കോട്ടയം: പ്രമുഖ സിനിമാതാരം ലാലു അലക്സിന്റെ മകൻ ബെൻ ലാലു അലക്സ് വിവാഹിതനാകുന്നു. ഇലക്ട്രോണിക്സ് എൻജിനിയറിങ് പഠിച്ച ശേഷം ദുബായിൽ ജോലി ചെയ്യുന്ന ബെൻ വിവാഹം കഴിക്കുന്നതു ബ്രിട്ടണിലെ ബ്രിസ്റ്റോളിൽ എഡ്യൂക്കേഷൻ ഫോർ ഹെൽത്ത് പ്രഫഷണൽസ് മാസ്റ്റേഴ്സിനു പഠിക്കുന്ന മിനു സിറിലിനെയാണ്.

ഫെബ്രുവരി ആറിന് പിറവം ക്നാനായ പള്ളിയിലാണ് വിവാഹം. ഫെബ്രുവരി രണ്ടിനു കുമരകം വള്ളാറ പള്ളിയിൽ മനസമ്മതം. കിടങ്ങൂർ കൈതവേലിൽ സിറിലിന്റെയും മിനിയുടെയും മകളാണ് മിനു. ഇവർ വർഷങ്ങളായി ബ്രിസ്റ്റോളിലാണ്. പിറവം സ്വദേശിയായ ലാലു അലക്സിന്റെ മൂന്നുമക്കളിൽ മൂത്തയാളാണ് ബെൻ. ക്നാനായത്തനിമയോടെ നടത്തുന്ന വിവാഹച്ചടങ്ങുകൾ ഏറെ കൗതുകകരവും വർണശബളവുമാകും. മലയാളസിനിമയിലെ മിക്ക താരങ്ങളും പങ്കെടുക്കുന്ന വിവാഹം ഏറെ ശ്രദ്ധേയമാകും.