്തി നിന്നത്. സംഭവം ഇങ്ങനെയാണ് മോഹൻലാൽ അഭിനയിച്ച ഏതെങ്കിലും ചിത്രത്തിന്റെ മ്യൂസിക് പ്ലേ ചെയ്യും. ആ സിനിമ ഏതാണെന്ന് മോഹൻലാൽ തിരിച്ചറിഞ്ഞാൽ, ആ ചിത്രത്തിലെ ഏതെങ്കിലും ഡയലോഗ് ബന്ധിപ്പിച്ച് പിഷാരടി ചോദ്യം ചോദിക്കും. ഇതാണ് പിഷാരടി മോഹൻലാലിന് വച്ച ഗെയിം.

കെ മധു സംവിധാനം ചെയ്ത അധിപൻ എന്ന ചിത്രത്തിലെ ഡയലോഗ് ആയിരുന്നു മോഹൻലാലിനോട് പിഷാരടി ചോദിച്ചത്. ചിത്രത്തിൽ മോഹൻലാൽ ദൂരദർശൻ കേന്ദ്രത്തിലേക്ക് വിളിച്ച് തന്തയ്ക്ക് പറയുന്ന ഒരു രംഗമുണ്ട്. താനാര എന്ന് ചോദിക്കുമ്പോൾ നിന്റെ തന്ത എന്ന് പറയുന്നതാണ് സംഭാഷണം. രമേഷ് പിഷാരടി ചോദ്യം ചോദിച്ചപ്പോൾ ലാൽ ശരിക്കും പിഷാരടിയുടെ തന്തയ്ക്ക് വിളിച്ചു. പിഷാരടിക്ക് ഫീൽ ചെയ്തു ഇത്രയും കടുപ്പത്തിലല്ലോ ചേട്ടാ, ചേട്ടൻ സിനിമയിൽ പറഞ്ഞത്.. എനിക്ക് അത് ചെറുതായി ഫീൽ ചെയ്തു എന്നായിരുന്നു പിഷാരടിയുടെ പ്രതികരണം. എന്നാൽ അങ്ങനെ ഞാൻ മനസ്സിൽ പോലും വിചാരിച്ചിട്ടില്ല എന്ന് മോഹൻലാൽ വ്യക്തമാക്കി.

എന്നാൽ താൻ ഒരിക്കലും ആരുടെയും അച്ഛന് വിളിക്കില്ല. അച്ഛനെയും അമ്മയെയും ഏറ്റവും ബഹുമാനിക്കുന്ന ആളാണ് ഞാൻ. സിനിമയിൽ അങ്ങനെ ഒരാളുടെ തന്തയ്ക്ക് വിളിക്കുന്നത് തന്നെ വളരെ സങ്കടമുണ്ട്. പക്ഷെ നമ്മുടെ തന്തയ്ക്ക് ആരും വിളിക്കാതിരിക്കാനാണ് ഏറ്റവും സൂക്ഷിക്കേണ്ടത് എന്ന് മോഹൻലാൽ പറഞ്ഞു. തന്റെ അച്ഛൻ വിമുക്ത ഭടനാണ് എന്നും പതിനഞ്ച് വർഷം എയർഫോഴ്സിൽ ജോലി ചെയ്ത് വിരമിച്ച ആളാണെന്നും രമേഷ് പിഷാരടി പറഞ്ഞപ്പോൾ,തന്റെ വക അദ്ദേഹത്തിനൊരു സല്യൂട്ട് നൽകാനും ലഫ്റ്റനന്റ് കേണൽ മോഹൻലാൽ മറന്നില്ല.