- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടുത്തുരുത്തിയിൽ ക്‌നാനായ സ്ഥാനാർത്ഥിയെ നിർത്താൻ ഉറച്ച് ഇടതുപക്ഷം; ആദ്യ പരിഗണന പിറവം ചോദിച്ച ലാലു അലക്‌സിന്; നടൻ സമ്മതിച്ചില്ലെങ്കിൽ ബാബു മണലേൽ സ്ഥാനാർത്ഥിയാകും
കോട്ടയം: അധികാരത്തിലേക്ക് എത്തണമെങ്കിൽ മധ്യകേരളത്തിൽ കൂടുതൽ സീറ്റുകളിൽ വിജയിക്കേണ്ടത് സിപിഎമ്മിന്റെ ആവശ്യമാണ്. അതിനുള്ള തത്രപ്പാടിലാണ് പാർട്ടി. പാർട്ടി സഖാക്കളിൽ ഉപരിയായി പൊതുസമ്മതരെ മത്സരിപ്പിച്ച് വിജയിപ്പിക്കാനാണ് സിപിഐ(എം) ശ്രമിക്കുന്നതും. ഇതിനായി സിനിമാ രംഗത്തുള്ളവരെയും മത്സര രംഗത്തിറക്കാനാണ് സിപിഎമ്മിന്റെ തീരുമാനും.
കോട്ടയം: അധികാരത്തിലേക്ക് എത്തണമെങ്കിൽ മധ്യകേരളത്തിൽ കൂടുതൽ സീറ്റുകളിൽ വിജയിക്കേണ്ടത് സിപിഎമ്മിന്റെ ആവശ്യമാണ്. അതിനുള്ള തത്രപ്പാടിലാണ് പാർട്ടി. പാർട്ടി സഖാക്കളിൽ ഉപരിയായി പൊതുസമ്മതരെ മത്സരിപ്പിച്ച് വിജയിപ്പിക്കാനാണ് സിപിഐ(എം) ശ്രമിക്കുന്നതും. ഇതിനായി സിനിമാ രംഗത്തുള്ളവരെയും മത്സര രംഗത്തിറക്കാനാണ് സിപിഎമ്മിന്റെ തീരുമാനും. ഇതിനുള്ള നീക്കങ്ങളം ഊർജ്ജിതമാക്കിയിട്ടുണ്ട്. കേരളാ കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥികളായി സിനിമാതാരം ലാലു അലക്‌സിനെ പാർട്ടി പരിഗണിക്കുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്.
ലാലു അലക്‌സിന് താൽപ്പര്യമില്ലെങ്കിൽ ബാബു മണലേലിനെയാണ് പാർട്ടി ജില്ലാ കമ്മിറ്റി പരിഗണിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസം എമ്മിലെ മോൻസ് ജോസഫ് തന്നെരംഗത്തെത്തും. എന്നാൽ, മോൻസിനെതിരെ ക്‌നാനായ സഭാഗംങ്ങളുടെ ശക്തി കേന്ദ്രമായ കടുത്തുരുത്തിയിൽ ക്‌നാനായ സഭാംഗത്തെ നിർത്തി മണ്ഡലം തിരിച്ചു പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇടതുപക്ഷം. 15000 ക്‌നാനായ വോട്ടുകളാണ് കടുത്തുരുത്തി മണ്ഡലത്തിലുള്ളത്.
90ശതമാനം ക്‌നാനായ വോട്ടുകളും എപ്പോഴും യുഡിഎഫിന് ആണ് പോകാറുള്ളത്. എന്നാൽ കഴിഞ്ഞ തവണ നിയമസഭയിലേയ്ക്ക് ഒരു ക്‌നാനായ പ്രതിനിധിയും ഇല്ലാത്തതും, യുഡിഎഫിന് വിജയസാധ്യത കുറഞ്ഞ ഏറ്റുമാനൂർ തോമസ് ചാഴിക്കാടന് നൽകിയതും ക്‌നാനായക്കാർക്കിടയിൽ അമർഷം ഉണ്ട്.
തോമസ് ചാഴിക്കാടന് വേണ്ടി കടുത്തുരുത്തി മണ്ഡലം വാദിക്കുന്നുണ്ടെങ്കിലും മോൻസ് ജോസഫ് വഴങ്ങാത്തത് ക്‌നാനായക്കാർക്ക് ഇടയിൽ പ്രതിഷേധം ഉണ്ട്. അതുകൊണ്ട് തന്നെ പരമ്പരാഗതമായി യുഡിഎഫിന് പോകുന്ന ക്‌നാനായ വോട്ടുകൾ എൽഡിഎഫിലേക്ക് നേടിയെടുക്കാനാണ് ഇടതുപക്ഷം ക്‌നാനായക്കാരായ സ്ഥാനാർത്ഥകളായി ബാബു മണലേലിനെയും ലാലു അലക്‌സിനേയുമാണ് പരിഗണിക്കുന്നത്. രണ്ട് പേരും ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ പഠിച്ചതും ഇതിൽ ബാബു മണലേൽ ഇടതുപക്ഷ യുവജന പ്രവർത്തനങ്ങളിൽ സജീവവും, കഴിഞ്ഞ വർഷവും സ്ഥാനാർത്ഥി പട്ടികയിൽ വന്നതുമാണ്.
പിറവംകാരനായ ലാലു അലക്‌സിന് പിറവത്ത് നിൽക്കാനാണ് കൂടുതൽ താല്പര്യം. എന്നാൽ കടുത്തുരുത്തിയിൽ മത്സരിക്കാനാണ് പാർട്ടി പറയുന്നത്. ലാലു അലക്‌സിനോട് മമ്മൂട്ടിയും ഇന്നസെന്റും വഴി പാർട്ടി താൽപ്പര്യം അറിയിച്ചതായാണ് സൂചന. കടുത്തുരുത്തി മണ്ഡലത്തിൽ കടുത്തുരുത്തി, അരുനൂറ്റിമംഗലം, കുറാവള്ളൂർ, കിടങ്ങൂർ, ഉഴവൂർ, കൂടല്ലൂർ, പൂഴിക്കോൽ, വെളയന്നൂർ എന്നിങ്ങനെ ഒട്ടുമിക്ക സ്ഥലങ്ങളും ക്‌നാനായ ശക്തി കേന്ദ്രമാണ്. 6000 ക്‌നാനായ വോട്ട് മറിഞ്ഞാൽ എളുപ്പത്തിൽ വിജയിച്ചു കയറാമെന്ന കണക്കുകൂട്ടലിലാണ് ഇടതുപക്ഷം യുവജന സ്ഥാനാർത്ഥിയായി ബാബു മണലേലിനെയോ, സിനിമാ താരം ലാലു അലക്‌സിനെയോ പരിഗണിക്കുന്നത്. അതേസമയം ഡോ. സിന്ധുവും ഈ മണ്ഡലത്തിൽ സിപിഎമ്മിന്റെ പരിഗണനാ പട്ടികയിലുണ്ട്.
സ്ഥാനാർത്ഥിത്വത്തെ സംബന്ധിച്ച ചർച്ചകൾ ലാലു അലക്‌സുമായി നടന്നെന്നാണ് വിവരം. ലാലു അലക്‌സിനെ നിർത്തിയാൽ സമുദായ വോട്ടുകൾക്കൊപ്പം താരമൂല്യം വഴിയും വോട്ടുകൾ സമാഹരിക്കാൻ സാധിക്കും. നീക്കങ്ങളെ കുറിച്ച് പ്രതികരിക്കാൻ എൽ.ഡി.എഫ് നേതാക്കൾ തയ്യാറായിട്ടില്ല. 2011ൽ സ്റ്റീഫൻ ജോർജിനെ 23057 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് മോൻസ് വിജയിച്ചത്. 2006ലെ തെരഞ്ഞെടുപ്പിലും സ്റ്റീഫൻ ജോർജിനെ മോൻസ് പരാജയപ്പെടുത്തിയിരുന്നു.
പത്തനാപുരത്ത് ഗണേശ് കുമാറിനെതിരെ ജഗദീഷ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. കൊല്ലത്തും തിരുവനന്തപുരത്തും യു.ഡി.എഫിനായി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ ജഗദീഷിനെ പത്തനാപുരത്ത് മത്സരിപ്പിക്കാനുള്ള സാധ്യത നേരത്തെ കൊടിക്കുന്നിൽ സുരേഷ് എംപി ഒരു പൊതു പരിപാടിയിൽ വ്യക്തമാക്കിയിരുന്നു.